---
title: "#swamisprediction |  ദിലീപ് കാവ്യയെ ഉപേക്ഷിക്കണം, മോഹൻലാലിന് അക്കിടി പറ്റാനുള്ള സാധ്യതകൾ ഉണ്ട്; സ്വാമിയുടെ പ്രവചനം     "
english_title: "#Dileep #should #drop #Kavya #Mohanlal #chances #getting #hit #Swami's #Prophecy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/140742/dileep-should-drop-kavya-mohanlal-chances-getting-hit-swamis-prophecy"
published_at: "2023-08-21T15:05:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e33134833a0_kavya.jpg"
keywords: []
---

# #swamisprediction |  ദിലീപ് കാവ്യയെ ഉപേക്ഷിക്കണം, മോഹൻലാലിന് അക്കിടി പറ്റാനുള്ള സാധ്യതകൾ ഉണ്ട്; സ്വാമിയുടെ പ്രവചനം     

> **Lead Summary:** സഖ്യ ശാസ്ത്രം, ജോത്സ്യം എന്നിവയിലൊക്കെ വലിയ വിശ്വാസമുള്ളവരാണ് ഒട്ടുമിക്ക സിനിമാ താരങ്ങളും. താരങ്ങളുടെ ഭാവി പ്രവചിച്ച് ചില ജ്യോത്സ്യന്മാർ മിക്കപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ ഒരു ജ്യോത്സ്യന്റെ പ്രവചനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 

## Article Content

സഖ്യ ശാസ്ത്രം, ജോത്സ്യം എന്നിവയിലൊക്കെ വലിയ വിശ്വാസമുള്ളവരാണ് ഒട്ടുമിക്ക സിനിമാ താരങ്ങളും. താരങ്ങളുടെ ഭാവി പ്രവചിച്ച് ചില ജ്യോത്സ്യന്മാർ മിക്കപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ ഒരു ജ്യോത്സ്യന്റെ പ്രവചനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 

മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും, സുരേഷ് ഗോപിയുടെയും മുതൽ കാവ്യാ മാധവന്റെയും ദിലീപിന്റെയും ദാമ്പത്യ ബന്ധത്തെക്കുറിച്ച് വരെ പ്രവചനം നടത്തികൊണ്ട് അഹോരാനന്ദ സ്വാമി എന്നൊരു ജ്യോത്സ്യനാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

രേവതി നക്ഷത്രക്കാരനായ മോഹൻലാൽ മന്ത്രിയാകും. ദിലീപിന് ദോഷസമയമാണ്. സുരേഷ് ഗോപിയുടെ എല്ലാ ദുഖവും തീർന്നു എന്നൊക്കെയാണ് സ്വാമി പറയുന്നത്. മാസ്റ്റർ ബ്രെയിൻ എന്നൊരു യൂട്യൂബ് ചാനൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. 

മോഹൻലാൽ മന്ത്രിയാകും. മോഹൻലാലിന് അക്കിടി പറ്റാനുള്ള സാധ്യതകൾ ഉണ്ട്. കൂടെ നടക്കുന്നവർ തന്നെ അപായപ്പെടുത്താനുള്ള സാധ്യതകൾ ഉണ്ട്. വളരെ സൂക്ഷിക്കേണ്ട സമയമാണ് എന്നാണ് സ്വാമി പറയുന്നത്.

മകരക്കൂറ് രാശിക്കാരനും ഉത്രാടം നക്ഷത്രക്കാരനുമായ ദിലീപിനും ദോഷസമയം ആണെന്ന് അഹോരാനന്ദ സ്വാമി പറയുന്നു. എല്ലാ ദൈവാധീനവും നിറഞ്ഞ ഒരു സ്ത്രീയാണ് മഞ്ജു വാര്യർ. കാവ്യ ഭർതൃയോഗം ഇല്ലാത്ത ആളാണ്, തിരുവാതിര നക്ഷത്രമാണ്.

ദിലീപ് കാവ്യയെ ഉപേക്ഷിക്കണമെന്നും എന്നും സ്വാമി പറയുന്നുണ്ട്. അതേസമയം ഇത് പറഞ്ഞതിന്റെ പേരിൽ തനിക്ക് സൈബർ അറ്റാക്ക് ഉണ്ടായേക്കാം എന്നും സ്വാമി കൂട്ടിച്ചേർത്തു. ദിലീപ് ശനി ദശയിൽ നിന്നപ്പോഴായിരുന്നു ദോഷം സമയം വന്നത്. വീണ്ടും അതിനുള്ള സാധ്യതയുണ്ട്. 

മമ്മൂട്ടി സാറിന് കണ്ഠകശനി തീരുന്ന സമയമാണ്, പക്ഷേ മനോദുഃഖം ഉണ്ടാകും. ഉത്രാടം നക്ഷത്രക്കാരാണ് നടൻ സൂര്യയും ദിലീപും എല്ലാം. സുരേഷ് ഗോപിയുടെ എല്ലാ ദുഖവും തീർന്നു. ചിലപ്പോൾ മനോദുഃഖം ഉണ്ടായേക്കാം. ജഗതിക്കും ചില ശാപങ്ങളുണ്ടെന്നും തുടങ്ങി ഒട്ടനവധി പ്രവചനങ്ങളാണ് പലരേയും കുറിച്ചും ഈ സ്വാമി നടത്തുന്നത്. മുൻപും അഹോരാനന്ദ സ്വാമി ഇതേ ചാനലിലൂടെ ഇത്തരം ചില പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം നടത്തിയ ആ പ്രവചനങ്ങളൊന്നും സത്യമായിരുന്നില്ല. 

### Related Links & Sources
- [Original Story Source](https://moviemax.in/news/140742/dileep-should-drop-kavya-mohanlal-chances-getting-hit-swamis-prophecy)