---
title: "കാഴ്ചയില്‍ സിമ്പിള്‍ വിലയില്‍ വമ്പന്‍ മഞ്ഞ കുര്‍ത്തിയില്‍ തിളങ്ങി കാജോള്‍ "
english_title: " Kajol always tries to present her own 'fashion statement'. The actress prefers saris and kurtas. Kajol loves to dress and wear simple make-up."
publisher: "moviemax.in"
canonical_url: "https://moviemax.in/news/1423/kajol-always-tries-to-present-her-own-fashion-statement-the-actress-prefers-saris-and-kurtas-kajol-loves-to-dress-and-wear-simple-make-up"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f93f3f77657e_KAJOL.jpg"
keywords: []
---

# കാഴ്ചയില്‍ സിമ്പിള്‍ വിലയില്‍ വമ്പന്‍ മഞ്ഞ കുര്‍ത്തിയില്‍ തിളങ്ങി കാജോള്‍ 

> **Lead Summary:** സിനിമ പ്രേഷകര്‍ക്ക് ഏറ്റവും ഇഷ്ട്ടപെട്ട നടിമാരില്‍ ഒരാളാണ് ബോളിവുഡിന്‍റെ പ്രിയ നടിയായ കജോള്‍. 'കുച്ച്‌ കുച്ച്‌ ഹോതാ ഹേ', 'ബാസീഗര്‍', 'കഭി ഖുശി കഭി ഖം', തുടങ്ങി ഒരു കാലത്ത് പ്രേക്ഷകര്‍ നെഞ്ചേറ്റിയ ചിത്രങ്ങളിലെ നായികയായിരുന്ന കജോള്‍ സിനിമാപ്രേമികള്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ്.

## Article Content

സിനിമ പ്രേഷകര്‍ക്ക് ഏറ്റവും ഇഷ്ട്ടപെട്ട നടിമാരില്‍ ഒരാളാണ് ബോളിവുഡിന്‍റെ പ്രിയ നടിയായ കജോള്‍. 'കുച്ച്‌ കുച്ച്‌ ഹോതാ ഹേ', 'ബാസീഗര്‍', 'കഭി ഖുശി കഭി ഖം', തുടങ്ങി ഒരു കാലത്ത് പ്രേക്ഷകര്‍ നെഞ്ചേറ്റിയ ചിത്രങ്ങളിലെ നായികയായിരുന്ന കജോള്‍ സിനിമാപ്രേമികള്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ്.

തന്‍റേതായ 'ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് ' സമ്മാനിക്കാന്‍ കജോള്‍ എപ്പോഴും ശ്രമിക്കാറുണ്ട്. സാരികളോടും കുര്‍ത്തകളോടുമാണ് താരത്തിന് കൂടുതല്‍ ഇഷ്ടം. സിംപിളായി വസ്ത്രധാരാണം നടത്താനും സിംപിളായി മേക്കപ്പ് ചെയ്യാനും ഇഷ്ടപ്പെടുന്ന താരമാണ് കജോള്‍.

കജോളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതും അതുതന്നെയാണ്. സിംnപിള്‍ കുര്‍ത്തയില്‍ സുന്ദരിയായിരിക്കുന്ന കജോളിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മഞ്ഞ നിറത്തിലുള്ള കുര്‍ത്തയാണ് താരം ധരിച്ചിരിക്കുന്നത്. പ്രിന്‍റുകള്‍ വരുന്ന ലോങ് സ്ലീവുകളുള്ള കുര്‍ത്തയില്‍ തിളങ്ങിനില്‍ക്കുന്ന താരം ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

കഴുത്തിന്‍റെ ഭാഗത്ത് മാത്രയും കുറച്ച്‌ വര്‍ക്കുകളുമുണ്ട്. രിദി മെഹറ ഡിസൈന്‍ ചെയ്ത ഈ കുര്‍ത്തയുടെ വില 16,800 രൂപയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/1423/kajol-always-tries-to-present-her-own-fashion-statement-the-actress-prefers-saris-and-kurtas-kajol-loves-to-dress-and-wear-simple-make-up)