---
title: "ചേച്ചിയെ വെല്ലുന്ന ഫോട്ടോഷൂട്ടുമായി നക്ഷത്ര ഇന്ദ്രജിത്ത്; ഫോട്ടോ ഏറ്റെടുത്ത് ആരാധകർ"
english_title: "Nakshatra Indrajith with a photo shoot ; Photo taken by fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14188/nakshatra-indrajith-with-a-photo-shoot-photo-taken-by-fans"
published_at: "2021-12-03T13:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a9c7a0a21d0_nakshthra.jpg"
keywords: []
---

# ചേച്ചിയെ വെല്ലുന്ന ഫോട്ടോഷൂട്ടുമായി നക്ഷത്ര ഇന്ദ്രജിത്ത്; ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

> **Lead Summary:** മലയാളികളുടെ പ്രിയതാര ജോഡികളാണ് ഇന്ദ്രജിത്തും പൂർണിമയും. അഭിനയത്തിൽ അഭിനയിക്കുന്ന ഇന്ദ്രജിത്തും സോഷ്യൽ മീഡിയയിൽ സജീവമായ പൂർണിമയ്ക്കും ആരാധകർ ഏറെയാണ്. അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് പൂർണിമ വിവാഹിതയാവുന്നതും പിന്നീട് സിനിമയിൽ നിന്നും ഇടവേള എടുക്കുന്നതും.

## Article Content

മലയാളികളുടെ പ്രിയതാര ജോഡികളാണ് ഇന്ദ്രജിത്തും പൂർണിമയും. അഭിനയത്തിൽ അഭിനയിക്കുന്ന ഇന്ദ്രജിത്തും സോഷ്യൽ മീഡിയയിൽ സജീവമായ പൂർണിമയ്ക്കും ആരാധകർ ഏറെയാണ്. അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് പൂർണിമ വിവാഹിതയാവുന്നതും പിന്നീട് സിനിമയിൽ നിന്നും ഇടവേള എടുക്കുന്നതും.

ഇടയ്ക്ക് ഒന്ന് രണ്ട് സിനിമകളിൽ വന്നുപോയിട്ടുണ്ടങ്കിലും പൂർണമായി ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം തന്നെയാണ്. താരദമ്പതികൾ പോലെ തന്നെയാണ് മക്കളും സോഷ്യൽ മീഡിയയിൽ സജീവമായ പ്രാർത്ഥനയ്ക്കും നക്ഷത്രക്കും ആരാധകർ ഏറെയാണ്. പിന്നണി ഗായികയായി മാറിയ പ്രാർത്ഥനക്ക് ഒപ്പം തന്നെയാണ് അഭിനയരംഗത്ത് തിളങ്ങാൻ ആഗ്രഹിക്കുന്ന നക്ഷത്രയും ഉള്ളത്. നക്ഷത്രയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

കുട്ടി താരങ്ങളുടെ ഇടയിൽ ഫോട്ടോഷൂട്ടിൽ ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്നത് ബേബി അനിഖയാണ്. അനിഖയെ പോലും വെല്ലുന്ന തരത്തിലാണ് നക്ഷത്രയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. കെ എസ് ആർ ടി സി ബസ്സും പരിസരവും ആണ് ഫോട്ടോഷൂട്ടിന് തിരഞ്ഞെടുത്തിട്ടുള്ള സ്ഥലങ്ങൾ ബസിൽ കയറുന്നതും സീറ്റിൽ ഇരിക്കുന്നതും ബസ്സിന് പെട്രോൾ അടിക്കുന്നതും ഒക്കെയാണ് ചിത്രീകരിച്ചിട്ടുള്ളത്.

മിനിസ്കേർട്ടും ഷർട്ടും ധരിച്ചെത്തിയ നക്ഷത്ര ആരാധകരുടെ മനസ്സിലാണ് ഇടം പിടിച്ചിട്ടുള്ളത്. ചിത്രങ്ങളൊക്കെ പകർത്തിയിരിക്കുന്നത് തൻവി അമിയാണ്. കുട്ടിതാരത്തിന് ആശംസകളുമായി നിരവധി താരങ്ങളാണ് എത്തിയിട്ടുള്ളത്. അമ്മ പൂർണ്ണിമയും അച്ഛൻ ഇന്ദ്രജിത്തും സഹോദരി പ്രാർത്ഥനയും പൂർണപിന്തുണയുമായി ഒപ്പമുണ്ട്. നക്ഷത്ര അഭിനയത്തിൽ അൽപ്പം പ്രിയമുള്ളയാളാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/14188/nakshatra-indrajith-with-a-photo-shoot-photo-taken-by-fans)