#MAMMOOTTY | ''മീര'യെ തേടി നിരാശകാമുകൻമാരായി തങ്ങള്‍ താടിവെച്ച് നടക്കുകയാണ്

#MAMMOOTTY | ''മീര'യെ തേടി നിരാശകാമുകൻമാരായി തങ്ങള്‍ താടിവെച്ച് നടക്കുകയാണ്
2023-08-20T17:25:00 | By Vyshnavy Rajan

(moviemax.in) മലയാളം ഏറ്റെടുത്ത ചിത്രമാണ് 'ഹരികൃഷ്‍ണൻസ്'. 'ഹരി'യും 'കൃഷ്‍ണനു'മായിയെത്തിയത് മമ്മൂട്ടിയും മോഹൻലാലും. സംവിധാനം ഫാസിലും.

'ഹരികൃഷ്‍ണൻസി'ലെ ഇരട്ട ക്ലൈമാക്സിനെ കുറിച്ച് പറഞ്ഞ മമ്മൂട്ടി 'ഹരികൃഷ്‍ണൻ' ഒരു ബ്രില്യന്റ് സിനിമയായിരുന്നുവെന്ന് അഭിപ്രായപ്പെട്ടതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച അവാര്‍ഡ് ഷോയിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. രണ്ട് പേര്‍ക്കും തുല്യ സ്‍പേസുള്ള ഒരു ചിത്രമായിരുന്നു 'ഹരികൃഷ്‍ണൻസ്'. 'ഹരി'യായി ഞാനും 'കൃഷ്‍ണനാ'യി മോഹൻലാലും ആയിരുന്നു.

രണ്ട് പേരാണെങ്കിലും അവര്‍ ഒന്നായിരുന്നു. അങ്ങനെയായിരുന്നു ആ ചിത്രത്തില്‍ ഉണ്ടായിരുന്നത്. 'മീര'യെ രണ്ട് പേര്‍ക്കും കിട്ടി. എന്നാല്‍ രണ്ട് പേര്‍ക്കും കിട്ടിയില്ല. അങ്ങനെയായിരുന്നു അവതരിപ്പിച്ചത്. അതുകൊണ്ട് 'മീര'യെ തേടി നിരാശകാമുകൻമാരായി തങ്ങള്‍ താടിവെച്ച് നടക്കുകയാണ് എന്നും മമ്മൂട്ടി തമാശയായി പറഞ്ഞു.

ഫാസിലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. മോഹൻലാലും വേദിയില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. ആരാണ് ഫാസിലിനെ കുറിച്ച് ആദ്യം പറയുന്നത് എന്ന് സംശയമുണ്ടായപ്പോള്‍ രസകരമായിട്ടായിരുന്നു മമ്മൂട്ടി ഇടപെട്ടത്.

സംവിധായകൻ ഫാസിലിനെ കുറിച്ച് ആരാണ് ആദ്യം പറയുന്നത് എന്ന് അവതാരകനായ ജഗദീഷ് മമ്മൂട്ടിയോടും മോഹൻലാലിനോടുമായി ചോദിച്ചു. ഇരുവര്‍ക്കും ഒരുപാട് പറയാനുണ്ടാകും എന്നും ജഗദീഷ് പറയുകയും ചെയ്‍തു.

മോഹൻലാല്‍ മമ്മൂട്ടിയോട് നിങ്ങള്‍ ആദ്യം പറയൂ എന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ 'കിണ്ണൻ' പറയൂ എന്നായിരുന്നു സിനിമയെ ഓര്‍മിപ്പിച്ച് മമ്മൂട്ടിയുടെ മറുപടി. പിന്നീട് മമ്മൂട്ടിയും ഷോയില്‍ സംസാരിക്കുകയായിരുന്നു.

'ഹരികൃഷ്‍ണൻസ്' 1998ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ്. സുചിത്ര മോഹൻലാലാണ് ചിത്രത്തിന്റെ നിര്‍മാണം. ഫാസില്‍ തന്നെയായിരുന്നു തിരക്കഥ. അക്കാലത്തെ മികച്ച വിജയമായിരുന്നു ചിത്രം.

വക്കീലൻമാരായ രണ്ട് കഥാപാത്രങ്ങളെയായിരുന്നു ആ ചിത്രത്തില്‍ മോഹൻലാലും മമ്മൂട്ടിയും അവതരിപ്പിച്ചത്. 'അഡ്വ ഹരികൃഷ്‍ൻസാ'യിട്ടായിരുന്നു ചിത്രത്തില്‍ അറിയപ്പെട്ടത്.

ജൂളി ചൗള 'മീര'യായും എത്തി. ഇന്നസെന്റെ, നെടുമുടി വേണു, ഷാമിലി, രാജീവ് മേനോൻ, കൊച്ചിൻ ഹനീഫ, സുധീഷ് തുടങ്ങി ഒട്ടേറെ പേര്‍ 'ഹരികൃഷ്‍ണൻസി'ല്‍ ഉണ്ടായിരുന്നു.

Content Highlight: #MAMMOOTY #Mammootty's #response #goes# viral #walking #beards #desperate #lovers #search #Meera

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup