---
title: "#aradhyabatchan  |  11 വയസ്സിൽ ആരാധ്യയുടെ സമ്പാദ്യങ്ങൾ ഇത് ; അമ്പരന്ന് ആരാധകർ"
english_title: "# Aradhya's #earnings #age #11  #Surprised fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/141284/aradhyas-earnings-age-11-surprised-fans"
published_at: "2023-08-23T15:40:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5dc3433f2f_aradhya_1.jpg"
keywords: []
---

# #aradhyabatchan  |  11 വയസ്സിൽ ആരാധ്യയുടെ സമ്പാദ്യങ്ങൾ ഇത് ; അമ്പരന്ന് ആരാധകർ

> **Lead Summary:** ബോളിവുഡും താരങ്ങളുടെ മക്കളും സിനിമാ ലോകത്ത് എന്നും ചർച്ചാ വിഷയമാണ്. തമിഴ്, തെലുങ്ക്, മലയാള സിനിമകളിലെല്ലാം നെപ്പോട്ടിസം ഉണ്ടെങ്കിലും ബോളിവുഡിനാണ് ഇതിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്നത്. സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ, ഷാരൂഖിന്റെ മകൾ സുഹാന ഖാൻ, കജോളിന്റെ മകൾ നൈസ തുടങ്ങിയവരുടെ ഒരു സിനിമയും ഇതുവരെ റിലീസ് ചെയ്തിട്ടില്ലെങ്കിലും .

## Article Content

ബോളിവുഡും താരങ്ങളുടെ മക്കളും സിനിമാ ലോകത്ത് എന്നും ചർച്ചാ വിഷയമാണ്. തമിഴ്, തെലുങ്ക്, മലയാള സിനിമകളിലെല്ലാം നെപ്പോട്ടിസം ഉണ്ടെങ്കിലും ബോളിവുഡിനാണ് ഇതിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്നത്. സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ, ഷാരൂഖിന്റെ മകൾ സുഹാന ഖാൻ, കജോളിന്റെ മകൾ നൈസ തുടങ്ങിയവരുടെ ഒരു സിനിമയും ഇതുവരെ റിലീസ് ചെയ്തിട്ടില്ലെങ്കിലും .

ഇവർ വർഷങ്ങളായി സിനിമാ രം​ഗത്തുള്ളവരേക്കാൾ വാർത്താ പ്രാധാന്യം നേടുന്നു. ജനിച്ച നാൾ മുതൽ വാർത്താ പ്രാധാന്യം നേടുന്ന താരപുത്രിയാണ് ആരാധ്യ ബച്ചൻ. പൊതുവേദികളിൽ മിക്കപ്പോഴും ആരാധ്യ അമ്മയ്ക്കൊപ്പം എത്താറുണ്ട്. മകളെ പിരിഞ്ഞിരിക്കുന്നത് ഇഷ്ടമല്ലാത്ത ഐശ്വര്യ ആരാധ്യയെ മിക്കയിടങ്ങളിലും ഒപ്പം കൂട്ടുന്നു. ഏക മകളായതിനാൽ അച്ഛന്റെയും അമ്മയുടെയും മുഴുവൻ സ്നേഹവും ലഭിക്കുന്നത് ആരാധ്യക്കാണ്.

11 വയസുകാരിയായ ആരാധ്യക്ക് ഇതിനകമുള്ള സമ്പാദ്യങ്ങളുടെ കണക്കെടുത്താൽ മിക്കവരും അമ്പരക്കും. മകൾക്ക് ഒരു വയസായപ്പോൾ തന്നെ ബിഎംഡബ്ല്യു മിനി കൂപ്പർ എസ് അഭിഷേകും ഐശ്വര്യയും സമ്മാനമായി നൽകി. ഒപ്പം ദുബായിൽ 54 കോടി രൂപ വിലയുള്ള ഒരു ലക്ഷ്വറി വീടും. ചെറിയ പ്രായത്തിൽ തന്നെ ഇത്രയും വിലപിടിപ്പുള്ള സമ്മാനങ്ങളാണ് അഭിഷേകും ഐശ്വര്യയും മകൾക്ക് നൽകിയത്.

അടുത്തിടെ അമ്മൂമ്മ ബ്രിന്ദ്യയുടെ പിറന്നാൾ ദിനത്തിന് 90,000 രൂപ വിലയുള്ള ​ഗുച്ചിയുടെ ബാ​ഗ് ധരിച്ചാണ് ആരാധ്യ എത്തിയത്. ബച്ചൻ കുടുംബത്തിന്റെ പാരമ്പര്യം ഐശ്വര്യ മകൾക്ക് പറഞ്ഞ് കൊടുക്കുന്നുണ്ടെന്നും അഭിഷേക് വ്യക്തമാക്കി. കൂട്ടുകുടുംബ അന്തരീക്ഷത്തിലാണ് ആരാധ്യ വളരുന്നത്. അഭിഷേകും ഐശ്വര്യയും മാതാപിതാക്കളായ അമിതാഭ് ബച്ചനും ജയ ബച്ചനും ഒരു വീട്ടിലാണ് കഴിയുന്നത്.

അച്ഛനെയും അമ്മയെയും വിട്ട് മറ്റൊരു വീട്ടിൽ താമസിക്കാൻ താൽപര്യമില്ലെന്ന് അഭിഷേക് ബച്ചൻ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.  ആരാധ്യ പിറന്ന ശേഷമാണ് നടി സിനിമകൾ ചെയ്യുന്നത് കുറച്ചത്. പൂർണ ശ്രദ്ധയും മകൾക്ക് നൽകിയ താരം നിരവധി സിനിമകൾ വേണ്ടെന്ന് വെച്ചു. ഐശ്വര്യ മകളെ പാപ്പരാസി മാധ്യമങ്ങളിൽ നിന്നും അകറ്റി നിർത്താറില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/141284/aradhyas-earnings-age-11-surprised-fans)