logo

വീട്ടുജോലിക്കാരി സഹോദരിയായി, ഇപ്പോള്‍ അമ്മയും: ഹൃദയം തൊടുന്ന കുറിപ്പുമായി താരം

Published at Jun 4, 2021 01:53 PM വീട്ടുജോലിക്കാരി സഹോദരിയായി, ഇപ്പോള്‍ അമ്മയും: ഹൃദയം തൊടുന്ന കുറിപ്പുമായി  താരം

നടന്‍ മോഹിത് മല്‍ഹോത്രയ്ക്ക് ഈ ലോക്ഡൗണ്‍ കാലത്ത് കരുതലായത് വീട്ടുജോലിക്കാരിയായിരുന്നു. വീട്ടുജോലിക്കാരിയായി എത്തിയ ഭാരതിക്ക് പിന്നെ മോഹിതിന്‍റെ അമ്മയായിട്ടായിരുന്നു 'സ്ഥാനക്കയറ്റം' ലഭിച്ചത്. കോവിഡ് വ്യാപനവും ലോക്ഡൗണും ശാരീരികമായും മാനസികമായും ആളുകളുടെ ജീവിതത്തെ ബുദ്ധിമുട്ടിക്കുന്ന സമയത്താണ് കരുതലിന്റെ കഥയുമായി മോഹിത് എത്തുന്നത്. കൂടെപ്പിറപ്പാവണമെങ്കില്‍ ഒരമ്മയുടെ വയറ്റില്‍ തന്നെ പിറക്കണമെന്നില്ല എന്നതാണ് മോഹിതിന്റെ അനുഭവം തെളിയിക്കുന്നത്.

ഹ്യൂമണ്‍സ് ഓഫ് ബോംബെ എന്ന പേജിൽ മോഹിത് പങ്കുവച്ച കുറിപ്പ് വായിക്കാം;

കഴിഞ്ഞ 12 വർഷമായി ഞാൻ മുംബൈയിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. എന്റെ ബിസി വർക്ക് ഷെഡ്യൂളും രാത്രി ഷൂട്ടിങ്ങുമെല്ലാം സ്വന്തമായി കൈകാര്യം ചെയ്യുന്നത് വെല്ലുവിളിയായിരുന്നു. എന്റെ വീട്ടുജോലിക്കാരിയായി ഭാരതി എത്തിയതോടെ അതിനെല്ലാം ഒരു മാറ്റം വന്നു. 2013 മുതൽ ഭാരതി എന്റെ അടുക്കളയും വീടും ഏറ്റെടുത്തു. അവളെന്റെ അമ്മയെ വിളിച്ച് എനിക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ ചോദിച്ചു മനസ്സിലാക്കും. അമ്മ വയ്ക്കുന്നത് പോലെ ഭക്ഷണം പാകം ചെയ്തു തരും. ഗൂഗിൾ നോക്കി ഭാരതി പുതിയ പാചകക്കുറിപ്പുകൾ പരീക്ഷിച്ചു തുടങ്ങി. അവളുണ്ടാക്കുന്ന തായ് കറിയുടെ സ്വാദ് അതിഗംഭീരമാണ്.

ഏതാനും മാസങ്ങൾക്കുള്ളിൽ ഭാരതി എന്റെ കുടുംബത്തിലെ ഒരംഗത്തെ പോലെയായി. ഞാൻ ഡൗൺ ആയാൽ, അവൾ എനിക്ക് അതിശയകരമായ രാജ്മ ചാവൽ ഉണ്ടാക്കിത്തരും. ഞാൻ വൈകി വീട്ടിൽ തിരിച്ചെത്തി ജങ്ക് ഫൂഡ് ഓർഡർ ചെയ്യുമ്പോൾ തടയും, ആരോഗ്യത്തിന് നല്ലതല്ലെന്ന് ഓർമപ്പെടുത്തും.


