#gopisundhar | ആര് ആരെയാണ് ചതിച്ചത്; അമൃത ഗോപിസുന്ദർ വേർപിരിയൽ മറുപടിയുമായി ഗോപി സുന്ദർ

#gopisundhar | ആര് ആരെയാണ് ചതിച്ചത്; അമൃത ഗോപിസുന്ദർ വേർപിരിയൽ മറുപടിയുമായി ഗോപി സുന്ദർ
2023-08-21T19:59:00 | By Kavya N

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമങ്ങൾക്ക് ഇരയായ വ്യക്തിയാണ് ഗോപി സുന്ദർ. കരിയറിനേക്കാൾ സ്വകാര്യ ജീവിതത്തിലെ സംഭവങ്ങളുടെ പേരിലാണ് താരം വിമർശനങ്ങൾ കേൾക്കേണ്ടി വന്നത്. വിവാഹിതനായിരിക്കെ മറ്റൊരാളുമായി പ്രണയത്തിലായതും ലിവിങ് ടുഗതറിലേക്ക് പോയതും വർഷങ്ങൾക്ക് ശേഷം ആ ബന്ധം ഉപേക്ഷിച്ച് ഗായിക അമൃത സുരേഷുമായി പ്രണയത്തിലായതുമെല്ലാം വിമർശനങ്ങൾക്ക് വഴി വച്ചു. ‌

മോശം കമന്റുകൾക്കെല്ലാം കൃത്യമായ രീതിയിൽ മറുപടി നൽകാറുണ്ട് താരം. ഇപ്പോഴിതാ അത്തരത്തിൽ തന്റെയൊരു പോസ്റ്റിന് താഴെ വന്ന കമന്റിന് ഗോപി സുന്ദർ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ച. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗോപി സുന്ദറും അമൃതയും വേർപിരിഞ്ഞു എന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻസ്റ്റഗ്രാമിൽ ഇരുവരും പരസ്പരം അൺഫോളോ ചെയ്തതും ഒരുമിച്ചുള്ള ചില ചിത്രങ്ങൾ നീക്കം ചെയ്തതുമാണ് വേർപിരിയൽ ചർച്ചകൾക്ക് കാരണമായത്.

എന്നാൽ, അമൃതയ്‌ക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് ​ഗോപി സുന്ദർ ഈ ചർച്ചകൾ അവസാനിപ്പിച്ചിരുന്നു. അതിനിടെ മറ്റൊരു പെൺകുട്ടിയ്ക്ക് ഒപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഗോപി സുന്ദർ പുതിയ പ്രണയം കണ്ടെത്തിയോ എന്ന തരത്തിലുള്ള ചർച്ചകളും ഉയർന്നു. ആർട്ടിസ്റ്റായ പ്രിയ നായർക്ക് ഒപ്പമുള്ള ചിത്രമാണ് വൈറലായത്. ഇത് എന്റെ ജീവിതമാണ് നിങ്ങൾ സ്വന്തം കാര്യം നോക്കൂ എന്നായിരുന്നു ഇതിനോട് ഗോപി സുന്ദറിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു പോസ്റ്റിലൂടെയാണ് ഗോപി സുന്ദർ പ്രതികരണം അറിയിച്ചത്. ആര് ആരെയാ ചതിച്ചത്? നിങ്ങളോട് ആരെങ്കിലും വന്നു ഏതെങ്കിലും ചതിയുടെ കഥ പറഞ്ഞോ.സഹായം തേടിയോ? ഈ അറിയാത്ത കാര്യത്തിനെക്കുറിച്ച് എങ്ങനെയാണ് ഇങ്ങനെ ഊഹിച്ചു ഇത്രയും ക്രിയേറ്റിവ് ആയി കമന്റ് ഇടാൻ ആകുന്നത്? ഈ ക്രിയേറ്റിവിറ്റി സ്വന്തം ജീവിതത്തിൽ കാണിച്ചാൽ എന്തെങ്കിലും ഗുണം ഉണ്ടാകും.  അതേസമയം കലാകാരനെ സപ്പോർട്ട് ചെയ്തും നിരവധി കമന്റുകൾ വരുന്നുണ്ട്.

Content Highlight: #who #cheated #whom #GopiSundar #Amrita #Gopisundar #breakup #reply

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup