---
title: "സഹിക്കുന്നതിനും ഒരു പരിധിയുണ്ട് റബേക്കയെ ഒഴിവാക്കാന്‍ ഒരുങ്ങി ശ്രീജിത്ത്"
english_title: "There is a limit to endurance and Sreejith is ready to avoid Rebecca"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14212/there-is-a-limit-to-endurance-and-sreejith-is-ready-to-avoid-rebecca"
published_at: "2021-12-03T15:24:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a9ea525100d_rebeee.jpg"
keywords: []
---

# സഹിക്കുന്നതിനും ഒരു പരിധിയുണ്ട് റബേക്കയെ ഒഴിവാക്കാന്‍ ഒരുങ്ങി ശ്രീജിത്ത്

> **Lead Summary:** കസ്തൂരിമാനെന്ന പരമ്പരയിലൂടെയാണ് റെബേക്ക സന്തോഷ് പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയത്. കാവ്യയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സീരിയലിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാവ്യയും ജീവയും തമ്മിലുള്ള പ്രണയത്തിനും കുടുംബജീവിതത്തിനും മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. അപ്രതീക്ഷിത സംഭവവികാസങ്ങളുമായാണ് സീരിയല്‍ മുന്നേറുന്നത്. കാവ്യയും ജീവയും വേര്‍പിരിഞ്ഞത് എങ്ങനെയാണെന്നും ഇനി ഒരുമിക്കുമോയെന്നുമാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

## Article Content

കസ്തൂരിമാനെന്ന പരമ്പരയിലൂടെയാണ് റെബേക്ക സന്തോഷ് പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയത്. കാവ്യയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സീരിയലിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാവ്യയും ജീവയും തമ്മിലുള്ള പ്രണയത്തിനും കുടുംബജീവിതത്തിനും മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. അപ്രതീക്ഷിത സംഭവവികാസങ്ങളുമായാണ് സീരിയല്‍ മുന്നേറുന്നത്. കാവ്യയും ജീവയും വേര്‍പിരിഞ്ഞത് എങ്ങനെയാണെന്നും ഇനി ഒരുമിക്കുമോയെന്നുമാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് റെബേക്ക സന്തോഷ്. സീ കരേളം ചാനലിലെ പ്രധാന റിയാലിറ്റി ഷോകളിലൊന്നായ സരിഗമപയില്‍ ജീവയ്‌ക്കൊപ്പം റെബേക്കയും എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലും സജീവമാണ് റെബേക്ക. സാരിയണിഞ്ഞുള്ള വെറൈറ്റി ഫോട്ടോയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. അവന്‍മാര്‍ക്ക് വെറൈറ്റി വേണമത്രേയെന്നായിരുന്നു ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്.

സാരിയണിഞ്ഞ് ഷൂ ലേസ് കെട്ടുന്നതിന്റെ ചിത്രമാണ് റെബേക്ക സന്തോഷ് പോസ്റ്റ് ചെയ്തിട്ടുള്ളത്. നമ്മുടെ ന്യൂ നോര്‍മ്മലെന്നായിരുന്നു കസ്തൂരിമാനിലെ നായകനായ ശ്രീറാമിന്റെ കമന്റ്. നോര്‍മ്മലാവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു താരത്തിന്റെ മറുപടി. സീതാകല്യാണത്തിലെ നായകനായ അനൂപും ചിത്രത്തിന് കീഴില്‍ കമന്റുമായെത്തിയിരുന്നു. കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ കഥാപാത്രമാണ് കസ്തൂരിമാനിലെ കാവ്യ.

ജീവയുടെ കാവ്യയെ ജീവസ്സുറ്റതാക്കി മാറ്റുന്നത്, റബേക്ക സന്തോഷാണ്. സോഷ്യൽ മീഡിയയിൽ സജീവമായ റബേക്കയുടെ ജീവിതത്തിലെ പ്രിയതമനും ഒന്നിച്ചുള്ള ഫോട്ടോ വൈറലാകാറുണ്ട്. സിനിമാ സംവിധായകനായ ശ്രീജിത്ത് വിജയനാണ് റബേക്കയുടെ ഹൃദയം കവര്‍ന്ന ചുള്ളൻ. ശ്രീജിത്തുമായി വിവാഹം കഴിഞ്ഞിട്ടില്ലെങ്കിലും പൊതുവേദികളിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത് സോഷ്യൽ മീഡിയയിൽ പതിവ് കാഴ്ചയാണ്.

