logo

ബിഗ് ബോസ് റിസൾട്ട്, വിജയികൾ ഇവർ, പ്രതിഫലം കോടികൾ, സ്ക്രീൻഷോർട്ട് വൈറൽ

Published at Jun 5, 2021 12:00 PM ബിഗ് ബോസ് റിസൾട്ട്, വിജയികൾ ഇവർ, പ്രതിഫലം കോടികൾ, സ്ക്രീൻഷോർട്ട് വൈറൽ

ഇന്ത്യൻ മിനിസ്ക്രീനിൽ ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യതയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. താരങ്ങളാണ് ഷോയിൽ മത്സരാർഥികളായി എത്തുന്നത്. ഇതു തന്നെയാണ് ബിഗ് ബോസിന്റെ പ്രത്യേകതയും. താരങ്ങൾ മത്സരാർഥികൾ ആകുമ്പോൾ അവതാരകരായി എത്തുന്നത് സൂപ്പർ താരങ്ങളാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന താരങ്ങളുടെ യഥാർഥ ക്യാരക്ടറാണ് ഷോയിലൂടെ തുറന്ന് കാണിക്കുന്നത്. പ്രേക്ഷകർക്ക് അടുപ്പം കൂടുന്നതിനോടൊപ്പം തന്നെ വിമർശനങ്ങളും കേൾക്കേണ്ടി വരും.

കൊവിഡ് പശ്ചാത്തലത്തിലാണ് ബിഗ് ബോസ് സീസൺ 2 നിർത്തി വയ്ക്കുന്നത്. ഷോ അവസാനിച്ചതിന് പിന്നാലെ മൂന്നാം ഭാഗത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. കൊവിഡ് മാനദണ്ഡം പാലിച്ച് ഫെബ്രുവരി 14 നാണ് മൂന്നാം ഭാഗം ആരംഭിക്കുന്നത്.മോഹൻലാൽ തന്നെയായിരുന്നു ആദ്യ ഭാഗങ്ങളിലേത് പോലെ മൂന്നാം ഭാഗത്തിലേയും അവതാരകൻ. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു സീസൺ 3 യ്ക്ക് ലഭിച്ചത്.


ബിഗ് ബോസ് സീസൺ 2ന്റെ ഭാവി തന്നെയായിരുന്നു മൂന്നാം ഭാഗത്തിനും. ലോക്ക് ഡൗണിനെ തുടർന്ന് ഷോ 95ാം ദിവസം നിർത്തി വയ്ക്കുകയായിരുന്നു. ഗ്രാൻഡ് ഫിനലെയിലേയ്ക്കുള്ള മത്സരം പുരോഗമിക്കുമ്പോഴായിരുന്നു ഷോ നിർത്തി വയ്ക്കുന്നത്. ഫിനാലെയ്ക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. എന്നാൽ പിന്നീട് സീസൺ 3 ക്ക് വിജയി ഉണ്ടാകുമെന്ന് ബിഗ് ബോസ് അധികൃതർ പ്രഖ്യാപിക്കുകയായിരുന്നു.

ഫിനാലെയിലേയ്ക്കുള്ള വോട്ടിങ്ങ് പൂർത്തിയായിട്ടുണ്ട്. ഒരാഴ്ചയായിരുന്നു വോട്ടിങ്ങിനായി അനുവദിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിക്ക് ആരംഭിച്ച വോട്ടിങ്ങ് ശനിയാഴ്ച രാത്രി 12 മണിയോടെ അവസാനിക്കുകയായിരുന്നു. ഇനി പ്രഖ്യാപനത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഫിനാലെയെ കുറിച്ചുള്ള വെളിപ്പെടുത്തൽ ഇതുവരെ ഉണ്ടായിട്ടില്ല. ലോക്ക് ഡൗണിനെ തുടർന്ന് സിനിമ- സീരിയൽ- ഷോകളുടെ ചിത്രീകരണം നിർത്തി വെച്ചിരിക്കുകയാണ്.

