---
title: "#janvikapoor | സെറ്റിൽ അമ്മ അടുത്തുണ്ടാകുന്നത് എനിക്ക് ടെൻഷനാണ്, എന്റെ ആദ്യ ഷോട്ട് ഒളിച്ചിരുന്നാണ് അമ്മ കണ്ടത് - ജാൻവി കപൂർ"
english_title: "#Being #around #mom on set  #stressful #for me #my #firstshot #hidden #seen #mom # Janhvi Kapoor"
publisher: "moviemax.in"
canonical_url: "https://moviemax.in/news/141131/being-around-mom-on-set-stressful-for-me-my-firstshot-hidden-seen-mom-janhvi-kapoor"
published_at: "2023-08-22T22:52:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4ef77ca344_janvi_3.jpg"
keywords: []
---

# #janvikapoor | സെറ്റിൽ അമ്മ അടുത്തുണ്ടാകുന്നത് എനിക്ക് ടെൻഷനാണ്, എന്റെ ആദ്യ ഷോട്ട് ഒളിച്ചിരുന്നാണ് അമ്മ കണ്ടത് - ജാൻവി കപൂർ

> **Lead Summary:** നടി ശ്രീദേവിയുടെ മകളായ ജാൻവി കപൂറിന്റെ സിനിമാ രം​ഗത്തേക്കുള്ള കടന്ന് വരവ് ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം നോക്കിയത് . ശ്രീദേവിയെ പോലെ ഇന്ത്യയൊട്ടുക്കും ആഘോഷിക്കപ്പെട്ട നടിയായി മാറാൻ ജാൻവിക്ക് കഴിയുമോ എന്ന് പലരും സംശയം പ്രകടിപ്പിച്ചു. എന്നാൽ വിമർശരെ പോലെ തന്നെ ആരാധകരും ജാൻവിക്കുണ്ട്.

## Article Content

നടി ശ്രീദേവിയുടെ മകളായ ജാൻവി കപൂറിന്റെ സിനിമാ രം​ഗത്തേക്കുള്ള കടന്ന് വരവ് ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം നോക്കിയത് . ശ്രീദേവിയെ പോലെ ഇന്ത്യയൊട്ടുക്കും ആഘോഷിക്കപ്പെട്ട നടിയായി മാറാൻ ജാൻവിക്ക് കഴിയുമോ എന്ന് പലരും സംശയം പ്രകടിപ്പിച്ചു. എന്നാൽ വിമർശരെ പോലെ തന്നെ ആരാധകരും ജാൻവിക്കുണ്ട്.

പിതാവ് ബോണി കപൂർ, കുടുംബ സുഹൃത്ത് കരൺ ജോഹർ എന്നിവരുടെ പിന്തുണ ജാൻവിയുടെ കരിയറിലുടനീളമുണ്ടായിട്ടുണ്ട്. ജാൻവിയുടെ സഹോദരി ഖുശി കപൂറും സിനിമാ രം​ഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ . ഒരു അഭിമുഖത്തിൽ ജാൻവി കപൂർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ തനിക്കും അതിനുള്ള ധൈര്യം ഇല്ലായിരുന്നെന്ന് ജാൻവി തുറന്ന് പറഞ്ഞു. ഭർത്താവിന്റെ കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വരുന്ന സ്ത്രീയെയാണ് ബവാലിൽ ജാൻവി അവതരിപ്പിച്ചത് . അമ്മ അഭിനയിച്ചതിൽ സദ്മയാണ് എനിക്കിഷ്ടപ്പെട്ട റൊമാന്റിക് സിനിമ. അമ്മയുടെ അഞ്ച് സിനിമകൾ മാത്രമേ താൻ കണ്ടിട്ടുള്ളൂയെന്നും ജാൻവി വ്യക്തമാക്കി. എന്റെ ആദ്യ ഷോട്ടെടുക്കുമ്പോൾ അമ്മ ഒപ്പം ഉണ്ടായിരുന്നു.

സെറ്റിൽ അമ്മ അടുത്തുണ്ടാകുന്നത് എനിക്ക് ടെൻഷനാണ്. എന്റെ ആദ്യ ഷോട്ട് ഒളിച്ചിരുന്നാണ് അമ്മ കണ്ടത്. സെറ്റിൽ താൻ ഇല്ലെന്നാണ് അമ്മ പറഞ്ഞത്. അടുത്തിടെ അമ്മയുടെ സുഹൃത്ത് തന്നോട് പങ്കുവെച്ച രഹസ്യത്തെക്കുറിച്ചും ജാൻവി മനസ് തുറന്നു. അമ്മയെക്കുറിച്ച് പുസ്തകം എഴുതാനിരിക്കുകയായിരുന്നു അദ്ദേഹം. അവർ തമ്മിൽ അടുത്ത സൗഹൃദം ഉടലെടുത്തു. ധീരജ് എന്നാണ് അദ്ദേഹത്തിന്റെ പേര്.

എന്റെ ആദ്യ ഷോട്ട് കഴിഞ്ഞപ്പോൾ അമ്മ അദ്ദേഹത്തെ വിളിച്ചിരുന്നു. അവൾക്ക് ഉള്ളിൽ കഴിവുണ്ട്, അഭിമാനം തോന്നുന്നു എന്നാണ് അമ്മ പറഞ്ഞത്. ഒരാഴ്ച മുമ്പാണ് ധീരജ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ജാൻവി കപൂർ വ്യക്തമാക്കി. 2018 ലാണ് ശ്രീദേവി മരിച്ചത്. ഇതേ വർഷം തന്നെയാണ് ജാൻവിയുടെ ആദ്യ സിനിമ ധടക് റിലീസ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/141131/being-around-mom-on-set-stressful-for-me-my-firstshot-hidden-seen-mom-janhvi-kapoor)