---
title: "#mohanlal | മമ്മൂക്കയുടെ കർക്കശ സ്വഭാവം അ​ദ്ദേഹം തീർത്ത കവചമാണ്; മോഹൻലാൽ"
english_title: "#Mammuka's #tough #character #armor #Mohanlal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/141557/mammukas-tough-character-armor-mohanlal"
published_at: "2023-08-25T08:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e816df9adb4_pic_1.jpg"
keywords: []
---

# #mohanlal | മമ്മൂക്കയുടെ കർക്കശ സ്വഭാവം അ​ദ്ദേഹം തീർത്ത കവചമാണ്; മോഹൻലാൽ

> **Lead Summary:** മലയാള സിനിമയിൽ ഏറ്റവുമധികം മലയാളികളെ സ്വാധീനിച്ച രണ്ട് വ്യക്തിത്വങ്ങൾ മമ്മൂട്ടിയും മോഹൻലാലുമായിരിക്കും. വർഷങ്ങളുടെ കഠിനാധ്വാനവും പ്രയത്നവും അർപ്പണബോധവും കൊണ്ട് കെട്ടി ഉയർത്തിയ കരിയറിലൂടെയാണ് ഇവർ ഇന്ന് നാം കാണുന്ന മറ്റാർക്കും ചോദ്യം ചെയ്യാനാവാത്ത മലയാള സിനിമയുടെ താരസിംഹാസനത്തിൽ ഉപവിഷ്ഠരായത്.

## Article Content

മലയാള സിനിമയിൽ ഏറ്റവുമധികം മലയാളികളെ സ്വാധീനിച്ച രണ്ട് വ്യക്തിത്വങ്ങൾ മമ്മൂട്ടിയും മോഹൻലാലുമായിരിക്കും. വർഷങ്ങളുടെ കഠിനാധ്വാനവും പ്രയത്നവും അർപ്പണബോധവും കൊണ്ട് കെട്ടി ഉയർത്തിയ കരിയറിലൂടെയാണ് ഇവർ ഇന്ന് നാം കാണുന്ന മറ്റാർക്കും ചോദ്യം ചെയ്യാനാവാത്ത മലയാള സിനിമയുടെ താരസിംഹാസനത്തിൽ ഉപവിഷ്ഠരായത്.

തങ്ങൾക്ക് കിട്ടിയ കഥാപാത്രങ്ങൾ മറ്റൊരാൾക്കും ചെയ്യാനാവാത്ത വിധം ഒരു പകരക്കാരനെ സങ്കൽപ്പിക്കാൻ പോലുമാകാത്ത വിധം സ്ക്രീനിൽ പകർന്നാടിയവരാണ് ഇരുവരും. ഒരുപക്ഷെ മലയാളത്തിൽ അടുത്തിടെയായി ഏറ്റവും കൂടുതൽ പരിഹാസം ഏറ്റുവാങ്ങുന്നത് മോഹൻലാലും മമ്മൂട്ടിയുമാണ്.

മമ്മൂട്ടിയുടെ ഒരു അഭിമുഖം എടുക്കാൻ പോകുന്നതിന് ഒരാഴ്ച മുമ്പ് അവതാരകർ ചോദ്യങ്ങൾ തയ്യാറാക്കി തുടങ്ങും. എല്ലാ വിഷയത്തിലും വ്യക്തമായ ധാരണയുള്ളയാളാണ് മമ്മൂട്ടി.ഒപ്പം എതിർപ്പുകൾ‌ പ്രകടിപ്പിക്കാൻ ഒരു മടിയും കാണിക്കാത്ത നടൻ കൂടിയാണ് മമ്മൂട്ടി. ഇപ്പോഴിതാ താനും മമ്മൂട്ടിയും തമ്മിലുള്ള സ്വഭാവത്തിലെ വ്യത്യസ്തതകളെ കുറിച്ച് പഴയൊരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധനേടുന്നത്.

സ്ഥിരമായി ഒരു ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ അതിന്റെ ചിലത് നമ്മളിലും ഉണ്ടാകാൻ സാധ്യതയുണ്ട്. ഞാൻ വളരെ ഫണ്ണിയായിട്ടുള്ള ഒരാളാണ്. മമ്മൂക്ക ഭയങ്കര അധികം തമാശ പറയുന്ന ഒരാളാണ്. കോളജിൽ പഠിക്കുന്ന സമയത്ത് അടക്കം നിരവധി തമാശകൾ ചെയ്തിട്ടുള്ള ആളാണ് അദ്ദേഹം.' 'പക്ഷെ പ്രൊഫഷനിലേക്ക് വന്നപ്പോൾ അദ്ദേഹം അതെല്ലാം കമ്മിറ്റ് കൊണ്ട് നിയന്ത്രിച്ച് വെച്ചിരിക്കുകയാണ്.

ആവശ്യമുള്ള സമയത്ത് അദ്ദേഹം തമാശയും കാര്യങ്ങളും ഉപയോ​ഗിക്കാറുണ്ട്. അതുപോലെ തന്നെ കർക്കശമായൊരു സ്വഭാവമുണ്ടെന്ന് വരുത്തി തീർത്തിരിക്കുന്ന ഒരാളാണ്. അത് അ​ദ്ദേഹത്തിന്റെ ഒരു ഷീൽ‌ഡാണ്.അല്ലെങ്കിൽ എല്ലാവരും കേറി മേഞ്ഞിട്ട് പോകും. ഞാൻ അത്തരത്തിൽ ഷീൽഡൊന്നും ഇടാത്തയാളാണ്. അതുകൊണ്ട് ഒരുപാട് പേർക്ക് എന്റെ മുകളിൽ കയറാനുള്ള സ്വാതന്ത്ര്യമുണ്ട്.. അത്തരം കാര്യങ്ങൾ താൽപര്യമില്ലാത്തതുകൊണ്ട് പുള്ളി അതിന് അനുവദിക്കില്ല. എന്നോട് ഒരാൾ സംസാരിക്കാൻ വന്നാൽ‌ അതിന് സമ്മതിച്ച് നിൽക്കും. പുള്ളി പക്ഷെ അങ്ങനെയല്ല. ആരാണ് എന്നും എന്തിനാണെന്നും അദ്ദേഹത്തിന് അറിയണം. എന്നാണ് മോഹൻലാൽ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/141557/mammukas-tough-character-armor-mohanlal)