---
title: "തെലുങ്കില്‍ അഭിനയിക്കാന്‍ വേണ്ടി നടി ആലിയ ഭട്ട് വാങ്ങിച്ച പ്രതിഫലം കേട്ടാല്‍ ഞെട്ടും "
english_title: "Actress Alia Bhatt payment on thelgu "
publisher: "moviemax.in"
canonical_url: "https://moviemax.in/news/14208/actress-alia-bhatt-payment-on-thelgu"
published_at: "2021-12-03T14:57:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a9e3d6607a5_alya.jpg"
keywords: []
---

# തെലുങ്കില്‍ അഭിനയിക്കാന്‍ വേണ്ടി നടി ആലിയ ഭട്ട് വാങ്ങിച്ച പ്രതിഫലം കേട്ടാല്‍ ഞെട്ടും 

> **Lead Summary:** ബോളിവുഡില്‍ തിരക്കുള്ള നടിയാണ് ആലിയ ഭട്ട്, ബാല്യക്കാലം തൊട്ട് സിനിമാ മേഘലയില്‍ സജീവമാണ് താരം. നടിയുടെ അഭിനയ മികവും എടുത്ത് പറയേണ്ടത് തന്നെയാണ്. ഇതിനോടകം നിരവധി സിനിമകളിലാണ് ആലിയ അഭിനയിച്ചത്. എല്ലാം ഹിറ്റ് എന്ന് തന്നെ പറയാം. വേറിട്ട അഭിനയത്തിലൂടെ ആരാധകരെ സ്വന്തമാക്കാന്‍ ആലിയക്ക് അധിക സമയം വേണ്ടി വന്നില്ല.

## Article Content

ബോളിവുഡില്‍ തിരക്കുള്ള നടിയാണ് ആലിയ ഭട്ട്, ബാല്യക്കാലം തൊട്ട് സിനിമാ മേഘലയില്‍ സജീവമാണ് താരം. നടിയുടെ അഭിനയ മികവും എടുത്ത് പറയേണ്ടത് തന്നെയാണ്. ഇതിനോടകം നിരവധി സിനിമകളിലാണ് ആലിയ അഭിനയിച്ചത്. എല്ലാം ഹിറ്റ് എന്ന് തന്നെ പറയാം. വേറിട്ട അഭിനയത്തിലൂടെ ആരാധകരെ സ്വന്തമാക്കാന്‍ ആലിയക്ക് അധിക സമയം വേണ്ടി വന്നില്ല.

ബോളിവുഡ് താരം രണ്‍ബീര്‍ കപൂറുമായി ആലിയ പ്രണയത്തിലാണ്. ഇരുവരുടെ വിവാഹം വൈകാതെ തന്നെ നടക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതിനിടെയാണ് നടി തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. സംവിധായകന്‍ രാജ മൗലിയുടെ സിനിമയിലാണ് ആലിയ അഭിനയിക്കുന്നത്.

ബോളിവുഡില്‍ വലിയൊരു സ്ഥാനം സ്വന്തമാക്കിയതിനുശേഷമാണ് നടി തെലുങ്കിലേക്ക് ചേക്കേറുന്നത്. ആലിയ തെലുങ്ക് സിനിമയിലേക്ക് എത്തുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ ആരാധകര്‍ വലിയ സന്തോഷത്തിലാണ്. എന്നാല്‍ ഇവിടെ പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചത് ഈ സിനിമയ്ക്ക് വേണ്ടി നടി വാങ്ങിക്കുന്ന പ്രതിഫലം കേട്ടതോടെയാണ്. വലിയൊരു പ്രതിഫലം തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി നടി ആവശ്യപ്പെട്ടത്.

അതേസമയം സിനിമയുടെ കുറച്ചു സീനുകളില്‍ മാത്രമാണ് നടി എത്തുകയുള്ളൂ. കുറച്ചു സീനില്‍ മാത്രം ഉള്ളതുകൊണ്ടാണ് വലിയ തുക ആവശ്യപ്പെട്ടത് എന്നും പറയപ്പെടുന്നു. കേവലം 15 മിനിറ്റില്‍ അഭിനയത്തിന് അഞ്ചുകോടിയോളം രൂപ ആലിയ പ്രതിഫലമായി വാങ്ങിച്ചു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ആകെ 10 ദിവസം ആണ് നടിക്ക് ഷൂട്ടിങ്ങിന് ഷെഡ്യൂള്‍ ചെയ്തത്. ഈ പ്രതിഫലം കേട്ടതോടെ ആരാധകര്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ്. അതേസമയം ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് ആലിയഭട്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/14208/actress-alia-bhatt-payment-on-thelgu)