ഒരു ഘട്ടത്തിനുശേഷം, അവൾ എന്റെ അമ്മയുടെ ജാസൂസായി മാറി. ഞാൻ ശരിയായി ഭക്ഷണം കഴിച്ചില്ലെങ്കിൽ അവൾ എന്റെ അമ്മയെ വിളിച്ച് എന്നോട് സംസാരിക്കാൻ ആവശ്യപ്പെടും. എനിക്ക് ഒരിക്കലും ലഭിക്കാത്ത മൂത്ത സഹോദരിയെപ്പോലെയായിരുന്നു ഭാരതി. ഞാൻ അവളുടെ മകൻ രോഹിതിനോട് പോലും കൂട്ടാണ്. ഒരിക്കൽ അവൻ എന്നോട് പറഞ്ഞു, നന്നായി പഠിക്കാനും മാസ്റ്റർ ബിരുദം നേടാനും ആഗ്രഹിക്കുന്നു എന്ന്. ഭാരതിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് എനിക്കറിയാം. അതുകൊണ്ട് അവന്റെ വിദ്യാഭ്യാസത്തിനായി ഞാൻ പണം നൽകി. അവൻ എന്റെ അനന്തരവനെപ്പോലെയാണ്.

2020 ൽ ലോക്ഡൗൺ സമയത്ത് ഞാൻ ദില്ലിയിൽ കുടുങ്ങി. ഈ അവസ്ഥയിൽ ഭാരതിയുടെ ജോലി നഷ്ടപ്പെടും എന്ന് എനിക്കറിയാം. ഞാൻ അവളുടെ ശമ്പളം അയച്ചുകൊണ്ടിരുന്നു. എന്റെയും അമ്മയുടെയും ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ച് അവൾ എപ്പോഴും മെസ്സേജുകൾ അയയ്ക്കും.മൂന്നു മാസത്തിനു ശേഷം ഞാൻ മുംബൈയിൽ തിരിച്ചെത്തി, ഭാരതി അവിടെ ഉണ്ടായിരുന്നു! അവൾ എനിക്കുവേണ്ടി ഭക്ഷണം തയാറാക്കി. കഴിഞ്ഞ 6-7 മാസങ്ങളിൽ, ഭാരതിയ്ക്ക് പ്രമോഷൻ ലഭിച്ചു. എന്റെ സഹോദരി ആയിരുന്നവൾ ഇപ്പോൾ അമ്മയായി മാറി. കഴിഞ്ഞ ദിവസം, ഞാൻ ഭാരതിയോട് എന്റെ ‘ലോക്ഡൗൺ അമ്മ’ എന്ന് വിളിക്കുമെന്ന് പറഞ്ഞു. അതുകേട്ട് ഭാരതി പൊട്ടിച്ചിരിച്ചു, സത്യസന്ധമായി.

The housemaid became the sister, and now the mother: the actress with a touching note

Related Stories
തിരക്കോടുതിരക്ക്, ഒടുവില്‍ വിജയ്‍യുടെ നായികയാകാൻ പൂജ ഹെഗ്‍ഡെ എത്തുന്നു

Jul 29, 2021 03:51 PM

തിരക്കോടുതിരക്ക്, ഒടുവില്‍ വിജയ്‍യുടെ നായികയാകാൻ പൂജ ഹെഗ്‍ഡെ എത്തുന്നു

അടുത്തിടെ ബീസ്റ്റ് എന്ന വിജയ് സിനിമയുടെ ഹ്രസ്വ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു. അതും ചെന്നൈയില്‍...

Read More >>
നയൻതാര നായികയാകുന്ന പുതിയ ചിത്രം 'നെട്രികണ്‍', ട്രെയിലര്‍ പുറത്ത്

Jul 29, 2021 02:30 PM

നയൻതാര നായികയാകുന്ന പുതിയ ചിത്രം 'നെട്രികണ്‍', ട്രെയിലര്‍ പുറത്ത്

അന്ധയായിട്ടാണ് നയൻതാര ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു കുറ്റകൃത്യത്തിന് സാക്ഷിയാകുകയും ചെയ്യുകയാണ് ചിത്രത്തില്‍...

Read More >>
Trending Stories