---
title: "ആള്‍ക്ക് എന്നെ ഭയങ്കര ഇഷ്ടമാണെന്ന് അറിയാം; പ്രണയം വെളിപ്പെടുത്തി റിമി"
english_title: "Rimi reveals her love"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14193/rimi-reveals-love"
published_at: "2021-12-03T13:30:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a9cf2979aa5_rimi tomy.jpg"
keywords: []
---

# ആള്‍ക്ക് എന്നെ ഭയങ്കര ഇഷ്ടമാണെന്ന് അറിയാം; പ്രണയം വെളിപ്പെടുത്തി റിമി

> **Lead Summary:** മലയാളികള്‍ക്ക് അടുത്തറിയാവുന്ന ഗായികയും അഭിനേത്രിയുമെല്ലാമാണ് റിമി ടോമി. ഈ താരത്തെ കുറിച്ച് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. കേരളം കടന്നു ആരാധകര്‍ ഏറെയാണ് റിമിക്ക്. അവതാരകയായും അഭിനേത്രിയായും ഗായികയായും സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ് റിമി. അന്നും എന്നും കരിയറിനു പ്രാധാന്യം കൊടുത്തിരുന്ന ഒരു വ്യക്തി കൂടിയാണ് ആണ് താരം. അതിനാല്‍ തന്നെ തന്റെ ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തിലും ശക്തമായ രീതിയില്‍ കരിയറില്‍ തിളങ്ങി നില്‍ക്കാന്‍ റിമിക്ക് സാധിച്ചു .

## Article Content

മലയാളികള്‍ക്ക് അടുത്തറിയാവുന്ന ഗായികയും അഭിനേത്രിയുമെല്ലാമാണ് റിമി ടോമി. ഈ താരത്തെ കുറിച്ച് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. കേരളം കടന്നു ആരാധകര്‍ ഏറെയാണ് റിമിക്ക്. അവതാരകയായും അഭിനേത്രിയായും ഗായികയായും സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ് റിമി. അന്നും എന്നും കരിയറിനു പ്രാധാന്യം കൊടുത്തിരുന്ന ഒരു വ്യക്തി കൂടിയാണ് ആണ് താരം. അതിനാല്‍ തന്നെ തന്റെ ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തിലും ശക്തമായ രീതിയില്‍ കരിയറില്‍ തിളങ്ങി നില്‍ക്കാന്‍ റിമിക്ക് സാധിച്ചു .

കരിയറില്‍ ഉയര്‍ച്ച സംഭവിച്ചതുപോലെ , ആദ്യത്തെ റിമിയില്‍ നിന്ന് ഇപ്പോഴത്തെ റിമിയിലേക്ക് രൂപത്തിലും വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്.  പലരെയും അതിശയിപ്പിക്കുന്നതായിരുന്നു റിമിയുടെ ഈ മാറ്റം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷം ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെ കുറിച്ചാണ് താരം വെളിപ്പെടുത്തുന്നത്.

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു ആ പ്രണയം. ആള്‍ക്ക് തന്നെ ഇഷ്ടമാണെന്ന് അറിയാമായിരുന്നു . എന്നാല്‍ ആ സമയത്ത് മുഖത്ത് നോക്കാന്‍ പോലും ധൈര്യം ഉണ്ടായിരുന്നില്ല. എന്റെ പാട്ടൊക്കെ ആളെ സ്ഥിരമായി കേള്‍ക്കുമായിരുന്നു. ഇടയ്ക്ക് ഞാന്‍ ക്ലാസ്സ് കഴിഞ്ഞു പോകുമ്പോള്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഞാന്‍ പാടിയ പാട്ട് ആള്‍ റെക്കോര്‍ഡ് ചെയ്ത് കേള്‍ക്കുമായിരുന്നു.

ഒരു ദിവസം രക്തപരിശോധനയില്‍ എന്റെ അതെ ബ്ലഡ് ഗ്രൂപ്പ് ആണ് ആളുടെതും എന്നറിഞ്ഞു. ഇതിന്റെ സന്തോഷത്തില്‍ അവിടെ ഉള്ളവര്‍ക്കെല്ലാം മിഠായി വാങ്ങിച്ചു കൊടുത്തത് ഞാന്‍ പിന്നീട് അറിഞ്ഞു. പിന്നീട് പഠനത്തിനായി വിദേശത്തേക്കു പോവുകയായിരുന്നു ആള്‍. ശേഷം ഞങ്ങള്‍ തമ്മില്‍ പരസ്പരം കണ്ടിട്ടില്ല. ജോലിയുമായി ബന്ധപ്പെട്ട് വിദേശത്താണ് എന്ന് മാത്രം ഇപ്പോള്‍ അറിയാം റിമി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/14193/rimi-reveals-love)