---
title: "ഷൂട്ടിങ്ങിനിടയിൽ ഏറ്റ പരിക്കുകൾ വിവരിച്ച് പോൺ താരം"
english_title: "Pone star describes his injuries during the shooting"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14189/pone-star-describes-his-injuries-during-the-shooting"
published_at: "2021-12-03T13:08:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a9c99dce7e7_porn star.jpg"
keywords: []
---

# ഷൂട്ടിങ്ങിനിടയിൽ ഏറ്റ പരിക്കുകൾ വിവരിച്ച് പോൺ താരം

> **Lead Summary:** ലൈംഗിക ബന്ധങ്ങളെ തികഞ്ഞ അതിഭാവുകത്വത്തോടെ, അതിശയോക്തിപരമായി ചിത്രീകരിക്കുന്ന പതിവ് പോർണോഗ്രാഫി സിനിമകൾക്കുണ്ട്. ആ ചിത്രങ്ങൾ കണ്ടുശീലിച്ചവരുടെ വന്യഭാവനകളെ തൃപ്തിപ്പെടുത്താൻ വേണ്ടി പലപ്പോഴും അത്യന്തം സാഹസികമായ പല രീതികളിലും അതിലെ അഭിനേതാക്കൾക്ക് സെക്സിൽ ഏർപ്പെടേണ്ടി വരാറുമുണ്ട്.

## Article Content

ലൈംഗിക ബന്ധങ്ങളെ തികഞ്ഞ അതിഭാവുകത്വത്തോടെ, അതിശയോക്തിപരമായി ചിത്രീകരിക്കുന്ന പതിവ് പോർണോഗ്രാഫി സിനിമകൾക്കുണ്ട്. ആ ചിത്രങ്ങൾ കണ്ടുശീലിച്ചവരുടെ വന്യഭാവനകളെ തൃപ്തിപ്പെടുത്താൻ വേണ്ടി പലപ്പോഴും അത്യന്തം സാഹസികമായ പല രീതികളിലും അതിലെ അഭിനേതാക്കൾക്ക് സെക്സിൽ ഏർപ്പെടേണ്ടി വരാറുമുണ്ട്.

> ഈ രംഗങ്ങളുടെ ചിത്രീകരണം, പിന്നീടങ്ങോട്ടുള്ള ജീവിതത്തിൽ അതിൽ അഭിനയിക്കുന്നവരുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പലപ്പോഴും ആരും ആലോചിച്ചു കാണാറില്ല. പോൺ ചിത്രങ്ങളിലെ അഭിനയത്തിന് ശേഷം തന്റെ ജീവിതം എത്രകണ്ട് ദുഷ്കരമായി എന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അഡ്രിയാനാ ചെച്ചിക്ക്‌ (Adriana Chechik) എന്ന അഭിനേത്രി. Plug talk Podcast എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് അവർ ഇങ്ങനെ ഒരു തുറന്നു പറച്ചിൽ നടത്തിയിട്ടുള്ളത് . "എന്റെ ശരീരത്തിന് ഇനി മറ്റൊരു തൊഴിലെടുക്കാനുള്ള ആരോഗ്യമുണ്ട് എന്ന് തോന്നുന്നില്ല.

> പോൺ ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ശേഷം, എന്റെ നട്ടെല്ലിന്റെ C6 , C7 എന്നിവയ്ക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ട്. ഒരു നാഡിയും(nerve) വലിഞ്ഞു മുറുകിയിട്ടുണ്ട്, ഒരു ഡിസ്ക് സ്ഥാനം തെറ്റിയിട്ടുണ്ട്, ബ്രെയിൻ സ്റ്റം (Brain Stem) അതിന്റെ പോക്കറ്റിൽ നിന്ന് ചെറുതായി വെളിയിൽ വന്നിട്ടുണ്ട് എന്നൊക്കെയാണ് പരിശോധിച്ച ഡോക്ടർമാർ പറയുന്നത്. " അഡ്രിയാന പറഞ്ഞു. ഓരോ രതിരംഗ ചിത്രീകരണവും ഗുസ്തിപിടുത്തതിൽ കുറഞ്ഞ അധ്വാനമല്ല തന്റെ ശരീരത്തിന് പകർന്നിരുന്നത് എന്നും, ഓരോ ഷൂട്ടിങ്ങിനു ശേഷവും ഐസ് ബാത്ത് (Ice Bath) എടുത്ത് ദേഹരക്ഷ നോക്കാൻ ശ്രദ്ധിച്ചിരുന്നു താൻ എന്നും അവർ പറയുന്നു.

കരിയറിന്റെ അവസാന കാലത്ത്, വർഷത്തിൽ ഷൂട്ട് ചെയ്യുന്ന സിനിമകളുടെ എന്നതിൽ കുറവ് വരുത്തിയില്ലെങ്കിൽ ശരീരത്തിൽ മാരകമായ പരിക്കുകൾ ഏൽക്കാൻ സാധ്യതയുണ്ട് എന്ന ഉപദേശവും തനിക്ക് ഡോക്ടർമാരിൽ നിന്ന് കിട്ടിയിരുന്നു എന്നും അഡ്രിയാന വെളിപ്പെടുത്തി. ഒരിക്കൽ ഡോക്ടർ 'ഒരു വർഷമെങ്കിലും കാത്തിരുന്ന ശേഷം മാത്രം ഷൂട്ട് ചെയ്യുക' എന്ന് കർശനമായി ഉപദേശിച്ചിട്ടും തന്റെ സാമ്പത്തിക പരാധീനതകൾ കാരണം അഭിനയം തുടരേണ്ടി വന്നിരുന്നു എന്നും, അതിന്റെ ഫലമാണ് ഇന്ന് താൻ അനുഭവിക്കുന്ന വേദനകൾ എന്നും അവർ പറയുന്നു.

2013 -ൽ പോൺ ഇൻഡസ്ട്രിയുടെ ഭാഗമായ അഡ്രിയാന ഇന്നും അതിൽ തന്നെ തുടരുന്ന ഒരു അഭിനേത്രിയാണ്. പോൺ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന അഭിനേത്രികൾക്ക് ഉണ്ടാകുന്ന ഈ സുഷുമ്നാ ക്ഷതങ്ങൾ സ്പോർട്സ് രംഗത്ത് കായിക താരങ്ങൾക്ക് ഉണ്ടാകുന്നതിനു സമാനമാണ് എന്നും, അഡൽറ്റ് ഫിലിം ഇന്ഡസ്ട്രിയെ അക്രോബാറ്റിക്സിന് സമാനമായി പരിഗണിച്ചുകൊണ്ട് അതേ നിലവാരത്തിലുള്ള സ്പോർട്സ് മെഡിസിൻ(Sports Medicine) പരിചരണം ഇവർക്കും ലഭ്യമാക്കേണ്ടതുണ്ട് എന്നുമാണ് ഡോക്ടർമാരുടെ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://moviemax.in/news/14189/pone-star-describes-his-injuries-during-the-shooting)