---
title: "#onamfilms | ഓണപടങ്ങൾ; തിയേറ്ററിലെത്തുന്ന ഓണ ചിത്രങ്ങളുടെ വിശേഷങ്ങൾ"
english_title: "#Onamfilms #Details #Onam #films #hitting #theatres"
publisher: "moviemax.in"
canonical_url: "https://moviemax.in/news/142083/onamfilms-details-onam-films-hitting-theatres"
published_at: "2023-08-27T12:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb013750623_malayalam_film.jpg"
keywords: []
---

# #onamfilms | ഓണപടങ്ങൾ; തിയേറ്ററിലെത്തുന്ന ഓണ ചിത്രങ്ങളുടെ വിശേഷങ്ങൾ

> **Lead Summary:** ഓണത്തിന്റെ ആഘോഷങ്ങൾ എല്ലായിടത്തും ആരംഭിച്ചു. ഓണാഘോഷം തിയേറ്ററുകൾ വരെ എത്തി നിൽക്കുകയാണ് ഇപ്പോൾ. സൂപ്പർ താരങ്ങളുടെ ചിത്രങ്ങളേക്കാൾ യുവതാരങ്ങളുടെയും യുവസംവിധായകരുടെയും സിനിമകളാണ് ഇത്തവണ ബോക്സ് ഓഫീസിൽ ഇടം പിടിക്കുന്നത്.

## Article Content

ഓണത്തിന്റെ ആഘോഷങ്ങൾ എല്ലായിടത്തും ആരംഭിച്ചു. ഓണാഘോഷം തിയേറ്ററുകൾ വരെ എത്തി നിൽക്കുകയാണ് ഇപ്പോൾ. സൂപ്പർ താരങ്ങളുടെ ചിത്രങ്ങളേക്കാൾ യുവതാരങ്ങളുടെയും യുവസംവിധായകരുടെയും സിനിമകളാണ് ഇത്തവണ ബോക്സ് ഓഫീസിൽ ഇടം പിടിക്കുന്നത്.

വ്യത്യസ്ത കാറ്റഗറിയിലുള്ള ചിത്രങ്ങളാണ് തിയേറ്ററുകളിൽ എത്തുന്നത്. ഒരു ഓണസദ്യ തന്നെയാണ് തിയേറ്ററുകളിൽ ഒരുക്കിയിരിക്കുന്നത്. അത്തരത്തിൽ ഓണം റിലീസുകളായ ചിത്രങ്ങൾ കാണാം.

** 1. കിംഗ് ഓഫ് കൊത്ത (ആഗസ്റ്റ് 24)**

**
**

** **

നവാഗത സംവിധായകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാന്റെ ഗ്യാങ്സ്റ്റർ-ആക്ഷൻ, 80കളിലും 90കളിലും വ്യാപിച്ചുകിടക്കുന്ന സാങ്കൽപ്പിക പട്ടണമായ കൊത്തയെ പശ്ചാത്തലമാക്കിയുള്ള ചിത്രം.

രാജു എന്ന ഗുണ്ടാസംഘത്തിന്റെ ഉയർച്ചയും തകർച്ചയും പ്രതികാരവുമാണ് ചിത്രത്തിൽ ഉടനീളം കാണിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ചെമ്പൻ വിനോദ് ജോസ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, പ്രസന്ന എന്നിവരടക്കം ഒരു മികച്ച താരനിര തന്നെ ചിത്രത്തിൽ എത്തുന്നുണ്ട്.

