---
title: "#Kavin | നടനും ബിഗ് ബോസ് താരവുമായ  കവിന്‍ വിവാഹിതനായി"
english_title: "#Tamil #actor  #BiggBoss #star #Kavin #married."
publisher: "moviemax.in"
canonical_url: "https://moviemax.in/news/140677/tamil-actor-biggboss-star-kavin-married"
published_at: "2023-08-21T11:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e302022044d_kavin.jpg"
keywords: []
---

# #Kavin | നടനും ബിഗ് ബോസ് താരവുമായ  കവിന്‍ വിവാഹിതനായി

> **Lead Summary:** തമിഴ് നടനും ബിഗ് ബോസ് താരവുമായ കവിന്‍ വിവാഹിതനായി. മോണിക്ക ഡേവിഡ് ആണ് വധു. ഏറെക്കാലത്തെ സൗഹൃദത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

## Article Content

തമിഴ് നടനും ബിഗ് ബോസ് താരവുമായ കവിന്‍ വിവാഹിതനായി. മോണിക്ക ഡേവിഡ് ആണ് വധു. ഏറെക്കാലത്തെ സൗഹൃദത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

ഞായറാഴ്ച ചെന്നൈയില്‍ ആയിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഒരു സ്വകാര്യ സ്കൂളില്‍ അധ്യാപികയാണ് മോണിക്ക.

ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് നടനെന്ന നിലയില്‍ കവിന്‍ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തുന്നത്. അഭിനയിച്ച പരമ്പരകളില്‍ സ്റ്റാര്‍ വിജയില്‍ സംപ്രേഷണം ചെയ്ത ശരവണന്‍ മീനാക്ഷിയിലെ വേട്ടൈയന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

പിന്നാലെ ബിഗ് ബോസ് തമിഴ് സീസണ്‍ 3 ലെ മത്സരാര്‍ഥിയായും കവിന്‍ എത്തി. സീസണ്‍ 4, 5, 6 സീസണുകളില്‍ അതിഥിയായും കവിന്‍ എത്തിയിട്ടുണ്ട്.

പ്രമുഖ തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്‍റെ അരങ്ങേറ്റ ചിത്രം പിസയിലൂടെ ആയിരുന്നു കവിന്‍റെയും സിനിമാ അരങ്ങേറ്റം. 2017 ല്‍ പുറത്തെത്തിയ സത്രിയനിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.

ശിവ അരവിന്ദിന്‍റെ സംവിധാനത്തില്‍ 2019 ല്‍ പുറത്തെത്തിയ നട്പുന എന്നാണ് തെരിയുമാ എന്ന ചിത്രത്തിലൂടെയാണ് നായകനായുള്ള അരങ്ങേറ്റം. 2021 ല്‍ പുറത്തെത്തിയ ലിഫ്റ്റ്, ഈ വര്‍ഷം പുറത്തെത്തിയ ഡാഡ എന്നിവ കവിന് വലിയ ബ്രേക്ക് ആണ് നല്‍കിക്കൊടുത്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/140677/tamil-actor-biggboss-star-kavin-married)