ഒരു പൊതുവേദിയിൽ വച്ച് താനും ശ്രീജിത്തും തമ്മിലുള്ള ഫോട്ടോകൾ മെർജ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത് ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ റെബേക്കയുടെ ആരാധകർ. ” എന്റെ പകൽ കിനാക്കളേക്കാൾ സുന്ദരമാണ് എന്റെ ജീവിതം. കാരണം എന്റെ സൂര്യപ്രകാശം എപ്പോഴും എന്നോടൊപ്പമാണ്” ചിത്രത്തിനൊപ്പം താരത്തിന്റെ വാക്കുകളും വൈറൽ ആയിട്ടുണ്ട്. ൻപ് തന്റെ സഹോദരിയുടെ മകന്റെ മാമോദീസ ചടങ്ങിനിടെയാണ് താരം തന്റെ പ്രണയം വെളിപ്പെടുത്തിയത്. അമ്മയ്ക്കും ശ്രീജിത്തിനും ഒപ്പമുള്ള ചിത്രം ‘ഒരാള്‍ എനിക്ക് ജീവന്‍ നല്‍കി.

മറ്റൊരാള്‍ എന്നെ ഞാനാക്കി മാറ്റി. ഇതില്‍ കൂടുതല്‍ എന്താണ് ഞാന്‍ ദൈവത്തോട് ചോദിക്കേണ്ടത്’ എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്. 3 വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. മിഴി രണ്ടിലും എന്ന സീരിയലിന്റെ വര്‍ക്കിനിടയിലാണ് ഇവർ പരിചയപ്പെട്ടത്. വിവാഹം ഉടനില്ലെന്ന് മുൻപ് തന്നെ റബേക്ക വ്യക്തമാക്കിയിരുന്നു. കസ്തൂരിമാന്‍ എന്ന പരമ്പരയിലൂടെയായിരുന്നു റെബേക്ക ആരാധക ഹൃദയത്തില്‍ ഇടം നേടിയത്.

മാര്‍ഗം കളി, കുട്ടനാടന്‍ മാര്‍പാപ്പ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തത് ശ്രീജിത്തായിരുന്നു. തങ്ങള്‍ ഇരുവരും പ്രണയത്തിലാണെന്ന് റെബേക്കയും ശ്രീജിത്തും മുന്‍പ് പറഞ്ഞിരുന്നു. വര്‍ഷങ്ങളായുള്ള ബന്ധമായിരുന്നു വിവാഹത്തിലേക്ക് എത്തിയത്. കരിയറില്‍ ഇനിയും ഒരുപാട് ദൂരം പോവാനുണ്ടെന്നും വീട്ടുകാരും തങ്ങളുടെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നുവെന്ന് റെബേക്ക വ്യക്തമാക്കിയിരുന്നു.

വിവാഹ സങ്കല്‍പ്പം വേര്‍ഷന്‍ 2 എന്ന ക്യാപ്ഷനോടെയായിരുന്നു ശ്രീജിത്ത് പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്. കണ്ണാ സമയം 8 മണിയായി എഴുന്നേറ്റേ, അതേയ് ഈ കല്യാണം ഒക്കെ കഴിഞ്ഞിട്ടുണ്ടെങ്കിലേ രാവിലെ എഴുന്നേറ്റ് ഒരു കപ്പ് കാപ്പിയൊക്കെയായിട്ട് വന്നിട്ട് മുന്നില്‍ നില്‍ക്കണം, അതാണ് കേരളീയ സംസ്‌കാരം എന്ന് പറഞ്ഞ് റെബേക്കയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന ശ്രീജിത്തിന്റെ ശബ്ദവും, എഴുന്നേല്‍ക്കാന്‍ മടിക്കുന്ന റെബേക്കയേയുമാണ് പുതിയ വീഡിയോയില്‍ കാണുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/14212/there-is-a-limit-to-endurance-and-sreejith-is-ready-to-avoid-rebecca)