** 2. RDX (ആഗസ്റ്റ് 25) **

പ്രണയം, പ്രതികാരം, നിസ്സഹായത തുടങ്ങി പലതരം വികാരങ്ങളിലൂടെ ചിത്രം കടന്നു പോകുന്നു. 1980-കളിൽ നടക്കുന്ന ഈ മൾട്ടി-സ്റ്റാർ ആക്ഷൻ സിനിമയിൽ ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ്, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

**

റോബർട്ട്, ഡോണി, സേവ്യർ എന്നീ കഥാപാത്രങ്ങളുടെ പേരുകൾ ഉൾക്കൊള്ളുന്ന RDX, വഴക്കുകളിൽ ഏർപ്പെടാൻ താൽപ്പര്യമുള്ള മൂവരാണ്. മൂന്ന് നിഗൂഢ വ്യക്തികളുടെ മുഖം വെളിപ്പെടുന്നതോടെ അവരുടെ ജീവിതം വഴിത്തിരിവാകുന്നതാണ് കഥ. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

3. 'അടിയേ' (ആഗസ്റ്റ് 25) **

രസകരമായ ഒരു ടൈം ട്രാവൽ ചിത്രമായ 'അടിയേ' സംവിധാനം ചെയ്തിരിക്കുന്നത് വിഘ്നേഷ് കാർത്തിക് ആണ്. നടനും സംഗീത സംവിധായകനുമായ ജിവി പ്രകാശ് കുമാറാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

**

മലയാളിയായ ഗൗരി ജി കിഷൻ നായികയായി എത്തുന്നു. യുവ കമിതാക്കളുടെ പ്രണയവും കുസൃതിയും നർമ്മവും വൈകാരികതയും ഇഴ ചേർന്നതും പാരലൽ യൂനിവേഴ്സ് ആൾട്ടർനെറ്റ് എന്നിവ കലർന്നതുമായ കഥയാണ് ഈ ചിത്രത്തിന്റേത്. സംവിധായകൻ വെങ്കട്ട് പ്രഭു, മധു മഹേഷ്, പ്രേം, ആർ ജെ, ബയിൽവാൻ രംഗനാഥൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

4. രാമചന്ദ്ര ബോസ് & കോ (ആഗസ്റ്റ് 25)**

മാസ് ആക്ഷൻ-ത്രില്ലറായ മിഖായേലിന് ശേഷം സംവിധായകൻ ഹനീഫ് അദേനിയും നിവിൻ പോളിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒരു മുഴുനീള ഹൈസ്റ്റ് ത്രില്ലർ ചിത്രമായൊരുങ്ങുന്ന സിനിമ യുഎഇ പശ്ചാത്തലമാക്കിയുള്ളതാണ്.

**

> "ദയാലുവായ കള്ളക്കടത്തുകാരൻ" എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു പ്രവാസിയെയും കവർച്ചയ്‌ക്കായി ഒത്തുകൂടുന്ന അയാളുടെ മോട്ടിലി സംഘത്തെയും ചുറ്റിപ്പറ്റിയാണ് സിനിമ. ചിത്രത്തിൽ മമിത ബൈജു, ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, അർഷ ചാന്ദിനി ബൈജു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

5. അച്ഛനൊരു വാഴ വെച്ചു **

നവാഗതനായ സന്ദീപ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിരഞ്ജ് രാജു, എ.വി അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.

ഒരു റേഡിയോ ജോക്കി കേന്ദ്ര കഥാപാത്രമാവുന്ന ചിത്രത്തിലെ കഥയുടെ മുന്നോട്ടുപോക്കില്‍ പല പ്രധാന വഴിത്തിരിവുകളും ആവിഷ്കരിക്കാന്‍ സംവിധായകന്‍ റേഡിയോ പ്രോഗ്രാമുകളുടെ ഫോര്‍മാറ്റ് തന്നെ ഉപയോഗിച്ചിട്ടുണ്ട്. ഗൗരവത്തിൽ കഥ പറഞ്ഞ് തുടങ്ങുന്ന ചിത്രം പിന്നീട് ഹ്യൂമർ കടന്നു വരുന്നു. പക്കാ ഫാമിലി എന്റെർറ്റൈനെറാണ് ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/142083/onamfilms-details-onam-films-hitting-theatres)