---
title: "#linturoney | ചിലര്‍ക്ക് അറിയേണ്ടത് മുലയൂട്ടലിനെ പറ്റി; മോശം പരാമർശത്തിൽ പ്രതികരികച്ച് ലിന്റു റോണി"
english_title: "#Somepeople #need #know #breastfeeding # LintuRony #reacts #badremark"
publisher: "moviemax.in"
canonical_url: "https://moviemax.in/news/142176/somepeople-need-know-breastfeeding-linturony-reacts-badremark"
published_at: "2023-08-27T21:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb6d8556528_lintu_1.jpg"
keywords: []
---

# #linturoney | ചിലര്‍ക്ക് അറിയേണ്ടത് മുലയൂട്ടലിനെ പറ്റി; മോശം പരാമർശത്തിൽ പ്രതികരികച്ച് ലിന്റു റോണി

> **Lead Summary:** കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ലിന്റു റോണി. നിരവധി ഹിറ്റ് പരമ്പരകളില്‍ ലിന്റു അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. പിന്നീട് വിവാഹതിയായ ലന്റു വിദേശത്തേക്ക് പോവുകയായിരുന്നു. യുകെയിലാണ് ലിന്റു ഇപ്പോള്‍ ഉള്ളത് . അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി തന്നെ ലിന്റുവുണ്ട്. 'തന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും ലിന്റു വീഡിയോകളിലൂടെ പങ്കുവെക്കാറുണ്ട്.

## Article Content

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ലിന്റു റോണി. നിരവധി ഹിറ്റ് പരമ്പരകളില്‍ ലിന്റു അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. പിന്നീട് വിവാഹതിയായ ലന്റു വിദേശത്തേക്ക് പോവുകയായിരുന്നു. യുകെയിലാണ് ലിന്റു ഇപ്പോള്‍ ഉള്ളത് . അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി തന്നെ ലിന്റുവുണ്ട്. 'തന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും ലിന്റു വീഡിയോകളിലൂടെ പങ്കുവെക്കാറുണ്ട്.

റിന്റുവിന്റെ യൂട്യൂബ് ചാനല്‍ ആരാധകര്‍ക്കിടില്‍ ഹിറ്റാണ്. ഈയ്യടുത്തായിരുന്നു ലിന്റു അമ്മയായത്. ഇപ്പോഴിതാ ലിന്റു പങ്കുവച്ച പുതിയ വീഡിയോയും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ് . പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനെക്കുറിച്ചും മറ്റുമാണ് ലിന്റു സംസാരിക്കുന്നത്. ഭര്‍ത്താവ് റോണിയാണ് ഡിപ്രഷനെ അതിജീവിക്കാന്‍ തനിക്ക് പിന്തുണ തന്ന് കൂടെ നില്‍ക്കുന്നതെന്നാണ് ലിന്റു പറയുന്നത്. തങ്ങള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അത് ഒരു മണിക്കൂറിലധികം പോകില്ലെന്നാണ് ലിന്റു പറയുന്നത് .

അതേസമയം, പ്രസവത്തിനു ശേഷം വളരെ ചെറിയ കാര്യങ്ങള്‍ക്ക് വരെ ദേഷ്യം വരുമെന്നാണ് ലിന്റു പറയുന്നത്. തന്നോട് കൂടുതല്‍ പേരും ചോദിക്കുന്നത് മുലയൂട്ടലിനെക്കുറിച്ചാണെന്നും ലിന്റു പറയുന്നുണ്ട്. മുലയൂട്ടുന്നത് നിര്‍ത്തില്ലെന്നും ലിന്റു വ്യക്തമാക്കി. എന്നാല്‍ ആദ്യ സമയം ഒക്കെ കുഞ്ഞിന് കൊടുക്കാന്‍ പാലുണ്ടായിരുന്നില്ലെന്നും ലിന്റു പറയുന്നു. ആളുകള്‍ക്ക് എന്റെ കാര്യം ഒന്നും അറിയേണ്ടെന്നും ഈ കാര്യം ആയിരുന്നു കൂടുതല്‍ പേരും ചോദിച്ചിരുന്നതെന്നും ലിന്റു പറയുന്നു.

കുഞ്ഞിനെ കാണാന്‍ വരുന്നവര്‍ക്ക് കുറച്ച് മാസങ്ങള്‍ കഴിഞ്ഞ് കാണിച്ചാല്‍ മതിയെന്ന് പലരും പറയുമെങ്കിലും കാണാന്‍ കൊതിച്ച് വരുന്ന വരെ ഒഴിവാക്കാന്‍ ആകില്ലെന്നാണ് ലിന്റു പറയുന്നത്. താന്‍ വിഷാദത്തിലേക്ക് അധികം വീഴാത്തതിന്റെ കാരണം സോഷ്യല്‍ മീഡിയയും വ്‌ളോഗിംഗുമൊക്കെയാണെന്നാണ് ലിന്റുവിന്റെ അഭിപ്രായം. അതേസമയം മോശം കമന്റിനെക്കുറിച്ചും താരം പരാമര്‍ശിച്ചു .

ഒരിക്കല്‍ കുഞ്ഞിന്റെ കണ്ണെഴുതി ഒരിക്കല്‍ ഒരു പോസ്റ്റ് ഇട്ടപ്പോള്‍ ആളുകള്‍ക്ക് അറിയേണ്ടിയിരുന്നത് ഇത് ആണാണോ പെണ്ണാണോ എന്നായിരുന്നുവെന്നാണ് ലിന്റു പറയുന്നത്. അവരോടായി, നിങ്ങള്‍ക്ക് അറിവില്ലെങ്കിലും എനിക്ക് അറിയാം ഇത് എന്ത് കുഞ്ഞാണെന്ന് എന്നാണ് ലിന്റുവിന് പറയാനുള്ളത്.

ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് മുതല്‍ എല്ലാ വിശേഷങ്ങളും സോഷ്യല്‍മീഡിയ വഴി ലിന്റു തന്റെ ആരാധകരെ അറിയിച്ചിരുന്നു. ആണ്‍കുഞ്ഞാണ് താരത്തിന് പിറന്നത്. ലെവി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. അടുത്തിടെ മകന്റെ നൂലുകെട്ട് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആഘോഷമാക്കിയതിന്റെ ചിത്രങ്ങളും ലിന്റു പങ്കുവെച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/142176/somepeople-need-know-breastfeeding-linturony-reacts-badremark)