---
title: "#kalabhvanmani |  ഡയബറ്റിസ് വന്നതോടെ കരുത്ത് പോയി, നാട്ടിലെ ഉത്സവങ്ങളെല്ലാം സ്വന്തം ഉത്സവങ്ങളാക്കി മാറ്റി - സംവിധായകന്റെ വാക്കുകൾ "
english_title: "#onset #diabetes #strength #away #festivals #country #turned #own #festivals #director"
publisher: "moviemax.in"
canonical_url: "https://moviemax.in/news/141890/onset-diabetes-strength-away-festivals-country-turned-own-festivals-director"
published_at: "2023-08-26T14:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e9c562d58c8_kalabhavanmani.jpg"
keywords: []
---

# #kalabhvanmani |  ഡയബറ്റിസ് വന്നതോടെ കരുത്ത് പോയി, നാട്ടിലെ ഉത്സവങ്ങളെല്ലാം സ്വന്തം ഉത്സവങ്ങളാക്കി മാറ്റി - സംവിധായകന്റെ വാക്കുകൾ 

> **Lead Summary:** നടൻ കലാഭവൻ മണിയെ ഓർക്കാത്ത മലയാളികൾ ഉണ്ടാവില്ല . അത്രയേറെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് . ആരാധകരുടെ മനസിനെ ആഴത്തിൽ സ്പർശിച്ച കലാഭവൻ മണി ഇപ്പോഴും സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്.

## Article Content

നടൻ കലാഭവൻ മണിയെ ഓർക്കാത്ത മലയാളികൾ ഉണ്ടാവില്ല . അത്രയേറെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് . ആരാധകരുടെ മനസിനെ ആഴത്തിൽ സ്പർശിച്ച കലാഭവൻ മണി ഇപ്പോഴും സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്.

ഒരു മിമിക്രി ആർട്ടിസ്റ്റിൽ നിന്നും കലാഭവൻ മണിക്കുണ്ടായ ഉയർച്ചകൾ ചെറുതല്ല. സിബി മലയിൽ സംവിധാനം ചെയ്ത അക്ഷരമാണ് കലാഭവൻ മണിയുടെ ആദ്യ സിനിമ. അതേസമയം നടൻ ശ്രദ്ധിക്കപ്പെടുന്നത് സല്ലാപം എന്ന സിനിമയിലൂടെയാണ്. അക്കാലത്ത് ക്യാരക്ടർ റോളുകൾ തുടരെ മണിയെ തേടി വന്നു. 

കരിയറിലെ വളർച്ചയ്ക്കൊപ്പം ജീവിതത്തിൽ ചില വീഴ്ചകളും താരത്തിന് സംഭവിച്ചിട്ടുണ്ട്. മദ്യപാനം നടന്റെ ആരോ​ഗ്യത്തെ കാര്യമായി ബാധിച്ചിരുന്നു. ഒരുപരിധിവരെ ഇത് നടന്റെ കരിയറിനെയും ബാധിച്ചു.

കലാഭവൻ മണിയെക്കുറിച്ച് സംവിധായകൻ മേലില രാജശേഖരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഫൈറ്റ് രം​ഗങ്ങളിൽ പലപ്പോഴും മണിക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അസുഖം വന്നതോടെയാണ് മണിക്ക് വിഷമങ്ങളുണ്ടായത്. ഡയബറ്റിസ് വന്നതോടെ കരുത്ത് പോയി. മണി ഒരു സാധു മനുഷ്യനാണ്. സൗഹൃദങ്ങളുണ്ട്. നാട്ടിലെ ഉത്സവങ്ങളെല്ലാം സ്വന്തം ഉത്സവങ്ങളാക്കി മാറ്റി. 

എല്ലാവരെയും വിളിച്ച് കൂട്ടി ഭക്ഷണം കൊടുക്കും. സ്വാഭാവികമായും മദ്യപാനം ഉണ്ടാകും. അതിലേക്ക് വല്ലാതെ പോയി. അത് കുറച്ച് ദോഷം ചെയ്തു. ആരോ​ഗ്യത്തെയും കരിയറിനെയും മദ്യപാനം ബാധിച്ചെന്നും മേലില രാജശേഖരൻ പറഞ്ഞു. മുമ്പൊരിക്കൽ മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. 

മണിയുടെ മദ്യപാനത്തെക്കുറിച്ച് നേരത്തെ നിർമാതാവ് സന്തോഷ് ദാമോദരനും സംസാരിച്ചിരുന്നു. ഷൂട്ടിം​ഗ് കഴിഞ്ഞ് വീട്ടിൽ പോയാൽ അദ്ദേഹത്തിന് ഒരു സംഘം ചേരലുണ്ടായിരുന്നു. പുറത്ത് നിന്നൊക്കെ പലരും വരും. ഇവരെല്ലാവരും ആഘോഷിക്കും.

ആഘോഷം നടത്താൻ മണിയേ ഉണ്ടാകൂ. മറ്റുള്ളവർ വന്ന് പോകുകയാണെന്നും നിർമാതാവ് അന്ന് ചൂണ്ടിക്കാട്ടി. സംഘം ചേർന്നാണ് സെറ്റിലെത്തുകയെങ്കിലും ഒപ്പമുണ്ടായിരുന്നവർ പ്രശ്നക്കാരായിരുന്നില്ലെന്നും സന്തോഷ് ദാമോദരൻ അന്ന് വ്യക്തമാക്കി. 

### Related Links & Sources
- [Original Story Source](https://moviemax.in/news/141890/onset-diabetes-strength-away-festivals-country-turned-own-festivals-director)