logo

മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ മത്സരമുണ്ടോ? കഥാപാത്രത്തിന്റെ കാര്യത്തിൽ പിണങ്ങുന്നവരാണോ? സംവിധായകന്‍ പറഞ്ഞതിങ്ങനെ...

Published at Jun 4, 2021 01:22 PM മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ മത്സരമുണ്ടോ? കഥാപാത്രത്തിന്റെ കാര്യത്തിൽ പിണങ്ങുന്നവരാണോ? സംവിധായകന്‍ പറഞ്ഞതിങ്ങനെ...

മലയാള സിനിമയുടെ നെടുംതൂണുകളായാണ് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വിശേഷിപ്പിക്കുന്നത്. പരസ്പര പൂരകങ്ങളായ ഇവരെ മാറ്റിനിര്‍ത്തിയുള്ള സിനിമകളെക്കുറിച്ച് ആലോചിക്കാനേ വയ്യെന്നായിരുന്നു സംവിധായകരും പറയാറുള്ളത്. സൂപ്പര്‍താരങ്ങളായി മുന്നേറുമ്പോഴും മികച്ച സൗഹൃദം നിലനിര്‍ത്തുന്നുണ്ട് ഇവര്‍.മമ്മൂട്ടിയും മോഹന്‍ലാലും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവരുടെ മത്സരത്തെക്കുറിച്ചും സിനിമകളെക്കുറിച്ചും ഒരുമിച്ച പ്രവര്‍ത്തിച്ചപ്പോഴുള്ള ഓര്‍മ്മകളുമെല്ലാം പങ്കുവെച്ചെത്തിയിരിക്കുകയാണ് സംവിധായകനായ സാജന്‍. മാസ്റ്റര്‍ബിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

ചില ബാനറുകള്‍ക്ക് അതാത് താരങ്ങളെന്ന അവസ്ഥയുണ്ട് മുന്‍പ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒരുമിച്ച് സ്റ്റാര്‍ഡമുണ്ടെങ്കിലും വിജയ മൂവീസിന്റെ സ്വന്തം താരം മമ്മൂട്ടിയായിരുന്നു. അവരുടെ സംവിധായകനായത് കൊണ്ട് എനിക്കും മാറി ചിന്തിക്കേണ്ടി വന്നില്ല. എനിക്കെല്ലാവരും ഒരുപോലെയാണ്. ആ സമയത്തും മോഹന്‍ലാലിന്റെ പടങ്ങള്‍ സൂപ്പര്‍ഹിറ്റായി പോയ്‌ക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിനെ വെച്ച് സിനിമ ചെയ്യാനും ആഗ്രഹമുണ്ടായിരുന്നു.


മമ്മൂട്ടി, മോഹന്‍ലാല്‍, ലാലു അലക്‌സ്, മേനക, നദിയ മൊയ്തു, ശിവജി തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഈ ചിത്രത്തിലുണ്ടായിരുന്നു. പാലക്കാട്ടായിരുന്നു ഈ സിനിമയുടെ ചിത്രീകരണം. അതെനിക്ക് വലിയൊരു അനുഭവമായിരുന്നു. മത്സരിച്ചുള്ള അഭിനയമായിരുന്നു. മമ്മൂട്ടിയാണോ മോഹന്‍ലാലാണോ മികച്ചതെന്ന് കണ്ടുപിടിക്കാന്‍ പ്രയാസമാണ്. പ്രഭാകരന്‍ പുത്തൂറാണ് കഥയൊരുക്കിയത്.


മമ്മൂട്ടിയേയും മോഹന്‍ലാലിനേയും മനസ്സില്‍ കണ്ടാണ് ആ സിനിമയൊരുക്കിയത്. 2 പേര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ പറ്റുന്നതിന്റെ സന്തോഷം അന്ന് എനിക്കുണ്ടായിരുന്നുവെന്നും സാജന്‍ പറയുന്നു. അസോസിയേറ്റ് ഡയറക്ടറായി നിന്നിരുന്ന സമയത്ത് തന്നെ എല്ലാവരേയും അറിയാമായിരുന്നു. അന്ന് അധികം പേരൊന്നുമുണ്ടായിരുന്നില്ലല്ലോ. എഡിറ്റിംഗിന് ചെല്ലുമ്പോളൊക്കെ എല്ലാവരും വരാറുണ്ട്. എല്ലാവരുമായും സൗഹൃദമുണ്ട്.


രണ്ടാള്‍ക്കും തുല്യവേഷമാണെന്ന് പറഞ്ഞാണ് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കണ്ടു കണ്ടറിഞ്ഞുവിലേക്ക് ക്ഷണിച്ചത്. പരസ്പരം വെച്ച് മാറാന്‍ പറ്റിയ കഥാപാത്രമായിരുന്നു അത്. അന്ന് മമ്മൂട്ടിക്ക് ചെറിയൊരു വിഷമം തോന്നിയിരുന്നു. അഭിനയിക്കാതെ നില്‍ക്കുമ്പോഴാണ് അഭിനേതാവിന് വിഷമമാവുന്നത്. എല്ലാം ഒതുക്കിപ്പിടിച്ച് വെക്കേണ്ടി വരുന്ന കഥാപാത്രമായിരുന്നു മമ്മൂട്ടിയുടേത്. നിസംഗഭാവമാണ് എന്ന് പറഞ്ഞപ്പോള്‍ നിംസംഗന്‍ റെഡി എന്ന് പറയുമായിരുന്നു അദ്ദേഹം.


Is there a rivalry between Mammootty and Mohanlal? Controversy over character? As the director said ...

Related Stories
കെജി ജോർജ് വൃദ്ധസദനത്തിലല്ല കഴിയുന്നത്! ശാന്തിവിള ദിനേശിന് മറുപടി!

Jun 24, 2021 04:37 PM

കെജി ജോർജ് വൃദ്ധസദനത്തിലല്ല കഴിയുന്നത്! ശാന്തിവിള ദിനേശിന് മറുപടി!

കെജി ജോർജിനെക്കുറിച്ചുള്ള ശാന്തിവിള ദിനേശിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. മലയാളികളുടെ പ്രിയ സംവിധായകന്റെ ഇപ്പോഴത്തെ അവസ്ഥ...

Read More >>
ഹിറ്റായി സാറാസിലെ ട്രാവല്‍ സോംഗ്;ചിത്രം ജൂലൈ 5 ന് ആമസോണ്‍ പ്രൈമില്‍

Jun 24, 2021 04:10 PM

ഹിറ്റായി സാറാസിലെ ട്രാവല്‍ സോംഗ്;ചിത്രം ജൂലൈ 5 ന് ആമസോണ്‍ പ്രൈമില്‍

വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ,...

Read More >>
Trending Stories