---
title: "#dulquersalmaan | ഒരു കപ്പ് കാപ്പിയ്ക്കുള്ള സമയം കാണുമോ ? എന്തെങ്കിലും നടക്കുമോ, അമാലിനെ കെട്ടാന്‍ കാരണമായത് സിഗ്നല്‍! "
english_title: "#dulquersalmaan #how #met #wife #amaalsufiya "
publisher: "moviemax.in"
canonical_url: "https://moviemax.in/news/140617/dulquersalmaan-how-met-wife-amaalsufiya"
published_at: "2023-08-21T07:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e2c11317dbe_dq3.jpg"
keywords: []
---

# #dulquersalmaan | ഒരു കപ്പ് കാപ്പിയ്ക്കുള്ള സമയം കാണുമോ ? എന്തെങ്കിലും നടക്കുമോ, അമാലിനെ കെട്ടാന്‍ കാരണമായത് സിഗ്നല്‍! 

> **Lead Summary:** **മ**ലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിനെ പോലെ അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപോലെ കയ്യടി നേടാന്‍ സാധിച്ച മറ്റൊരു നടനില്ല എന്നതാണ് വസ്തുത. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം സാന്നിധ്യം അറിയിക്കാനും ധാരാളം ആരാധകരെ നേടിയെടുക്കാനും ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ പാന്‍ ഇന്ത്യന്‍ താരം എന്ന് വിളിക്കാന്‍ സാധിക്കുന്ന താരം.

## Article Content

**മ**ലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിനെ പോലെ അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപോലെ കയ്യടി നേടാന്‍ സാധിച്ച മറ്റൊരു നടനില്ല എന്നതാണ് വസ്തുത. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം സാന്നിധ്യം അറിയിക്കാനും ധാരാളം ആരാധകരെ നേടിയെടുക്കാനും ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ പാന്‍ ഇന്ത്യന്‍ താരം എന്ന് വിളിക്കാന്‍ സാധിക്കുന്ന താരം.

ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ പോസിറ്റീവ് വ്യക്തിത്വത്തിലൂടേയും ദുല്‍ഖര്‍ ആരാധകരെ നേടിയെടുത്തിട്ടുണ്ട്. മമ്മൂട്ടിയുടെ മകന്‍ എന്നതിലുപരിയായി സ്വന്തമായൊരു സ്ഥാനം ഇന്ന് സിനിമാ ലോകത്ത് ദുല്‍ഖറിനുണ്ട്. സ്വന്തം അധ്വാനത്തിലൂടെയാണ് ആ നേട്ടം ദുല്‍ഖര്‍ നേടിയെടുത്തത്. തന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് ദുല്‍ഖറിനുള്ളത്.

ഇപ്പോഴിതാ തന്റെ ഭാര്യ അമാല്‍ സുഫിയയെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഹ്യുമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ മനസ് തുറന്നത്. ഒരേ സ്‌കൂളില്‍ പഠിച്ചവരായിരുന്നു ദുല്‍ഖരും അമാലും. എന്നാല്‍ സ്‌കൂളില്‍ വച്ച് ഇരുവരും തമ്മില്‍ സംസാരിച്ചിട്ടേ ഉണ്ടായിരുന്നില്ല. ''എനിക്ക് എന്റേതായ വിശ്വാസമുണ്ട്. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു.

മോഡറേറ്റ്‌ലി റിലീജ്യസ് ആണ്. പക്ഷെ ഞാന്‍ നിമിത്തങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. മൂന്നാം നമ്പറിന് എന്റെ ജീവിതത്തില്‍ പ്രാധാന്യമുണ്ട്. ഞാനും എന്റെ ഭാര്യയും ഒരേ സ്‌കൂളിലാണ് പഠിച്ചത്. പക്ഷെ അവള്‍ എന്റെ ജൂനിയറായിരുന്നു. ഞാന്‍ പ്ലസ് ടുവിലും അവള്‍ ഏഴിലും. പോണിടെയ്‌ലൊക്കെയുള്ള കുട്ടിയായിരുന്നു അവള്‍. അന്ന് അവളെ അങ്ങനെ നോക്കുക തെറ്റായിരുന്നു. പക്ഷെ വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ ആദ്യത്തെ സിനിമയേയും അവളേയും ഞാന്‍ ഒരേ വര്‍ഷമാണ് കണ്ടെത്തുന്നത്'' ദുല്‍ഖര്‍ പറയുന്നത്.

''ഞാന്‍ അവളെ യാതൊരു കാരണവുമില്ലാതെ മൂന്ന് തവണ കണ്ടു. ഇതെന്താണ് ഇവളിങ്ങനെ കടന്നു വരുന്നത് എന്ന് ഞാന്‍ ചിന്തിച്ചു. ഇവളേ ഞാന്‍ കണ്ടിട്ടേയില്ല. പക്ഷെ ഇപ്പോള്‍ ഒരാഴ്ചയ്ക്കുള്ളില്‍ മൂന്ന് തവണയാണ് ഇവളെ ഞാന്‍ കണ്ടത്. അതിനാല്‍ ഞാന്‍ രണ്ടും കല്‍പ്പിച്ച് മുന്നോട്ട് പോയി നോക്കി. ഞാനവള്‍ക്ക് ഫെയ്‌സ്ബുക്കില്‍ മെസേജ് അയക്കുകയായിരുന്നു. നിനക്കും കല്യാണം നോക്കുന്നുണ്ട് എനിക്കും കല്യാണം നോക്കുന്നുണ്ട്.

ഒരു കപ്പ് കാപ്പിയ്ക്കുള്ള സമയം കാണുമോ ? എന്തെങ്കിലും നടക്കുമോ എന്ന് നോക്കാം. ഒന്നും നടന്നില്ലെങ്കില്‍ വീണ്ടും കണ്ടുമുട്ടിയ സ്‌കൂള്‍മേറ്റ്‌സ് മാത്രമാകാം. അവള്‍ കാണാം എന്ന് സമ്മതിച്ചു'' ദുല്‍ഖര്‍ പറയുന്നു. പിന്നെയെല്ലാം ഒരു സിനിമാക്കഥ പോലെയായിരുന്നു. ആറ് മാസത്തെ പ്രണയ ജീവിതത്തിന് ശേഷം ദുല്‍ഖറും അമാലും വിവാഹിതരായി.

2011 ഡിസംബര്‍ 22 നാണ് ദുല്‍ഖര്‍ വിവാഹം കഴിക്കുന്നത്. 2015ല്‍ മകള്‍ മറിയം ജനിച്ചു. ദുല്‍ഖറിനൊപ്പം പൊതുവേദികളിലെല്ലാം അമാലും എത്താറുണ്ട്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ദുല്‍ഖറും അമാലും. കിങ് ഓഫ് കൊത്തയുടെ പ്രെമോഷന്‍ തിരക്കുകളിലാണ് ദുല്‍ഖര്‍ ഇപ്പോള്‍.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത. ഓഗസ്റ്റ് 24നാണ് സിനിമയുടെ റിലീസ്. രാജും ഡികെയും ഒരുക്കിയ ഗണ്‍സ് ആന്റ് ഗുലാബ്‌സ് സീരീസിലാണ് ദുല്‍ഖറിനെ അവസാനമായി സ്‌ക്രീനില്‍ കണ്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/140617/dulquersalmaan-how-met-wife-amaalsufiya)