---
title: "#vijay | വെട്രിമാരൻ -വിജയ് ചിത്രം വരുന്നു; സൂചനകള്‍ നൽകി ജി വി പ്രകാശ്"
english_title: "#vijay #Vetrimaran #Vijay #film #coming #GVPrakash #gave #hints"
publisher: "moviemax.in"
canonical_url: "https://moviemax.in/news/142631/vijay-vetrimaran-vijay-film-coming-gvprakash-gave-hints"
published_at: "2023-08-30T20:22:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef5883663f6_vijay.jpg"
keywords: []
---

# #vijay | വെട്രിമാരൻ -വിജയ് ചിത്രം വരുന്നു; സൂചനകള്‍ നൽകി ജി വി പ്രകാശ്

> **Lead Summary:** ** ദ**ളപതി വിജയ്‍യെ നായകനാക്കാൻ ആഗ്രഹിക്കാത്ത സംവിധായകര്‍ വിരളമായിരിക്കും.

## Article Content

** ദ**ളപതി വിജയ്‍യെ നായകനാക്കാൻ ആഗ്രഹിക്കാത്ത സംവിധായകര്‍ വിരളമായിരിക്കും.

കാമ്പുള്ള ഒട്ടേറെ മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്‍ത വെട്രിമാരനും വിജയ്‍യെ നായകനാക്കി ഒരു ചിത്രം ഒരുക്കാൻ പദ്ധതിയിട്ടിരുന്നു.

ഒരു വിജയ് ചിത്രം ഒരുക്കുകയെന്നത് സംവിധായകൻ വെട്രിമാരൻ ഉപേക്ഷിച്ചിട്ടില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജി വി പ്രകാശ് കുമാറാണ് ഇക്കാര്യം സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടിരിക്കുന്നത്. വളരെക്കാലമായി വിജയ് വെട്രിമാരൻ പ്രൊജക്റ്റ് പറഞ്ഞു കേള്‍ക്കുന്നതാണ്.

എന്നാല്‍ അതിന് ഇതുവരെ സമയമായിരുനനില്ല. പക്ഷേ അപ്പോഴും അത് ആലോചനയിലുണ്ട്.

എന്തായാലും അവര്‍ ഒന്നിച്ചുള്ള ഒരു സിനിമ നടന്നേക്കാം എന്നാണ് ജി വി പ്രകാശ് കുമാര്‍ സൂചിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/142631/vijay-vetrimaran-vijay-film-coming-gvprakash-gave-hints)