#sadhikavenugopal | എന്നെ സംബന്ധിച്ച് ