#viral | ചലിക്കുന്ന മരങ്ങൾ; പാം ട്രീസ് ഓരോ വർഷവും സഞ്ചരിക്കുന്നത് 20 മീറ്റർ ; സംഭവം ഇങ്ങനെ

#viral | ചലിക്കുന്ന മരങ്ങൾ; പാം ട്രീസ് ഓരോ വർഷവും സഞ്ചരിക്കുന്നത് 20 മീറ്റർ ; സംഭവം ഇങ്ങനെ
2023-08-21T16:44:00 | By Kavya N

മരങ്ങളെ കുറിച്ചുള്ള നിരവധി കൗതുകകരമായ കാര്യങ്ങൾ നാം കേട്ടിട്ടുണ്ടാവും.എന്നാൽ മണ്ണിൽ ആഴത്തിൽ വേരൂന്നി വളരുന്ന മരങ്ങൾക്ക് ചലിക്കാൻ കഴിയുമെന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? എന്നാൽ ഇപ്പോൾ ഇതാ ചില മരങ്ങൾക്ക് ചലിക്കാനും സാധിക്കുമെന്നാണ് ഒരു റിപ്പോർട്ടിൽ പറയുന്നത്. ഇ

ക്വഡോറിന്‍റെ തലസ്ഥാനമായ ക്വിറ്റോയിൽ ധാരാളമായി കാണപ്പെടുന്ന പാം ട്രീസിന് ഇത്തരത്തിൽ സഞ്ചരിക്കാനുള്ള സവിശേഷമായ ഒരു ശേഷിയുള്ളതായി റിപ്പോർട്ട് ചെയ്യുന്നു. ഈ മരങ്ങൾ ഓരോ വർഷവും 20 മീറ്റർ വരെ ചലിക്കുന്നതായാണ് റിപ്പോർട്ട് . എർത്ത് സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ആയ സ്ലോവാക് അക്കാദമി ഓഫ് സയൻസ് ബ്രാറ്റിസ്‌ലാവയിലെ പാലിയോബയോളജിസ്റ്റ് പീറ്റർ വർസാൻസ്‌കിയാണ് ഇക്വഡോറിലെ വനത്തിനുള്ളിൽ തന്‍റെ ഗവേഷണത്തിനിടയിൽ ഇത്തരത്തിൽ ഒരു പ്രതിഭാസം നേരിട്ട് കണ്ടതായി അവകാശപ്പെടുന്നു.

സോക്രറ്റിയ എക്സോറിസ (Socratea exorrhiza) എന്നാണ് ഈ മരത്തിന്‍റെ ജൈവനാമം. മണ്ണൊലിപ്പ് ഉണ്ടാവുമ്പോൾ ഈ മരങ്ങളുടെ പുതിയ വേരുകൾ ഉറപ്പുള്ള പുതിയ നിലം തേടി വളരുന്നു. പിന്നെ, സാവധാനം, പുതിയ മണ്ണിൽ വേരുകൾ ആഴ്ത്തുന്നു. ഇത്തരത്തിൽ വേരുകൾ മണ്ണിൽ ഉറച്ചു കഴിഞ്ഞാൽ മരം പതിയെ പതിയെ പുതിയ വേരുകളിലേക്ക് വളയുകയും പഴയ വേരുകൾ മണ്ണിൽ നിന്നും പൂർണമായും പൊങ്ങി നശിച്ചുപോവുകയും ചെയ്യുന്നുവെന്നാണ് തന്‍റെ ഗവേഷണത്തിലൂടെ കണ്ടെത്തിയതെന്ന് പീറ്റർ വർസാൻസ്കി അഭിമുഖത്തിൽ പറയുന്നു.

മരങ്ങളുടെ ഈ സ്ഥാന മാറ്റത്തിന് ഒരു വർഷത്തോളം എടുക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഓരോ വർഷവും ഇത്തരത്തിൽ 20 മീറ്ററോളം സ്ഥാന ചലനം സംഭവിച്ച പാം ട്രീസ്, തന്‍റെ ഗവേഷണത്തിനിടെ കണ്ടെത്തിയെന്നും ഇദ്ദേഹം പറഞ്ഞു . ശാസ്ത്രലോകത്ത് ഏറെ കാലമായി ചർച്ചചെയ്യുന്ന ഒരു വിഷയമാണിത്.

കോസ്റ്റാറിക്കയിലെ അറ്റനാസിലെ സെന്‍റർ ഫോർ സസ്‌റ്റൈനബിൾ ഡെവലപ്‌മെന്‍റ് സ്റ്റഡീസിന്‍റെ ഡയറക്ടർ ബയോളജിസ്റ്റ് ജെറാർഡോ അവലോസ് ഈ മരത്തിന്‍റെ ചലനത്തെ ഒരു മിഥ്യയാണെന്നാണ് വിശേഷിപ്പിക്കുന്നത്. മരത്തിന്‍റെ വേരുകൾ ചലിക്കുന്നില്ലെന്നാണ് അദ്ദേഹം ഉറപ്പിച്ച് പറയുന്നത്. ഇത് മഴക്കാടുകളിലെ സന്ദർശകരെ രസിപ്പിക്കാൻ വേണ്ടി മാത്രം കെട്ടിച്ചമച്ച കഥയാണെന്നും ജെറാർഡോ അവലോസ് പറയുന്നു.

Content Highlight: #movingtrees #Palmtrees #moved 20 meters each year; This is how it happened

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup