---
title: "#RAJANIKANTH | യോഗി ആദിത്യനാഥിനെ സന്ദർശിച്ച് രജനീകാന്ത്; കാൽതൊട്ട് വണങ്ങി"
english_title: "#RAJANIKANTH #Rajinikanth #visits #YogiAdityanath #Bowed #feet"
publisher: "moviemax.in"
canonical_url: "https://moviemax.in/news/140531/rajanikanth-rajinikanth-visits-yogiadityanath-bowed-feet"
published_at: "2023-08-20T17:18:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1fda2acfab_YOGI.jpg"
keywords: []
---

# #RAJANIKANTH | യോഗി ആദിത്യനാഥിനെ സന്ദർശിച്ച് രജനീകാന്ത്; കാൽതൊട്ട് വണങ്ങി

> **Lead Summary:** **ന്യൂഡൽഹി : ** ജയിലറിന്റെ വിജയത്തിന് പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് രജനീകാന്ത്.

## Article Content

**ന്യൂഡൽഹി : ** ജയിലറിന്റെ വിജയത്തിന് പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് രജനീകാന്ത്.

യോഗിയുടെ വീട്ടിലെത്തിയ രജനി അദ്ദേഹത്തി​ന്റെ കാൽതൊട്ട് വണങ്ങി. രജനിയുടെ ഈ പ്രവർത്തി സോഷ്യൽമീഡിയയിൽ വൻവിമർശനത്തിനാണ് വഴിവെച്ചിരിക്കുന്നത്.

യോഗിക്കൊപ്പം ജയിലറിന്റെ സ്​പെഷ്യൽ ഷോയും രജനി ക​ണ്ടു. യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും സിനിമ കാണാനെത്തിയിരുന്നു.

രജനികാന്തിന്റെ ജയിലർ കാണാൻ അവസരം ലഭിച്ചുവെന്ന് യോഗി ആദിത്യനാഥും വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ നിരവധി സിനിമകൾ ക​ണ്ടിട്ടുണ്ട്.

സിനിമക്ക് ആശയപരമായ പോരായ്മയുണ്ടെങ്കിലും മികച്ച പ്രകടനമാണ് എല്ലാ ചിത്രങ്ങളിലും രജനി നടത്താറുള്ളതെന്ന് യോഗി ആദിത്യനാഥിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു

രജനികാന്ത് ഗവർണർ ആനന്ദിബെൻ പട്ടേലുമായി കൂടിക്കാഴ്ച നടത്തിയെന്നും രാജ്ഭവനും ട്വിറ്ററിലൂടെ അറിയിച്ചു.  

യു.പിയിൽ എത്തുന്നതിന് മുമ്പ് ഝാർഖണ്ഡിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. സംസ്ഥാനത്തെ ചിന്നമാസ്ത ക്ഷേത്രത്തിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/140531/rajanikanth-rajinikanth-visits-yogiadityanath-bowed-feet)