#sushmitasen | മകൾ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; കരിയർ അവസാനിച്ചെന്ന് അറിഞ്ഞ് കൊണ്ട് മടങ്ങി -സുസ്മിത

#sushmitasen | മകൾ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; കരിയർ അവസാനിച്ചെന്ന് അറിഞ്ഞ് കൊണ്ട് മടങ്ങി -സുസ്മിത
2023-08-27T07:34:00 | By Athira V

ബോളിവുഡിലെ മറ്റ് താരങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തയാണ് സുസ്മിത സെൻ. മിസ് യൂണിവേഴ്സ് പട്ടം ചൂടി ഇന്ത്യയുടെ അഭിമാനമായി മാറിയ സുസ്മിത ഫാഷൻ രം​ഗത്താണ് കൂടുതൽ തിളങ്ങിയത്. നിരവധി ഹിറ്റ് സിനിമകളുടെ ഭാ​ഗമായെങ്കിലും ബി ടൗണിലെ രീതികളോടൊന്നും പൊരുത്തപ്പെട്ട് പോകാൻ കഴിയുന്ന താരമായിരുന്നില്ല സുസ്മിത. മണിക്കൂറുകളോളം സൂപ്പർസ്റ്റാറുകളെ കാത്ത് സെറ്റിലിരിക്കാൻ സുസ്മിത ഒരിക്കലും തയ്യാറായിട്ടില്ല. അടുത്തിടെയാണ് ഇതേക്കുറിച്ച് നടി തുറന്ന് പറഞ്ഞത്.

സമയം കഴിഞ്ഞാൽ ഷൂട്ട് നിർത്തി തിരികെ വീട്ടിലേക്ക് പോകുന്നതാണ് തന്റെ രീതി. ഇത് തന്റെ കരിയറിനെ ബാധിച്ചിരിക്കാം, പക്ഷെ കാര്യമാക്കുന്നില്ലെന്നും സുസ്മിത തുറന്ന് പറഞ്ഞു. വർഷങ്ങളോളം സിനിമാ രം​ഗത്ത് നിന്നും മാറി നിന്ന സുസ്മിത ഇപ്പോൾ കരിയറിൽ വീണ്ടും സജീവമാകുകയാണ്. ആര്യ എന്ന സീരീസിന്റെ വിജയത്തിന് ശേഷം താലി എന്ന ബയോപിക്കുമായാണ് നടി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. വൻ സ്വീകാര്യതയാണ് താലി എന്ന സീരിസിന് ലഭിച്ചത്.


തിരിച്ച് വരവിൽ ചെയ്ത രണ്ട് പ്രൊജക്ടുകളും ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് സുസ്മിത. ഇപ്പോഴിതാ തുടക്ക കാലത്തെ തന്റെ കരിയറിനെക്കുറിച്ച് സംസാരിക്കുകയാണ് സുസ്മിത സെൻ. 24ാം വയസിൽ ദത്തെടുക്കലിലൂടെ അമ്മയായ തനിക്ക് കരിയറും ജീവിതവും ഒരുപോലെ കൊണ്ട് പോകാൻ കഴിയാത്ത സാഹചര്യം ആയിരുന്നെന്ന് സുസ്മിത തുറന്ന് പറഞ്ഞു.


ഒരു സിനിമയിൽ അഭിനയിക്കവെയുണ്ടായ അനുഭവവും സുസ്മിത തുറന്ന് പറഞ്ഞു. മകൾ റെനി എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നപ്പോൾ അവളുടെ ആരോ​ഗ്യം മോശമായിരുന്നു. ​ഗുരുതരമായ മെഡിക്കൽ കണ്ടീഷൻ അവൾക്കുണ്ടായിരുന്നു. ഞാൻ കാനഡയിൽ അക്ഷയ്കുമാറിനും കരീനയ്ക്കും ഒപ്പം ഒരു സിനിമയുടെ ഷൂട്ടിം​ഗിലായിരുന്നു. അമ്മയായത് മൂലം ഞാനിനി കരിയർ ​ഗൗരവമായി എടുക്കില്ല എന്ന സംസാരം കാരണം അങ്ങനെയല്ലെന്ന് തെളിയിക്കാനുള്ള സമ്മർദ്ദം എനിക്കുണ്ടായിരുന്നു.

സമയത്ത് എത്തണം, ജോലി ചെയ്യണം പരാതികളുണ്ടാകാൻ പാടില്ലെന്ന് കരുതി. എന്നാൽ ഇതിനിടെ മകൾക്ക് സുഖമില്ലാതായെന്ന് സുസ്മിത ഓർത്തു. ബോംബെയിൽ നിന്ന് അച്ഛന്റെ കോൾ വന്നു. റെനിയെ ആശുപത്രിയിൽ പ്രവേശിച്ചെന്നും ​ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. തിരിച്ച് പോകാൻ താൻ തയ്യാറായി. 

എന്റെ കരിയർ അവസാനിച്ചു എന്നറിയാം പക്ഷെ, ക്ഷമിക്കണം എന്നാണ് അന്ന് പോകുമ്പോൾ പറഞ്ഞത്. ബോംബെയിലെത്തി മകളെ കണ്ട് ഒരാഴ്ച ആശുപത്രിയിൽ നിന്നു. ശേഷം തിരിച്ച് പോയി ജോലിക്കെത്തി. പക്ഷെ തന്റെ കരിയറിന് അപ്പോഴേക്കും പോറലേറ്റിരുന്നെന്നും സുസ്മിത തുറന്ന് പറഞ്ഞു. 


റെനിയെ ദത്തെടുത്ത് വർഷങ്ങൾക്കിപ്പുറം രണ്ടാമത് അലീഷ എന്ന പെൺകുഞ്ഞിനെയും സുസ്മിത ദത്തെടുത്തു. രണ്ടാമത്തെ കുഞ്ഞിനെ ദത്തെടുത്തപ്പോഴേക്കും സിനിമകളിൽ നിന്നും സുസ്മിത മാറി നിന്നിരുന്നു. ചെറിയ പ്രായത്തിൽ തന്നെ ദത്തെടുക്കലിലൂടെ അമ്മയായതിനുള്ള കാരണവും സുസ്മിത തുറന്ന് പറഞ്ഞിട്ടുണ്ട്. അമ്മയാകുക എന്നത് തന്റെ ഏറെക്കാലമായുള്ള ആ​ഗ്രഹമായിരുന്നെന്നാണ് സുസ്മിത പറഞ്ഞത്.

മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കാറുണ്ട്. 47 വയസിലും സുസ്മിത അവിവാഹിതയാണ്. നേരത്തെ രണ്ട് തവണ വിവാഹത്തിനൊരുങ്ങിയെങ്കിലും പിന്നീടിത് വേണ്ടെന്ന് വെച്ചെന്ന് മുമ്പൊരിക്കൽ താരം തുറന്ന് പറഞ്ഞിട്ടുണ്ട്. മോഡലായ റൊഹ്മാൻ ഷാളുമായി ഏറെനാളായി പ്രണയത്തിലായിരുന്നു സുസ്മിത. എന്നാൽ പിന്നീട് ഇരുവരും പിരിഞ്ഞു. അതേസമയം രണ്ട് പേരും സുഹൃത്തുക്കളായി തുടരുന്നുണ്ടെന്നാണ് സൂചന. സുസ്മിതയോടൊപ്പം പൊതുവേദികളിൽ ഇപ്പോഴും റെഹ്മാനെ കാണാറുണ്ട്. 

Content Highlight: #sushmitasen #struggled #balance #career #life #becoming #mom

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup