---
title: "#anusree | 'നിങ്ങൾക്കങ്ങ് കല്യാണം കഴിച്ചൂടെ..,' അനുശ്രീയോട് ചോദ്യവുമായി ആരാധകർ, വീഡിയോ വൈറൽ "
english_title: "#video #shared #Anushree  #going #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/141937/video-shared-anushree-going-viral"
published_at: "2023-08-26T19:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea07dd4c156_anusree.jpg"
keywords: []
---

# #anusree | 'നിങ്ങൾക്കങ്ങ് കല്യാണം കഴിച്ചൂടെ..,' അനുശ്രീയോട് ചോദ്യവുമായി ആരാധകർ, വീഡിയോ വൈറൽ 

> **Lead Summary:** > എന്തെ ഹൃദയതാളം മുറുകിയോ..." അനുശ്രീ പങ്കുവെച്ച വീഡിയോ കണ്ട ആരാധകർക്കും ചോദിക്കാനുള്ളത് ഇതേ കാര്യം തന്നെയാണ്. ഉണ്ണി മുകുന്ദനൊപ്പം നിറഞ്ഞ ചിരിയോടെ വേദിയിലിരിക്കുന്ന അനുശ്രീയെ ആണ് വീഡിയോയിൽ കാണുന്നത്.

## Article Content

> എന്തെ ഹൃദയതാളം മുറുകിയോ..." അനുശ്രീ പങ്കുവെച്ച വീഡിയോ കണ്ട ആരാധകർക്കും ചോദിക്കാനുള്ളത് ഇതേ കാര്യം തന്നെയാണ്. ഉണ്ണി മുകുന്ദനൊപ്പം നിറഞ്ഞ ചിരിയോടെ വേദിയിലിരിക്കുന്ന അനുശ്രീയെ ആണ് വീഡിയോയിൽ കാണുന്നത്.

> ഇരുവരുടെയും ചിരി തങ്ങളുടെ മനംകവർന്നുവെന്ന് ആരാധകർ പറയുന്നു. പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെ പകർത്തിയ ദൃശ്യങ്ങളാണ് അനുശ്രീ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. റീല് പങ്കുവെച്ചതിന് പിന്നാലെ "നിങ്ങൾക്ക് കല്യാണം കഴിച്ചൂടെ, ഇരുവരും ഒന്നിക്കാൻ ആഗ്രഹിക്കുന്നു..', തുടങ്ങി നിരവധി കമന്റുകളുമായി ആരാധകരും എത്തി.

വീഡിയോ ഇതിനോടകം വൈറലാണ്. ഇരുവരുടെയും വിവാഹം ഉടൻ തന്നെ നടക്കുമെന്ന തരത്തിൽ റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഉണ്ണി മുകുന്ദൻ നായകനായ തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിലെ ഗാനത്തിന്റെ വരികളാണ് അനുശ്രീ വീഡിയോയുടെ അടിക്കുറിപ്പായി കൊടുത്തത്.

[**https://www.instagram.com/reel/CwU-QekpYst/?utm_source=ig_embed&ig_rid=7dfef537-6fc5-49ee-9101-0f540f1004ac**](https://www.instagram.com/reel/CwU-QekpYst/?utm_source=ig_embed&ig_rid=7dfef537-6fc5-49ee-9101-0f540f1004ac)

പ്രണവ് സി സുഭാഷ് പകർത്തിയ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. വളരെ കുറച്ച് സമയം കൊണ്ടുതന്നെ ജനപ്രിയ ചിത്രങ്ങളിലൂടെ ആരാധകരെ സൃഷ്‌ടിച്ച താരങ്ങളാണ് ഇരുവരും. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ട്വല്‍ത്ത് മാന്‍’ ആണ് അനുശ്രീയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

ഉണ്ണി മുകുന്ദന്റെ ‘ഗന്ധർവ്വ ജൂനിയർ’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. 'മാളികപ്പുറ’ത്തിനു ശേഷം ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം കൂടിയാണിത്. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂപ്പർ ഹീറോ വേഷത്തിലാണ് ഉണ്ണി എത്തുന്നതെന്നാണ് റിപ്പോർട്ട്. ഇതിനിടെ ഗണേശോത്സവ പരിപാടിക്കിടെ 'ജയ് ഗണേഷ്' എന്ന ചിത്രത്തിന്റെ പ്രഖ്യാപനവും ഉണ്ണി മുകുന്ദൻ നടത്തിയിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/141937/video-shared-anushree-going-viral)