---
title: "#HarishPeradi | 'ചന്ദ്രയാൻ 3 എന്ന അഭിമാനം കളയാൻ ഇങ്ങിനെയൊരു അധ്യാപിക മതിയെന്ന് മറക്കരുത്'; ഹരീഷ് പേരടി"
english_title: "#HarishPeradi #reacts  #incident #teacher #beatup #Muslim #student  #her #classmates."
publisher: "moviemax.in"
canonical_url: "https://moviemax.in/news/141843/harishperadi-reacts-incident-teacher-beatup-muslim-student-her-classmates"
published_at: "2023-08-26T11:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e99b83a33fb_hareeshperadi.jpg"
keywords: []
---

# #HarishPeradi | 'ചന്ദ്രയാൻ 3 എന്ന അഭിമാനം കളയാൻ ഇങ്ങിനെയൊരു അധ്യാപിക മതിയെന്ന് മറക്കരുത്'; ഹരീഷ് പേരടി

> **Lead Summary:** മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികളെ കൊണ്ട് തല്ലിപ്പിച്ച അധ്യാപികയുടെ സംഭവത്തിൽ പ്രതികരണവുമായി ഹരീഷ് പേരടി. 685 കോടിയുടെ ചന്ദ്രയാൻ- 3 എന്ന അഭിമാനം കളയാൻ ഇങ്ങിനെയൊരു അധ്യാപിക മതിയെന്ന് കേന്ദ്രസർക്കാർ മറക്കരുതെന്ന് പേരടി കുറിച്ചു.

## Article Content

മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികളെ കൊണ്ട് തല്ലിപ്പിച്ച അധ്യാപികയുടെ സംഭവത്തിൽ പ്രതികരണവുമായി ഹരീഷ് പേരടി. 685 കോടിയുടെ ചന്ദ്രയാൻ- 3 എന്ന അഭിമാനം കളയാൻ ഇങ്ങിനെയൊരു അധ്യാപിക മതിയെന്ന് കേന്ദ്രസർക്കാർ മറക്കരുതെന്ന് പേരടി കുറിച്ചു.

> "I.N.D.I.A..എന്ന വിശാല പ്രതിപക്ഷ കൂട്ടായ്മ സമയം കളയാതെ മുസാഫർ നഗറിലെ ഈ സ്കൂളിന് മുന്നിൽ അല്ലെ ഒത്ത് ചേരണ്ടേത്..അത് തിരഞ്ഞെടുപ്പ് രാഷ്ട്രിയമല്ല..

മറിച്ച് മനസ്സിൽ പുഴു കുത്തുകളില്ലാത്ത വരും തലമുറയുടെ യഥാർത്ഥ INDIAയെ ഉണ്ടാക്കാനാണ്..ആ സ്കൂളിന്റെ മുന്നിൽ നിന്ന് മതേതരത്വത്തിന്റെ ഒരു മുദ്രാവാക്യമെങ്കിലും ഉറക്കെ വിളിക്കു..

> വലിയ വിഭ്രാന്തിയിലൂടെ കടന്നുപോകുന്ന അടിയേറ്റ ആ കുട്ടിയുടെ മനസ്സെങ്കിലും ഒന്ന് തണുക്കട്ടെ..കേന്ദ്ര സർക്കാറെ..685 കോടിയുടെ ചന്ദ്രയാൻ- 3 എന്ന അഭിമാനം കളയാൻ ഇങ്ങിനെയൊരു അധ്യാപിക മതി എന്ന് മറക്കരുത്..", എന്നാണ് ഹരീഷ് പേരടി കുറിച്ചത്. നിരവധി പേരാണ് ഹരീഷ് പേരടിയുടെ വാക്കുകളെ പിന്തുണത്ത് രംഗത്തെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/141843/harishperadi-reacts-incident-teacher-beatup-muslim-student-her-classmates)