വോട്ടിങ്ങ് കഴിഞ്ഞതിന് പിന്നാലെ തന്നെ നിരവധി അനൗദ്യോഗിക വോട്ടിങ്ങ് റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നടൻ മണിക്കുട്ടന്റെ പേരാണ് വിന്നറായി കേൾക്കുന്നത്. ഷോ നടക്കുമ്പോൾ തന്നെ നടന് കൈനിറയെ ആരാധകർ പുറത്തുണ്ടായിരുന്നു. രണ്ടാം സ്ഥാനത്ത് സായിയുടെ പേരും മൂന്നാം സ്ഥാനത്ത് ഡിംപലിന്റെ പേരുമാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ കേൾക്കുന്നത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ അറിയണമെങ്കിൽ ഫിനാലെ വരെ കാത്തിരിക്കണം.


ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സീസൺ 3 ലെ വിജയികളുടെ പേരും അവർക്ക് ലഭിക്കുന്ന പ്രതഫലത്തെ കുറിച്ചുമുള്ള റിപ്പോർട്ടാണ്. ബിഗ് ബോസ് മലയാളം സീസൺ 3 ബിബിഎംഎസ് 3 എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തു വന്നിരിക്കുന്നത്. ഒരു വാട്സ് ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻ ഷോർട്ടാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിഗ് ബോസ് സീസൺ3 ഫലം വിജയ്; മണിക്കുട്ടൻ , പ്രതിഫലം 3.8 കോടി, റണ്ണറപ്പ് ; സായ് വിഷ്ണു,, 2.2കോടി, സെക്കൻഡ് റണ്ണറപ്പ് ; ഡിംപൽ, 1.9 കോടി. മൂന്നാം സ്ഥാനം കിടിലൻ ഫിറോസ്; 1.2 കോടി, നാല്; ഋതു മന്ത്ര- 0.9 കോടി. എന്നിങ്ങനെയാണ് പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്. 11.4 കോടി വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ഇതിൽ പറയുന്നുണ്ട്. ഫിനാലെയുടെ ഉടനെ അറിയിക്കുമെന്നും പറയുന്നുണ്ട്. എത്രത്തോളം വിശ്വസിക്കാം എന്ന അടിക്കുറിപ്പോടൊയാണ് വാട്സാപ്പ് സന്ദേശത്തിന്റെ സ്ക്രീൻ ഷോർട്ട് പ്രചരിക്കുന്നത്. എന്നാൽ ഇത് സത്യമല്ലെന്നാണ് പ്രേക്ഷകരിൽ അധികം പേരും പറയുന്നത്.


Bigg Boss Result, Winners, Rewards Millions, Screenshot Viral

Related Stories
മകള്‍ക്കും അനിയത്തിയ്ക്കും  നേരെ സൈബര്‍ അറ്റാക്ക് ഉണ്ടായതിനെ കുറിച്ച് നടി

Jun 26, 2021 01:50 PM

മകള്‍ക്കും അനിയത്തിയ്ക്കും നേരെ സൈബര്‍ അറ്റാക്ക് ഉണ്ടായതിനെ കുറിച്ച് നടി

കടയിലെ കോണ്‍ടാക്ട് നമ്പര്‍ ഒക്കെ പബ്ലിക് ആയത് കൊണ്ട് അതിലേക്ക് വിളിച്ച് കട പൂട്ടിക്കും. അല്ലേല്‍ കത്തിക്കും. തുണിക്കടയാണിത്. അത് തീ ഇട്ട്...

Read More >>
അനൂപ് കൃഷ്ണന്റെ വധു ഐശ്വര്യക്ക് നേരെ ബോഡിഷെയിമിംഗ്

Jun 25, 2021 11:18 AM

അനൂപ് കൃഷ്ണന്റെ വധു ഐശ്വര്യക്ക് നേരെ ബോഡിഷെയിമിംഗ്

വരനെക്കാളും വധുവിന് തടി കൂടുതല്‍ എന്നതാണ് ഇവര്‍ക്ക് പ്രശ്‌നം. ഒട്ടേറെ യൂട്യൂബ് ചാനലുകളില്‍ വിവാഹനിശ്ചയ വീഡിയോ പ്രത്യക്ഷപ്പെട്ടു. ഇവിടങ്ങളിലാണ്...

Read More >>
Trending Stories