logo

മിസ്സില്‍ നിന്നും മിസ്സിസിലെക്ക് ഒരുങ്ങാന്‍ കാജല്‍

Published at Oct 6, 2020 01:19 PM മിസ്സില്‍ നിന്നും മിസ്സിസിലെക്ക് ഒരുങ്ങാന്‍ കാജല്‍

തെന്നിന്ത്യന്‍ താരസുന്ദരികളുടെ പട്ടികയില്‍ പെട്ടന്ന് തന്നെ ഇടംനേടിയ നടിയാണ് കാജല്‍ അഗര്‍വാള്‍.മികച്ച പ്രകടനംകൊണ്ട് തമിഴകത്തിലും മറ്റ് ഇന്‍ഡസ്ട്രികളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. 'ക്യുന്‍ ഹോ ഗയ' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച കാജല്‍ പിന്നീട് തമിഴ്,കന്നഡ,തെലുങ്ക്,തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.


ഇപ്പോഴിതാ താന്‍ വിവാഹിതയാവാന്‍ പോവുന്നുവെന്ന വാര്‍ത്തയാണ് കാജല്‍ തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചിരിക്കുന്നത്. 2020 ഒക്ടോബര്‍ 30 ന് താന്‍ ഗൗതം കിച്ചലുവിനെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നും വളരെ അടുത്ത ബന്ധുക്കള്‍ മാത്രമേ വിവാഹത്തിനുണ്ടാവുകയുള്ളൂവെന്നും താരം വ്യക്തമാക്കി. പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാർഥനയും അനുഗ്രഹവും വേണമെന്നും വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്നും കാജൽ പറഞ്ഞു

Kajal Agarwal is one of the most sought after South Indian actresses of all time

Related Stories
വിജയിയുടെ മാസ്റ്ററിന് പിന്നാലെ ഈശ്വരനും തിയറ്ററുകളില്‍ എത്തുന്നു

Dec 30, 2020 03:32 PM

വിജയിയുടെ മാസ്റ്ററിന് പിന്നാലെ ഈശ്വരനും തിയറ്ററുകളില്‍ എത്തുന്നു

ചിമ്പു നായകനാകുന്ന പുതിയ ചിത്രമാണ്‌ ഈശ്വരൻ ...

Read More >>
മാസ്റ്റര്‍ തിയറ്ററുകളില്‍ തന്നെ റിലീസ് തീയതി പ്രഖ്യാപിച്ചു

Dec 29, 2020 02:42 PM

മാസ്റ്റര്‍ തിയറ്ററുകളില്‍ തന്നെ റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളികളടക്കമുള്ളവര്‍ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. വിജയ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ്...

Read More >>
Trending Stories