---
title: "#dulquersalman | ഫോട്ടോയെടുക്കുന്നതിനിടെ സ്‍ത്രീ പിൻഭാഗത്ത് പിടിച്ചു, വെളിപ്പെടുത്തി നടൻ ദുല്‍ഖര്‍"
english_title: "#Actor #Dulquer #revealed #elderlywoman #grabbed #his #rear #while #taking #photo."
publisher: "moviemax.in"
canonical_url: "https://moviemax.in/news/140741/actor-dulquer-revealed-elderlywoman-grabbed-his-rear-while-taking-photo"
published_at: "2023-08-21T14:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e32d9912727_salman.jpg"
keywords: []
---

# #dulquersalman | ഫോട്ടോയെടുക്കുന്നതിനിടെ സ്‍ത്രീ പിൻഭാഗത്ത് പിടിച്ചു, വെളിപ്പെടുത്തി നടൻ ദുല്‍ഖര്‍

> **Lead Summary:** ഒരു പ്രായമായ സ്‍ത്രീ ഫോട്ടോയെടുക്കുന്നതിനിടെ തന്റെ പിൻഭാഗത്ത് പിടിച്ചുവെന്ന് വെളിപ്പെടുത്തി നടൻ ദുല്‍ഖര്‍. വിചിത്രമായ ഒരു സംഭവമായിരുന്നു അത്. എന്തിനാണ് അവര്‍ അങ്ങനെ ചെയ്‍തതെന്ന് തനിക്ക് അറിയില്ല. വേദനിച്ചുവെന്നും നടൻ ദുല്‍ഖര്‍ വെളിപ്പെടുത്തി.

## Article Content

ഒരു പ്രായമായ സ്‍ത്രീ ഫോട്ടോയെടുക്കുന്നതിനിടെ തന്റെ പിൻഭാഗത്ത് പിടിച്ചുവെന്ന് വെളിപ്പെടുത്തി നടൻ ദുല്‍ഖര്‍. വിചിത്രമായ ഒരു സംഭവമായിരുന്നു അത്. എന്തിനാണ് അവര്‍ അങ്ങനെ ചെയ്‍തതെന്ന് തനിക്ക് അറിയില്ല. വേദനിച്ചുവെന്നും നടൻ ദുല്‍ഖര്‍ വെളിപ്പെടുത്തി.

ആ സമയം താൻ സ്റ്റേജിലായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു. ഒരുപാട് പേര്‍ അവിടെ ഉണ്ടായിരുന്നു. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലിയിരുന്നു. ആന്റി ഇവിടെ വന്ന് നില്‍ക്കൂവെന്ന് പറയുകയായിരുന്നു ആ സമയം എന്നും നടൻ ദുല്‍ഖര്‍ വ്യക്തമാക്കുന്നു.

ഫോട്ടോയെടുക്കുമ്പോള്‍ എവിടെ കൈവയ്‍ക്കണമെന്ന് ആളുകള്‍ക്കറിയില്ല. ചിലപ്പോള്‍ ചിലര്‍ പിന്നിലായിരിക്കും കൈവയ്‍ക്കുക. പക്ഷേ ഇത്...

ഞാൻ ഫോട്ടോയില്‍ ചിരിക്കാൻ ശ്രമിച്ചു, എങ്ങനെയാണ് അവിടെ നിന്ന് രക്ഷപ്പെടുന്നത് എന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും വീഡിയോ അഭിമുഖത്തില്‍ വ്യക്തമാക്കിയ ദുല്‍ഖര്‍ ഒരു പ്രായമായ സ്‍ത്രീ അനുവാദമില്ലാതെ തന്നെ ചുംബിച്ചുവെന്നും വെളിപ്പെടുത്തുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/140741/actor-dulquer-revealed-elderlywoman-grabbed-his-rear-while-taking-photo)