---
title: "#nayanthara | ജവാനിൽ നയൻതാരയ്ക്ക് അതൃപ്തി; തനിക്ക് പ്രാധാന്യമില്ലെന്ന് - സംഭവം ഇങ്ങനെ"
english_title: "#Nayanthara #unhappy #jawan #sheis #notimportant "
publisher: "moviemax.in"
canonical_url: "https://moviemax.in/news/141662/nayanthara-unhappy-jawan-sheis-notimportant"
published_at: "2023-08-25T14:37:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8701b39d17_jawan_1.jpg"
keywords: []
---

# #nayanthara | ജവാനിൽ നയൻതാരയ്ക്ക് അതൃപ്തി; തനിക്ക് പ്രാധാന്യമില്ലെന്ന് - സംഭവം ഇങ്ങനെ

> **Lead Summary:** തെന്നിന്ത്യൻ സിനിമകളിൽ താരമൂല്യത്തിൽ മുൻപന്തിയിലാണ് നയൻതാര. സൂപ്പർ‌സ്റ്റാറായ നായകനില്ലെങ്കിലും ഒരു സിനിമ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ ബോക്സ് ഓഫീസ് മൂല്യമുള്ള നടി കൂടിയാണ്. 5 കോടിക്കും പത്ത് കോടിക്കും ഇടയിലാണ് നയൻതാര ഒരു സിനിമയ്ക്ക് കൈപ്പറ്റുന്ന പ്രതിഫലം. തുടക്ക കാലത്ത് സൂപ്പർസ്റ്റാർ സിനിമകളിലെ ​ഗ്ലാമറസ് സാന്നിധ്യം മാത്രമായിരുന്നു നയൻതാര. ലേഡി സൂപ്പർസ്റ്റാർ എന്ന പേര് ലഭിച്ച ശേഷം ചുരുക്കം സിനിമകളിലെ പ്രാധാന്യമില്ലാത്ത കഥാപാത്രം നയൻതാര ചെയ്തിട്ടുള്ളൂ.

## Article Content

തെന്നിന്ത്യൻ സിനിമകളിൽ താരമൂല്യത്തിൽ മുൻപന്തിയിലാണ് നയൻതാര. സൂപ്പർ‌സ്റ്റാറായ നായകനില്ലെങ്കിലും ഒരു സിനിമ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ ബോക്സ് ഓഫീസ് മൂല്യമുള്ള നടി കൂടിയാണ്. 5 കോടിക്കും പത്ത് കോടിക്കും ഇടയിലാണ് നയൻതാര ഒരു സിനിമയ്ക്ക് കൈപ്പറ്റുന്ന പ്രതിഫലം. തുടക്ക കാലത്ത് സൂപ്പർസ്റ്റാർ സിനിമകളിലെ ​ഗ്ലാമറസ് സാന്നിധ്യം മാത്രമായിരുന്നു നയൻതാര. ലേഡി സൂപ്പർസ്റ്റാർ എന്ന പേര് ലഭിച്ച ശേഷം ചുരുക്കം സിനിമകളിലെ പ്രാധാന്യമില്ലാത്ത കഥാപാത്രം നയൻതാര ചെയ്തിട്ടുള്ളൂ.

എന്നാൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം റിലീസിനൊരുങ്ങുന്ന ജവാൻ എന്ന സിനിമയിൽ നടിക്ക് നിരാശയുണ്ട്. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയായ ജവാനിൽ തനിക്ക് പ്രാധാന്യമില്ലെന്ന് നയൻതാരയ്ക്ക് തോന്നലുണ്ടെന്ന് റിപ്പോർട്ട്. താനഭിനയിച്ച പല സീനുകളും വെട്ടിച്ചുരുക്കിയതാണ് നടിയെ ദേഷ്യം പിടിപ്പിച്ചത്. ഇതിൽ സംവിധാകൻ അറ്റ്ലിയോട് നീരസമുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ച് നടിയുടെയോ ജവാൻ സിനിമയുടെയോ അടുത്ത വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസമാണ് നയൻതാരയും ഷാരൂഖും ഒരുമിച്ചുള്ള ​ഗാനം പുറത്തിറങ്ങിയത്. നയൻതാരയ്ക്ക് പകരം ആദ്യം സമാന്തയെയാണ് ജവാനിൽ നായികയായി പ​രി​ഗണിച്ചത്. എന്നാൽ ഈ കാസ്റ്റിം​ഗ് നടന്നില്ല. ഇതോടെയാണ് നയൻ‌താരയിലേക്ക് സിനിമയെത്തുന്നത്. കരിയറിൽ നയൻതാരയ്ക്ക് ശക്തമായ തിരിച്ച് വരവിന് സഹായിച്ച സംവിധായകനാണ് അറ്റ്ലി. 2013 ൽ ഇദ്ദേഹം സംവിധാനം ചെയ്ത രാജ റാണി എന്ന ചിത്രം നയൻസിന്റെ കരിയറിൽ വഴിത്തിരിവായി.

രാജ റാണിക്ക് ശേഷമാണ് നയൻതാരയ്ക്ക് ശ്രദ്ധേയ സിനിമകൾ തുടരെ ലഭിക്കുന്നത്. അതേസമയം ജവാനിൽ നടിക്ക് ശ്രദ്ധേയ കഥാപാത്രമാണെന്നാണ് ട്രെയ്ലർ നൽകുന്നു സൂചന. സിനിമ വിജയിച്ചാൽ ഒരുപക്ഷെ ബോളിവു‍‍‍ഡിൽ നിന്നും തുടരെ അവസരങ്ങൾ താരത്തിന് ലഭിച്ചേക്കും. നേരത്തെ ബോളിവുഡിൽ നിന്നും അവസരങ്ങൾ വന്നിരുന്നെങ്കിലും നയൻതാര ഇവ നിരസിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/141662/nayanthara-unhappy-jawan-sheis-notimportant)