#dulquersalmaan | ഞങ്ങൾ ഒന്നും രണ്ടും മണിക്കൂറെടുത്ത് ഒരുങ്ങുമ്പോൾ വാപ്പച്ചി വെറും പത്ത് മിനിറ്റുകൊണ്ട് റെഡിയായി വരും - ദുൽഖർ

#dulquersalmaan | ഞങ്ങൾ ഒന്നും രണ്ടും മണിക്കൂറെടുത്ത് ഒരുങ്ങുമ്പോൾ വാപ്പച്ചി വെറും പത്ത് മിനിറ്റുകൊണ്ട് റെഡിയായി വരും - ദുൽഖർ
2023-08-21T16:57:00 | By Susmitha Surendran

ഒരുപാട് നാളായി സിനിമാ പ്രേമികളും ആരാധകരുമടക്കമുള്ളവർ ചോദിക്കുന്ന ഒരു ചോദ്യമാണ് മമ്മൂട്ടിയും ദുൽഖർ സൽമാനും ഒന്നിച്ച് എന്നാണ് ഒരു സിനിമയിൽ വരിക എന്നത്.

ഈ ചോദ്യത്തിന് ഒരു ഉത്തരം ഇതുവരെയും ഒരു വേദിയിലും മമ്മൂട്ടിയോ ദുൽഖറോ നൽകിയിട്ടില്ല. എന്നാൽ ഈ ചോദ്യം മമ്മൂട്ടിയോട് തന്നെ ചോദിച്ചിരിക്കുകയാണ് ദുൽഖർ.

കിങ് ഓഫ് കൊത്തയുടെ പ്രമോഷന് വേണ്ടി എത്തിയപ്പോഴാണ് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിനിടെ ദുൽഖറോട് ഈ ചോദ്യം ചോദിക്കുകയും ഇതിന് മറുപടിയായി മമ്മൂട്ടിയോട് ഇതേ ചോദ്യം ചോദിക്കുകയും ചെയ്തത്.

‘നമ്മൾ എന്നാണ് ഒന്നിച്ചു അഭിനയിക്കുന്നത് അപ്പാ, അത് അറിയാൻ ഈ നാട് കാത്തിരിക്കുന്നു, ദി നേഷൻ വാന്റ്‌സ് ടു നൊ ഞാനും കാത്തിരിക്കുന്നു’ എന്നാണ് ദുൽഖർ പറഞ്ഞത്.

‘എതെങ്കിലും കല്യാണത്തിനോ മറ്റ് പരിപാടികൾക്കോ പോകാൻ വീട്ടിലുള്ള എല്ലാവരും ഒന്നും രണ്ടും മണിക്കൂറുകൾ എടുത്താണ് ഒരുങ്ങി വരാറുള്ളത്. അവസാനം വാപ്പിച്ചി വെറും പത്ത് മിനിറ്റ് എടുത്ത് റെഡിയായി വരും. എന്നും ദുൽഖർ പറഞ്ഞു.

വസ്ത്രധാരണരീതി കൊണ്ടും ഹെയർസ്റ്റൈൽ കൊണ്ടും ഓരോ ലുക്കിലും ശ്രദ്ധിക്കപ്പെടുന്ന മമ്മൂട്ടിയുടെ ഓരോ പുതിയ ഫോട്ടോകൾക്കായും ആരാധകർ കാത്തിരിക്കാറുണ്ട്. ദുൽഖറിന്റെ പിറന്നാൾ ​ദിനത്തിൽ തന്റെ സ്വന്തം ഫോട്ടോ പങ്കുവെച്ച് വൈറലായി മാറിയ വ്യക്തികൂടിയാണ് മമ്മൂട്ടി.

Content Highlight: #While #take #oneto #two #hours#ready #father #comes #ready #ten #minutes #Dulquer

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup