---
title: "#priyankachopra  | ഭര്‍ത്താവിന് അവിഹിതമുണ്ടായാല്‍ എന്ത് ചെയ്യുമെന്ന് പ്രിയങ്ക; കമെന്റുകളുമായി സോഷ്യൽ മീഡിയ"
english_title: "# Priyanka #do #her #husband #affair #Socialmedia #comments"
publisher: "moviemax.in"
canonical_url: "https://moviemax.in/news/141051/priyanka-do-her-husband-affair-socialmedia-comments"
published_at: "2023-08-22T16:23:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e494f530280_priyanka_6.jpg"
keywords: []
---

# #priyankachopra  | ഭര്‍ത്താവിന് അവിഹിതമുണ്ടായാല്‍ എന്ത് ചെയ്യുമെന്ന് പ്രിയങ്ക; കമെന്റുകളുമായി സോഷ്യൽ മീഡിയ

> **Lead Summary:** ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് വളര്‍ന്ന താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ ഓഫ് സ്‌ക്രീനിലും ഒരുപാട് പേര്‍ക്ക് പ്രചോദനമാണ് പ്രിയങ്ക ചോപ്ര. അതുകൊണ്ട് തന്നെ തന്റെ കരിയറിലുടനീളം വെല്ലുവിളികളും പ്രതിസന്ധികളും പ്രിയങ്കയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പ്രിയങ്കയുടെ പ്രണയങ്ങളും വാര്‍ത്തകളില്‍ ഇടം നേടിയവയാണ്.

## Article Content

ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് വളര്‍ന്ന താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ ഓഫ് സ്‌ക്രീനിലും ഒരുപാട് പേര്‍ക്ക് പ്രചോദനമാണ് പ്രിയങ്ക ചോപ്ര. അതുകൊണ്ട് തന്നെ തന്റെ കരിയറിലുടനീളം വെല്ലുവിളികളും പ്രതിസന്ധികളും പ്രിയങ്കയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പ്രിയങ്കയുടെ പ്രണയങ്ങളും വാര്‍ത്തകളില്‍ ഇടം നേടിയവയാണ്.

ഇതിനിടെ ഇപ്പോഴിതാ പ്രിയങ്കയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 2015 ല്‍ തന്റെ സിനിമയായ ബാജിറാവു മസ്താനിയുടെ പ്രൊമോഷനിടെ പ്രിയങ്ക പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. ചിത്രത്തില്‍ കാശിബായി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിച്ചത്. തന്റെ കഥാപാത്രത്തിന് ജീവന്‍ നല്‍കുക ബുദ്ധിമുട്ടായിരുന്നുവെന്നാണ് പ്രിയങ്ക പറയുന്നത്.

ബുദ്ധിമുട്ട് തോന്നിയത് കാശി തന്നെ വഞ്ചിച്ചവനോട് അപ്പോഴും പ്രണയിക്കുന്നതിനാലാണ്. എനിക്കത് സാധിക്കില്ലായിരുന്നു. ഞാന്‍ ഇന്നത്തെ സ്ത്രീയാണ്. എന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായാല്‍ ശരി കാണാം ഒരുപാട് നന്ദി, നല്ലൊരു ജീവിതം ഉണ്ടാകട്ടെ എന്ന് പറഞ്ഞ് ഞാനിറങ്ങിപ്പോരും'' എന്നാണ് വീഡിയോയില്‍ പ്രിയങ്ക പറയുന്നത്. എന്നാല്‍ പ്രിയങ്കയ്‌ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തുന്നത്.

പ്രിയങ്കയുടെ വാക്കുകള്‍ പൊള്ളയാണെന്നും വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മുമ്പ് വിവാഹിതരായ ഷാരൂഖ് ഖാനുമായും അക്ഷയ് കുമാറുമായും പ്രിയങ്കയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നും ദാമ്പത്യ ജീവിതങ്ങളെ തകര്‍ത്തവളാണെന്നുമാണ് സോഷ്യല്‍ മീഡിയയുടെ അധിക്ഷേപം. ഡോണ്‍ 2വിന്റെ ചിത്രീകരണത്തിനിടെയാണ് പ്രിയങ്ക ചോപ്രയും ഷാരൂഖ് ഖാനും അടുപ്പത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്.

ഒടുവില്‍ പ്രിയങ്കയ്‌ക്കൊപ്പം അഭിനയിക്കുന്നതില്‍ നിന്നും ഷാരൂഖ് ഖാനെ ഭാര്യ ഗൗരി വിലക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായി. സമാനമായ രീതിയില്‍ വിവാഹിതനായ അക്ഷയ് കുമാറിനൊപ്പവും പ്രിയങ്കയുടെ പേര് വാര്‍ത്തകളില്‍ ഇടം നേടി. അന്ന് അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്ന ഭീഷണിപ്പെടുത്തിയതോടെ അക്ഷയ് പ്രിയങ്കയ്ക്ക് ഒപ്പം ഇനിയൊരിക്കലും അഭിനയിക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

### Related Links & Sources
- [Original Story Source](https://moviemax.in/news/141051/priyanka-do-her-husband-affair-socialmedia-comments)