---
title: " കേരളത്തിലെ അഴകിന്‍റെ റാണി കണ്ണൂർ സ്വദേശിനി "
english_title: "The queen of beauty in Kerala is a native of Kannur"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14152/the-queen-of-beauty-in-kerala-is-a-native-of-kannur"
published_at: "2021-12-03T10:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a9a9ad71638_gagna.jpg"
keywords: []
---

#  കേരളത്തിലെ അഴകിന്‍റെ റാണി കണ്ണൂർ സ്വദേശിനി 

> **Lead Summary:** കണ്ണൂർ സ്വദേശി ഗോപിക സുരേഷ് കേരളത്തിന്‍റെ സൗന്ദര്യറാണിയായി . കൊച്ചിയിൽ നടന്ന മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട 25 സുന്ദരിമാരെ പിന്തള്ളിയാണ് ഗോപിക മിസ് കേരളയായത്. മൂന്ന് റൗണ്ടുകളിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയവരാണ് വിജയികളായത്. കേരളത്തിന്റെ അഴകിന്‍റെ റാണിയാകാൻ റാ൦പിലെത്തിയത് 25പേര്‍.

## Article Content

കണ്ണൂർ സ്വദേശി ഗോപിക സുരേഷ് കേരളത്തിന്‍റെ സൗന്ദര്യറാണിയായി . കൊച്ചിയിൽ നടന്ന മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട 25 സുന്ദരിമാരെ പിന്തള്ളിയാണ് ഗോപിക മിസ് കേരളയായത്. മൂന്ന് റൗണ്ടുകളിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയവരാണ് വിജയികളായത്. കേരളത്തിന്റെ അഴകിന്‍റെ റാണിയാകാൻ റാ൦പിലെത്തിയത് 25പേര്‍.

കേരളീയ, ലെഹ൦ഗ, ഗൗൺ. വ്യത്യസ്തമായ റൗണ്ടുകളിലെ ചുവട് വെയ്പ്പിൽ ഓരോരുത്തരു൦ തിളങ്ങി. പ്രമുഖ ഫാഷൻ സ്റ്റൈലിസ്റ്റ് സഞ്ജന ജോൺ ഒരുക്കിയ ഡിസൈനര്‍ ഗൗണുകളുമായി ക്യാറ്റ് വാക്ക്. ഫൈനൽ റൗണ്ടുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 5 പേരിൽ വിജയിയെ നിര്‍ണയിച്ചത് വിധികര്‍ത്താക്കളുടെ ചോദ്യങ്ങളായിരുന്നു. അങ്ങനെ മിടുക്കികളിൽ മിടുക്കി കണ്ണൂർ (Kannur) സ്വദേശി ഗോപിക സുരേഷ്. ബെംഗളൂരുവിൽ വിദ്യാർത്ഥിയാണ് ഗോപിക.

ഫൈനല്‍ റൗണ്ടിലേക്ക് നിര്‍ണയിക്കപ്പെട്ട അഞ്ചുപേരില്‍ നിന്ന് വിജയിയെ നിര്‍ണയിച്ചത് ആ ഒരു ചോദ്യമാണ്, മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ ആരാണ് യഥാര്‍ത്ഥ ഉത്തരവാദി?

എറണാകുളം സ്വദേശി ലിസ്ലി ലിഫി ഫസ്റ്റ് റണ്ണറപ്പായി. തൃശൂർ സ്വദേശിയു൦ ഓസ്ട്രേലിയയിൽ വിദ്യാര്‍ത്ഥിയുമായ ഗഗന ഗോപാൽ ആണ് സെക്കന്റ് റണ്ണറപ്പ് സ൦വിധായകന്‍ ജീത്തു ജോസഫ് (Jeethu Joseph), സംഗീത സംവിധായകൻ ദീപക് ദേവ് തുടങ്ങിയവരായിരുന്നു വിധി കര്‍ത്താക്കള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/14152/the-queen-of-beauty-in-kerala-is-a-native-of-kannur)