---
title: "#TrishaKrishnan | ആഭരണങ്ങളണിഞ്ഞ് അതിമനോഹരിയായി തെന്നിന്ത്യൻ താരറാണി; തൃഷയുടെ വിവാഹം? ഫോട്ടോകൾക്ക് പിന്നിൽ..."
english_title: "#Recently #some #news #came #out #Trisha #got #married."
publisher: "moviemax.in"
canonical_url: "https://moviemax.in/news/142188/recently-some-news-came-out-trisha-got-married"
published_at: "2023-08-27T22:18:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb7e736a1ea_trisha.jpg"
keywords: []
---

# #TrishaKrishnan | ആഭരണങ്ങളണിഞ്ഞ് അതിമനോഹരിയായി തെന്നിന്ത്യൻ താരറാണി; തൃഷയുടെ വിവാഹം? ഫോട്ടോകൾക്ക് പിന്നിൽ...

> **Lead Summary:** തെന്നിന്ത്യൻ സിനിമാലോകത്തെ താരറാണിയാണ് തൃഷ. ഇരുപതു വർഷത്തിലേറെയായി സിനിമാമേഖലയിൽ സജീവമായ നടിയുടെ വിവാഹത്തെ സംബന്ധിച്ച് നിരന്തരം ഗോസിപ്പുകൾ വരുന്നത് പതിവാണ്.

## Article Content

തെന്നിന്ത്യൻ സിനിമാലോകത്തെ താരറാണിയാണ് തൃഷ. ഇരുപതു വർഷത്തിലേറെയായി സിനിമാമേഖലയിൽ സജീവമായ നടിയുടെ വിവാഹത്തെ സംബന്ധിച്ച് നിരന്തരം ഗോസിപ്പുകൾ വരുന്നത് പതിവാണ്.

തൃഷയുടെ വിവാഹം നടന്നു എന്നുള്ള ചില വാർത്തകൾ ഈയിടെ പുറത്തു വന്നിരുന്നു. ചില കല്യാണ ഫോട്ടോകളോടൊപ്പമാണ് തൃഷയുടെ കല്യാണം കഴിഞ്ഞു എന്നുള്ള തരത്തിൽ വാർത്തകൾ വന്നത്.

ഫോട്ടോകൾ നിമിഷനേരംകൊണ്ട് വൈറലാവുകയും ചെയ്തിരുന്നു. അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്, സെലിബ്രിറ്റികൾ ആരും പങ്കെടുത്തിട്ടില്ല, വിവാഹം വളരെ ഗ്രാന്റായിരുന്നു എന്നൊക്കെ പറഞ്ഞുകൊണ്ടാണ് ചിത്രങ്ങൾ പ്രചരിച്ചത്.

ആരാധകരെ സംബന്ധിച്ച് വേദനിപ്പിക്കുന്ന ഒരു കാര്യമാണ് തൃഷയുടെ വിവാഹം. നേരത്തെ തൃഷയും ബിസിനസുകാരൻ വരുൺ മണിയനും തമ്മിലുള്ള വിവാഹം നിശ്ചയിച്ച് ഉറപ്പിച്ചിരുന്നു എങ്കിലും പിന്നീട് മുടങ്ങി പോവുകയായിരുന്നു.

വിവാഹത്തെപ്പറ്റി ചോദിച്ചപ്പോൾ അടുത്തെങ്ങും അങ്ങനെ ഒരു പ്ലാനില്ല എന്നാണ് അടുത്തിടെ ഒരു പ്രമോഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ തൃഷ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/142188/recently-some-news-came-out-trisha-got-married)