---
title: "#viral | പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം തടയുന്ന തെരുവ് നായയുടെ ദൃശ്യങ്ങൾ വൈറൽ "
english_title: "#viral #footage #straydog ​​#trying #grab #girl #broad #daylight #gone #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/142633/viral-footage-straydog-trying-grab-girl-broad-daylight-gone-viral"
published_at: "2023-08-30T20:28:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef5934d1a9b_dog.jpg"
keywords: []
---

# #viral | പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം തടയുന്ന തെരുവ് നായയുടെ ദൃശ്യങ്ങൾ വൈറൽ 

> **Lead Summary:** ** ക**ഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധയാകര്‍ഷിച്ച ഒരു വീഡിയോ, പട്ടാപകല്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം ചെറുക്കുന്ന ഒരു തെരുവ് നായയുടെതായിരുന്നു.

## Article Content

** ക**ഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധയാകര്‍ഷിച്ച ഒരു വീഡിയോ, പട്ടാപകല്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം ചെറുക്കുന്ന ഒരു തെരുവ് നായയുടെതായിരുന്നു.

@pplincctv എന്ന ട്വിറ്റര്‍ (X) അക്കൗണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോയിലാണ് ഈ രംഗങ്ങളുള്ളത്. ആള്‍ സഞ്ചാരമില്ലാത്ത ഒരു തെരുവിലേക്ക് ഒരു പെണ്‍കുട്ടി നടന്ന് വരുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്.

പെണ്‍കുട്ടിക്ക് പിന്നാലെ ഒരു കാറും തെരുവിലേക്ക് കയറുന്നു. പെണ്‍കുട്ടിക്ക് അടുത്തായി കാര്‍ നിര്‍ത്തി ഡോര്‍ തുറക്കുമ്പോള്‍ ഭയന്ന പെണ്‍കുട്ടി പുറകിലേക്ക് നടക്കുന്നു.

തുടര്‍ന്ന് കാര്‍ കുട്ടിക്ക് സമീപത്തേക്കായി റിവേഴ്സില്‍ വരുമ്പോള്‍ കാഴ്ച കണ്ട് നിന്ന ഒരു വളര്‍ത്ത് നായ റോഡിലേക്ക് ഇറങ്ങി വന്ന് കുരയ്ക്കുന്നത് വീഡിയോയില്‍ കാണാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/142633/viral-footage-straydog-trying-grab-girl-broad-daylight-gone-viral)