---
title: "യഥാർത്ഥ സുഹൃത്തുക്കൾ കുടുംബം പോലെയാണെന്ന് നമിതയോട് പ്രിയ കൂട്ടുകാരി"
english_title: "A picture shared by Namitha the other day and the caption given to it is now becoming noticeable."
publisher: "moviemax.in"
canonical_url: "https://moviemax.in/news/14062/a-picture-shared-by-namitha-the-other-day-and-the-caption-given-to-it-is-now-becoming-noticeable"
published_at: "2021-12-02T17:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a8b0530feea_namitha.jpg"
keywords: []
---

# യഥാർത്ഥ സുഹൃത്തുക്കൾ കുടുംബം പോലെയാണെന്ന് നമിതയോട് പ്രിയ കൂട്ടുകാരി

> **Lead Summary:** മിക്ക പ്രേക്ഷകർക്കും അറിവുള്ള കാര്യമാണ് നടി നമിതയും താര പുത്രി മീനാക്ഷി ദിലീപും തമ്മിലുള്ള ബന്ധം. പല തവണയും ഇരുവരും അത് തുറന്നു പറഞ്ഞിട്ടുമുണ്ട്. മാത്രമല്ല തന്നെക്കാളും ഏറെ താഴെയുള്ളവരുമായിട്ടാണ് തനിക്ക് സൗഹൃദമെന്നും കൂട്ടുകാർക്ക് തന്റെ ജീവിതത്തിൽ വലിയ സ്ഥാനം ഉണ്ടെന്നും നമിത തുറന്നു പറഞ്ഞിട്ടുണ്ട്.

## Article Content

മിക്ക പ്രേക്ഷകർക്കും അറിവുള്ള കാര്യമാണ് നടി നമിതയും താര പുത്രി മീനാക്ഷി ദിലീപും തമ്മിലുള്ള ബന്ധം. പല തവണയും ഇരുവരും അത് തുറന്നു പറഞ്ഞിട്ടുമുണ്ട്. മാത്രമല്ല തന്നെക്കാളും ഏറെ താഴെയുള്ളവരുമായിട്ടാണ് തനിക്ക് സൗഹൃദമെന്നും കൂട്ടുകാർക്ക് തന്റെ ജീവിതത്തിൽ വലിയ സ്ഥാനം ഉണ്ടെന്നും നമിത തുറന്നു പറഞ്ഞിട്ടുണ്ട്.

നടിയുടെ ചില പോസ്റ്റുകളിൽ നിന്നും അത് വ്യക്തവുമാണ്. കഴിഞ്ഞദിവസം നമിത പങ്കിട്ട ഒരു ചിത്രവും അതിനു നൽകിയ ക്യാപ്‌ഷനും ആണ് ഇപ്പോൾ ശ്രദ്ധേയമായി മാറുന്നത്. ചിത്രം മാത്രമല്ല, നമിതയുടെ ചിത്രത്തിന് മീനാക്ഷി, നമിതയുടെ സുഹൃത്ത് സാഗരിക തുടങ്ങിയവർ നൽകിയ കമന്റുകളും ശ്രദ്ധേയമായി മാറിയിട്ടുണ്ട്.

പുതിയ കാര്യങ്ങൾ ശ്രമിച്ചാൽ മതി. ഭയപ്പെടുകയേ വേണ്ട. നിങ്ങളുടെ കംഫർട്ട് സോണുകളിൽ നിന്ന് പുറത്തുകടന്ന് കുതിച്ചുയരുക എന്ന ക്യാപ്ഷ്യനോടെയാണ് നമിത തന്റെ മനോഹരായ ചിത്രം പങ്കുവച്ചത്.

ഇതോടെയാണ് മീനാക്ഷി അടക്കമുള്ള സുഹൃത്തുക്കൾ കമന്റുകൾ നൽകിയത്. മിക്കവർക്കും നമിത മറുപടിയും നൽകി. ലവ് സിംബൽ ആണ് മീനാക്ഷി പങ്കിട്ടത്. പകരം ബേബി എന്നാണ് നമിത മറുപടിയായി നൽകിയത്.

യഥാർത്ഥ സുഹൃത്തുക്കൾ കുടുംബം പോലെയാണെന്ന് സുഹൃത്ത് സാഗരിക കുറിച്ചു, അതിനും നമിത മറുപടിയും നൽകുകയുണ്ടായി. തന്റെ പ്രിയ സുഹൃത്തുക്കളെ കുറിച്ച് നിരവധി തവണ നമിത തുറന്നു പറഞ്ഞിട്ടുള്ളതാണ്. മുൻപ് മീനാക്ഷിയുടെ സംസാരത്തെകുറിച്ച് നമിത പങ്കിട്ട വാക്കുകളും ഏറെ വൈറലായിരുന്നു.

മീനാക്ഷി തന്നോട് പറയുന്നതായുള്ളൊരു സംഭാഷണ ശകലവും നമിത മുൻപ് പങ്കിട്ടിരുന്നു. 'എടീ നമി ചേച്ചി, നിനക്ക് വേറെ കൂട്ടുകാരാകാം, പക്ഷേ എനിക്ക് കൂടുതൽ സ്നേഹം വേണം 'എന്ന് മീനാക്ഷി പറഞ്ഞതായാണ് നമിത കുറിച്ചത്. ഇത് കേട്ട് ഒരു നെടുവീര്‍പ്പായിരുന്നു നമിതയുടെ മറുപടിയെന്നും താരം പറഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/14062/a-picture-shared-by-namitha-the-other-day-and-the-caption-given-to-it-is-now-becoming-noticeable)