---
title: "#samantha |  സമാന്ത വീണ്ടും പ്രണയത്തില്‍! വൈറലായി കാമുകനൊപ്പമുള്ള സവാരി; ചര്‍ച്ചയാകുന്ന വീഡിയോയുടെ രഹസ്യം"
english_title: "#samantha #love #again #video #gets #attention #socialmedia"
publisher: "moviemax.in"
canonical_url: "https://moviemax.in/news/141934/samantha-love-again-video-gets-attention-socialmedia"
published_at: "2023-08-26T19:02:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea01ffaaab0_samantha1.jpg"
keywords: []
---

# #samantha |  സമാന്ത വീണ്ടും പ്രണയത്തില്‍! വൈറലായി കാമുകനൊപ്പമുള്ള സവാരി; ചര്‍ച്ചയാകുന്ന വീഡിയോയുടെ രഹസ്യം

> **Lead Summary:** **തെ**ന്നിന്ത്യന്‍ താരത്തില്‍ നിന്നും പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് സമാന്ത. താരത്തിന്റെ ഓരോ സിനിമകള്‍ക്കും പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഫാമിലി മാന്‍ സീസണ്‍ ടുവിലെ പ്രകടനത്തോടെയാണ് സമാന്തയ്ക്ക് പാന്‍ ഇന്ത്യന്‍ സ്വീകാര്യത ലഭിക്കുന്നത്. ഇതോടെ താരത്തെ തേടി ബോളിവുഡില്‍ നിന്നും ധാരാളം ഓഫറുകളാണ് എത്തുന്നത്. ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് സമാന്ത. 

## Article Content

**തെ**ന്നിന്ത്യന്‍ താരത്തില്‍ നിന്നും പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് സമാന്ത. താരത്തിന്റെ ഓരോ സിനിമകള്‍ക്കും പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഫാമിലി മാന്‍ സീസണ്‍ ടുവിലെ പ്രകടനത്തോടെയാണ് സമാന്തയ്ക്ക് പാന്‍ ഇന്ത്യന്‍ സ്വീകാര്യത ലഭിക്കുന്നത്. ഇതോടെ താരത്തെ തേടി ബോളിവുഡില്‍ നിന്നും ധാരാളം ഓഫറുകളാണ് എത്തുന്നത്. ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് സമാന്ത. 

തന്റെ കരിയറിന്റെ പീക്കിലൂടെ കടന്നു പോകുമ്പോഴാണ് സമാന്തയ്ക്ക് ജീവിതത്തില്‍ തുടര്‍ച്ചയായ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നത്. ആദ്യത്തെ തിരിച്ചടി വിവാഹ മോചനമായിരുന്നു. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ചവരായിരുന്നു സമാന്തയും നാഗ ചൈതന്യയും. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ഇരുവരും. അതുകൊണ്ട് തന്നെ അവര്‍ പിരിഞ്ഞുവെന്ന വാര്‍ത്ത ആരാധകരെ ഏറെ നിരാശപ്പെടുത്തി. 

അഭിനയത്തില്‍ സജീവമായി നില്‍ക്കുമ്പോഴാണ് സമാന്തയുടെ ആരോഗ്യസ്ഥിതി മോശമാകുന്നത്. മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്യൂണ്‍ അവസ്ഥയാണ് സമാന്തയ്ക്ക് എന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ സമാന്തയ്ക്ക് നേരത്തെ കമ്മിറ്റ് ചെയ്ത പല സിനിമകളും ഉപേക്ഷിക്കേണ്ടി വന്നു. ചെയ്തു കൊണ്ടിരുന്ന സിനിമകള്‍ പാതി വഴിയില്‍ നിന്നു പോവുകയും ചെയ്തു. തുടര്‍ന്ന് ചെറിയൊരു ഇടവേളയെടുത്ത് തന്റെ ചികിത്സ നടത്തുകയായിരുന്നു സമാന്ത. 

അമേരിക്കയില്‍ വച്ചായിരുന്നു സമാന്തയുടെ ചികിത്സ നടന്നത്. ചികിത്സയ്ക്ക് ശേഷം സമാന്ത അഭിനയത്തിലേക്ക് തിരിച്ചെത്തി. ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഇപ്പോഴിതാ പുതിയ സിനിമയായ ഖുഷി റിലീസിനൊരുങ്ങുന്നു. വിജയ് ദേവരക്കൊണ്ട നായകനാകുന്ന ചിത്രത്തിനായി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതേസമയം അഭിനയത്തില്‍ നിന്നും വീണ്ടുമൊരു ഇടവേളയെടുത്തിരിക്കുകയാണ് സമാന്ത. തന്റെ ചികിത്സയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനും ആരോഗ്യം വീണ്ടെടുക്കാനുമാണ് സമാന്ത ഇടവേളയെടുത്തിരിക്കുന്നത്. 

ഇതിനിടെ ഇപ്പോഴിതാ സമാന്തയുമായി ബന്ധപ്പെട്ടൊരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. സമാന്ത വീണ്ടും പ്രണയത്തിലായെന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ന്യൂയോര്‍ക്കില്‍ നിന്നുമുള്ള സമാന്തയുടെ ഒരു വീഡിയോ വൈറലായതോടെയാണ് താരത്തിന്റെ പ്രണയ വാര്‍ത്തകള്‍ സജീവമാകുന്നത്. വൈറലാകുന്ന വീഡിയോയില്‍ സമാന്തയും ആണ്‍ സുഹൃത്തും സൈക്കിളില്‍ തെരുവിലൂടെ സവാരി നടത്തുന്നതാണുള്ളത്.

വീഡിയോയില്‍ സമാന്തയ്‌ക്കൊപ്പമുള്ളത് കാമുകനാണെന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. എന്നാലിത് ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. സമാന്തയുടെ വൈറലാകുന്ന വീഡിയോ സിനിമയുടെ പിന്നാമ്പുറ വീഡിയോകളിലൊന്നാണെന്നാണ് കരുതപ്പെടുന്നത്. കൂടെയുള്ളത് കാമുകനല്ലെന്നും സുഹൃത്ത് മാത്രമാണെന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്. എന്തായാലും വാര്‍ത്തകളോട് സമാന്ത ഇതുവരേയും പ്രതികരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി തന്നെ ഇടപെടുന്ന സമാന്ത അധികം വൈകാതെ ഈ വാര്‍ത്തയോടും പ്രതികരിക്കുമെന്നാണ് കരുതപ്പെടുന്നത്.

അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് യാത്രകള്‍ നടത്തുകയാണ് സമാന്ത ഇപ്പോള്‍. തന്റെ യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ സമാന്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. അതേസമയം താരം ഇപ്പോള്‍ ന്യുയോര്‍ക്കിലാണുള്ളത്. തന്റെ ചികിത്സയ്ക്കായാണ് സമാന്ത ന്യൂയോര്‍ക്കിലെത്തിയതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ഖുഷിയാണ് സമാന്തയുടെ പുതിയ സിനിമ. പിന്നാലെ രാജും ഡികെയും ഒരുക്കുന്ന സിറ്റഡല്‍ സീരീസും പ്രേക്ഷകരിലേക്ക് എത്തും. ഇടവേളയ്ക്ക് ശേഷമായിരിക്കും സമാന്ത പുതിയ സിനിമകള്‍ തിരഞ്ഞെടുക്കുക. 

### Related Links & Sources
- [Original Story Source](https://moviemax.in/news/141934/samantha-love-again-video-gets-attention-socialmedia)