വയസ് 52, ഇതുവരെ വിവാഹം ചെയ്‍‍തത് 11 പേരെ

വയസ് 52, ഇതുവരെ വിവാഹം ചെയ്‍‍തത് 11 പേരെ
2021-12-02T16:26:00 | By Susmitha Surendran

മോനെറ്റന് വയസ്സ് 52 ആണ്. എന്നാൽ, ഇതിനിടയിൽ 11 തവണ അവർ വിവാഹം കഴിച്ചു കഴിഞ്ഞു. ഒൻപത് പുരുഷന്മാർ അവരുടെ ജീവിതത്തിലേയ്ക്ക് കടന്ന് വന്നു. അതുപോലെ പടിയിറങ്ങി പോവുകയും ചെയ്തു. അതിൽ രണ്ട് പേരെ രണ്ടു പ്രാവശ്യം അവൾ വിവാഹം ചെയ്തു.

എന്നാലും ഇപ്പോഴും അവർക്ക് പ്രണയത്തോട് മടുപ്പില്ല. പ്രതീക്ഷ കൈവിടാത്ത അവൾ ഇപ്പോൾ പത്താമത്തെ ആളെ വിവാഹം ചെയ്യാൻ തയ്യാറാവുകയാണ്. വിവാഹത്തോട് അവർക്ക് എന്നും വല്ലാത്ത താല്പര്യമായിരുന്നു.

പുതിയ ആൺസുഹൃത്തുക്കളുമായി സൗഹൃദം സ്ഥാപിക്കാനും, അവരോടൊപ്പം സമയം ചെലവഴിക്കാനും, അതിൽ നിന്ന് തനിക്ക് പറ്റിയ ഇണയെ തെരഞ്ഞെടുക്കാനും അവൾ എന്നും ഇഷ്ട്ടപ്പെട്ടിരുന്നു.

ചെറുപ്പത്തിൽ തന്നെ അവൾ തന്റെ സഹോദരന്റെ സുഹൃത്തുക്കളെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് സ്വപ്നം കണ്ടിരുന്നു. എന്നാൽ, അപ്പോഴായിരുന്നില്ല അവളുടെ ആദ്യ വിവാഹം. സ്‌കൂൾ പഠനം പൂർത്തിയതിന് പിന്നാലെയാണ് അത്. ഹൈസ്‌കൂളിലെ വച്ച് പരിചയപ്പെട്ട തന്റെ സുഹൃത്തിനെ തന്നെയാണ് അവൾ വിവാഹം ചെയ്തത്.

അദ്ദേഹത്തെ പരിചയപ്പെട്ട് രണ്ട് മാസത്തിന് ശേഷം അവൻ തന്റെ വരനാകുമെന്ന് സഹോദരിയോട് അവൾ കളിയായി പറഞ്ഞിരുന്നു. എന്നാൽ വിവാഹത്തോടെയാണ് അത് കളിയല്ല, കാര്യമായിരുന്നുവെന്ന് മറ്റുള്ളവർക്ക് ബോധ്യമായിരുന്നത്. എന്നാൽ അവർക്കിടയിൽ പ്രേമത്തിന് അധികം ആയുസ്സുണ്ടായില്ല.

പിന്നീട് രണ്ടാമത്തെ ഭർത്താവുമായി അവൾ ജീവിച്ചുവെങ്കിലും, അദ്ദേഹത്തെ വേർപിരിയുകയും, വീണ്ടും അദ്ദേഹത്തെ തന്നെ വീണ്ടും വിവാഹം കഴിക്കുകയും ചെയ്തു അവൾ. മോനെറ്റയുടെ നാലാമത്തെ ഭർത്താവ് രണ്ടു കുട്ടികളുടെ പിതാവായിരുന്നു. അദ്ദേഹത്തിന്റെ മക്കളെ അവൾ സ്നേഹിച്ചിരുന്നുവെങ്കിലും, ആ വിവാഹ ബന്ധം ഏറെക്കാലം നിലനിന്നില്ല. പിന്നീട് വന്ന രണ്ടുപേരും മോനെറ്റയുടെ പ്രണയ ജീവിതത്തിൽ കുടുങ്ങിപ്പോയി.

അഞ്ചാമത്തെയാൾ അവൾ ഏറ്റവും കൂടുതൽ സ്നേഹിച്ച ഭർത്താക്കന്മാരിൽ ഒരാളായിരുന്നു. പിന്നെയും നിരവധി പേർ അവളുടെ ജീവിതത്തിൽ കടന്ന് വന്നു. 28 -ലധികം തവണ വിവാഹാഭ്യർഥന നടത്തിയ അവൾ താൻ വേഗത്തിൽ പ്രണയത്തിലാകുമെന്ന് സമ്മതിക്കുന്നു.

എന്നാൽ തന്റെ ജീവിതപങ്കാളി ഇനി വരാനിരിക്കുന്നതേയുള്ളൂ എന്നാണ് അവൾ പറയുന്നത്. അതിനായുള്ള കാത്തിരിപ്പിലാണ് അവൾ ഇപ്പോൾ. ഓരോ തവണയും വിവാഹം ചെയ്യുമ്പോഴും ഇതായിരിക്കാം ആ വ്യക്തിയെന്ന് അവൾ വിചാരിക്കും. എന്നാൽ അതെല്ലാം വിവാഹമോചനത്തിലാണ് അവസാനിച്ചത്.

ഒരിക്കൽ പോലും ബന്ധങ്ങൾ അവസാനിപ്പിക്കണമെന്ന് കരുതിയല്ല താൻ വിവാഹത്തിന് തയ്യാറായതെന്നും അവൾ പറഞ്ഞു. മോനെറ്റ ഇപ്പോൾ 57 -കാരനായ ജോണുമായി രണ്ട് വർഷത്തിലേറെയായി ഡേറ്റിംഗ് നടത്തുന്നു. മുമ്പ് രണ്ട് തവണ വിവാഹം കഴിഞ്ഞ ആളാണ് അദ്ദേഹം.

"ഞങ്ങൾ ഓൺലൈനിലാണ് കണ്ടുമുട്ടിയത്. മൂന്ന് പ്രാവശ്യത്തെ ഡേറ്റിംഗിന് ശേഷം ഞാൻ മോനെയോട് ഞാൻ അവളെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞു," അദ്ദേഹം ഓർത്തു. ഈ പ്രണയമെങ്കിലും നിലനിൽക്കുമെന്ന പ്രതീക്ഷയിലാണ് മോനെറ്റ.

Content Highlight: He is 52 years old and has been married to 11 people so far

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup