---
title: "#nithyamenon | നടി നിത്യ മേനോൻ വിവാഹിതയാകാൻ പോകുന്നു ; വരൻ മോളിവുഡ് സ്റ്റാർ"
english_title: "#Actress #NityaMenon #getting #married #groom #Mollywood star"
publisher: "moviemax.in"
canonical_url: "https://moviemax.in/news/141267/actress-nityamenon-getting-married-groom-mollywood-star"
published_at: "2023-08-23T14:36:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5cdb157527_nithya_1.jpg"
keywords: []
---

# #nithyamenon | നടി നിത്യ മേനോൻ വിവാഹിതയാകാൻ പോകുന്നു ; വരൻ മോളിവുഡ് സ്റ്റാർ

> **Lead Summary:** വ്യത്യസ്തമായ പ്രകടനത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരെ സൃഷ്ടിച്ച നടിയാണ് നിത്യ മേനോൻ. മലയാളത്തിൽ അടക്കം ഒട്ടനവധി നല്ല സിനിമകളുടെ ഭാ​ഗമാകാൻ നിത്യ മേനോന് സാധിച്ചു . ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് നിത്യ . പിന്നീട് ഒന്ന്, രണ്ട് തെലുങ്ക് ചിത്രങ്ങളിൽ താരം അഭിനയിച്ചു.

## Article Content

വ്യത്യസ്തമായ പ്രകടനത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരെ സൃഷ്ടിച്ച നടിയാണ് നിത്യ മേനോൻ. മലയാളത്തിൽ അടക്കം ഒട്ടനവധി നല്ല സിനിമകളുടെ ഭാ​ഗമാകാൻ നിത്യ മേനോന് സാധിച്ചു . ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് നിത്യ . പിന്നീട് ഒന്ന്, രണ്ട് തെലുങ്ക് ചിത്രങ്ങളിൽ താരം അഭിനയിച്ചു.

അതേസമയം നിത്യ മേനോൻ വിവാഹിതയാകാൻ എന്ന വാർത്തകൾ പരക്കുകയാണ് ഇപ്പോൾ. നടിയുടെ ബാല്യകാല സുഹൃത്തുമായി വളരെ നാളുകളായി പ്രണയത്തിലാണെന്നും വരൻ മോളിവുഡിലെ ഒരു സ്റ്റാർ ഹീറോ കൂടിയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. നിത്യാ മേനോന്റെ വിവാഹത്തെ കുറിച്ച് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും താരം അത് നിരസിച്ചു.

എന്നാൽ വരൻ ആരാണെന്നതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. 50 ലധികം സിനിമകളിൽ അഭിനയിച്ച നിത്യ മൂന്ന് ഫിലിംഫെയർ സൗത്ത് അവാർഡുകൾ, രണ്ട് നന്ദി അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 1998ൽ ദി മങ്കി ഹൂ ന്യൂ ടൂ മച്ച് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ പത്ത് വയസുള്ളപ്പോൾ ബാലതാരമായിട്ടാണ് നിത്യ സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/141267/actress-nityamenon-getting-married-groom-mollywood-star)