---
title: "#viral | രണ്ടാമത് വിവാഹം കഴിച്ചു, ആദ്യഭാര്യയെ ഉപേക്ഷിക്കാൻ വയ്യ, പിന്നീട് സംഭവിച്ചത്! "
english_title: "#Married #second #time #couldn't #leave #his #first #wife #what #happened #next!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/142123/married-second-time-couldnt-leave-his-first-wife-what-happened-next"
published_at: "2023-08-27T16:10:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb28580421f_viral.jpg"
keywords: []
---

# #viral | രണ്ടാമത് വിവാഹം കഴിച്ചു, ആദ്യഭാര്യയെ ഉപേക്ഷിക്കാൻ വയ്യ, പിന്നീട് സംഭവിച്ചത്! 

> **Lead Summary:** വിവിധങ്ങളായ കേസുകൾ ഓരോ ദിവസവും അധികൃതരുടെ മുന്നിലെത്താറുണ്ട്. എന്നാൽ, മധ്യപ്രദേശിലെ ഉജ്ജയിനിലെ ഘാട്ടിയ തെഹ്‌സിലിൽ അധികാരികളുടെ മുന്നിൽ വന്ന ഒരു കേസ് ആളുകളെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.

## Article Content

വിവിധങ്ങളായ കേസുകൾ ഓരോ ദിവസവും അധികൃതരുടെ മുന്നിലെത്താറുണ്ട്. എന്നാൽ, മധ്യപ്രദേശിലെ ഉജ്ജയിനിലെ ഘാട്ടിയ തെഹ്‌സിലിൽ അധികാരികളുടെ മുന്നിൽ വന്ന ഒരു കേസ് ആളുകളെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.

എന്താണ് കേസ് എന്നല്ലേ? ഒരു യുവാവ് തന്റെ ഭാര്യ ജീവനോടെയിരിക്കെ തന്നെ രണ്ടാമത് ഒരു സ്ത്രീയെ കൂടി വിവാഹം കഴിച്ചു. ഭാര്യ ജീവനോടെ ഉണ്ട് എന്ന് മാത്രമല്ല, അവർക്ക് യാതൊരുവിധത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങളും ഇല്ല.

അതുകൊണ്ടും തീർന്നില്ല, രണ്ടാമത് വിവാഹം ചെയ്യുമ്പോൾ ആദ്യത്തെ ഭാര്യയെ ഒഴിവാക്കാനും അയാൾ തയ്യാറായിരുന്നില്ല. ആദ്യത്തെ ഭാര്യയുമായി ബന്ധം തുടർ‌ന്നു പോകാനാണ് അയാൾ ആ​ഗ്രഹിച്ചത്.

ആദ്യത്തെ ഭാര്യയ്ക്കും ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചു എങ്കിലും അയാളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ആ​ഗ്രഹം ഉണ്ടായിരുന്നില്ല. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചുവെങ്കിലും ഭർത്താവുമായി ബന്ധം തുടരണം എന്ന് തന്നെയായിരുന്നു അവളുടെ ആ​ഗ്രഹം.

പരമാർഷ് കേന്ദ്രത്തിന്റെ കീഴിലായിരുന്നു കേസ്. ദമ്പതികൾ ഇപ്പോഴും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് അധികാരികൾ സ്ഥിരീകരിച്ചത്. അങ്ങനെ അവസാനം ഒരു തീരുമാനത്തിലെത്തി.

ആദ്യത്തെ 15 ദിവസം യുവാവ് ഒരു ഭാര്യയുടെ കൂടെ കഴിയും. പിന്നീടുള്ള 15 ദിവസം അടുത്ത ഭാര്യയുടെ ഒപ്പവും താമസിക്കും. യുവാവിന് ആദ്യഭാര്യയിൽ ഒരു കുഞ്ഞുണ്ട്. ആ കുഞ്ഞിന്റെ ചെലവും യുവാവ് തന്നെ വഹിക്കും.

രണ്ട് ഭാര്യമാരും ഈ തീരുമാനം അം​ഗീകരിച്ചു. പൊലീസിന് കേസ് കൈകാര്യം ചെയ്യാൻ സാധിക്കാത്തതു കൊണ്ടാണ് ഫാമിലി കൗൺസലിം​ഗ് സെന്ററിലേക്ക് കേസ് കൈമാറിയത്. പേര് വെളിപ്പെടുത്താൻ തയ്യാറല്ലാത്ത ഇയാൾ 15 വർഷം മുമ്പാണത്രെ ആദ്യഭാര്യയെ വിവാ​ഹം ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/142123/married-second-time-couldnt-leave-his-first-wife-what-happened-next)