---
title: "എൻ്റെ അശ്ലീല ചിത്രങ്ങൾ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുത്തു; നടിയുടെ തുറന്നു പറച്ചില്‍ വൈറല്‍ "
english_title: "sent my pornography to family and friends; Actress' said "
publisher: "moviemax.in"
canonical_url: "https://moviemax.in/news/14242/sent-my-pornography-to-family-and-friends-actress-said"
published_at: "2021-12-03T17:13:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aa03406bc7f_praveena.jpg"
keywords: []
---

# എൻ്റെ അശ്ലീല ചിത്രങ്ങൾ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുത്തു; നടിയുടെ തുറന്നു പറച്ചില്‍ വൈറല്‍ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രവീണ.വ്യത്യസ്തമായ വേഷങ്ങളിലൂടെ സിനിമയിൽ തന്റെതായ ഇടം നേടിയ താരം, അധികം സിനിമകൾ ഒന്നും തന്നെ ചെയ്തിട്ടില്ല, എങ്കിലും ചെയ്ത കഥാപാത്രങ്ങൾ ഒക്കെയും മനസ്സിൽ തിങ്ങി നിൽക്കുന്നവയാണ്.ഇപ്പോൾ മിനി സ്ക്രീനിലും താരം തിളങ്ങി നിൽക്കുന്നുണ്ട്.ഇപ്പോഴിതാ താരത്തിന്റെ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.തനിക്കുണ്ടായ മോശം അനുഭവമാണ് താരം തുറന്ന് പറയുന്നത്.സോഷ്യൽ മീഡിയയിൽ അധികം ആക്റ്റീവ് അല്ലെങ്കിലും താരത്തിന് നേരിട്ട സൈബർ ആക്രമണം ആണ് താരം തുറന്ന് പറഞ്ഞത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രവീണ.വ്യത്യസ്തമായ വേഷങ്ങളിലൂടെ സിനിമയിൽ തന്റെതായ ഇടം നേടിയ താരം, അധികം സിനിമകൾ ഒന്നും തന്നെ ചെയ്തിട്ടില്ല, എങ്കിലും ചെയ്ത കഥാപാത്രങ്ങൾ ഒക്കെയും മനസ്സിൽ തിങ്ങി നിൽക്കുന്നവയാണ്.ഇപ്പോൾ മിനി സ്ക്രീനിലും താരം തിളങ്ങി നിൽക്കുന്നുണ്ട്.ഇപ്പോഴിതാ താരത്തിന്റെ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.തനിക്കുണ്ടായ മോശം അനുഭവമാണ് താരം തുറന്ന് പറയുന്നത്.സോഷ്യൽ മീഡിയയിൽ അധികം ആക്റ്റീവ് അല്ലെങ്കിലും താരത്തിന് നേരിട്ട സൈബർ ആക്രമണം ആണ് താരം തുറന്ന് പറഞ്ഞത്.

പ്രവീണയുടെ പേരിൽ ഒരു യുവാവ് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങുകയും അതിൽ ചിത്രങ്ങൾ പങ്കു വെക്കുകയും ചെയ്തു, ആദ്യമൊക്കെ നല്ല ചിത്രങ്ങൾ ആയിരുന്നു പങ്കു വെച്ചത്.ആ ചിത്രങ്ങൾ ലൈക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.അതൊന്നും താരം വലിയ കാര്യമാക്കിയില്ല.എന്നാൽ പിന്നീട് താരത്തിന്റെ മുഖം വെച്ചു അശ്ലീല ചിത്രങ്ങൾ പങ്കു വെക്കുകയും ചെയ്തു.സിനിമ രംഗത്ത് പലരെയും ഈ ഫോട്ടോയ്ക്ക് ടാഗ് ചെയ്യാനും തുടങ്ങി.അങ്ങനെ സുഹൃത്തുക്കൾ വഴി ആണ് താരം ഈ കാര്യം അറിയുന്നത്.അപ്പോൾ തന്നെ യുവാവിനോട് ഈ കാര്യത്തെ കുറിച്ചു സംസാരിക്കുകയും വിലക്കുകയും ചെയ്തു.

താരത്തിന്റെ വാക്കുകൾ കേൾക്കാതെ യുവാവ് വീണ്ടും പ്രവീണയെ അപമാനിക്കാൻ തുടങ്ങി.താരത്തിന്റെ കുടുംബത്തെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും യുവാവ് പങ്കു വെക്കാൻ തുടങ്ങി.അത് കൂടി ആയപ്പോൾ അക്രമണത്തിന്റെ തീവ്രത കൂടി അപ്പോൾ തന്നെ പ്രവീണ പോലീസിൽ പരാതി നൽകി.എ ഡി ജി പി മനോജ് എബ്രഹാമിന് ആണ് പരാതി നൽകിയത്.പോലീസ് നടപടി എടുക്കുകയും ചെയ്തു.സൈബർസെല്ലിന്റെ സഹായത്തോടെ കൃത്യമായ തെളിവുകളോടെ ഇയാളെ പോലീസ് പിടികൂടി.

തമിഴ്‌നാട് സ്വദേശി ഭാഗ്യരാജ് ആണ് പ്രതി.കോളേജ് വിദ്യാർഥി ആയ ഇയാൾ ഇപ്പോൾ ഡൽഹിയിലാണ് താമസം.പ്രവീണ ഇപ്പോൾ തമിഴ് സീരിയലിൽ ആണ് അഭിനയിക്കുന്നത്.സീരിയലുകളിലെ ഓവർ മേക്കപ്പും ആഭരണവും ഒട്ടും താല്പര്യമില്ല എന്നും താരം പറയുന്നുണ്ട്.അതുകൊണ്ട് തന്നെ സീരിയൽ മേഖലയിൽ നിന്നും വിട്ടു നിൽക്കുന്നു എന്നും താരം പറയുന്നു.യുവാവ് ചെയ്ത വെച്ച സൈബർ ആക്രമണത്തിന് ശെരിയായ രീതിയിൽ തന്നെ താരം മറുപടി കൊടുത്തു.പലരും മടിക്കുന്ന കാര്യമാണ് നിയമ നടപടികളിലൂടെ ഇവ കൈ കാര്യം ചെയ്യാൻ.എന്നാൽ താരം യാതൊരു മടിയും കൂടാതെ ആ യുവാവിനെ നിയമത്തിന് മുന്നിൽ എത്തിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/14242/sent-my-pornography-to-family-and-friends-actress-said)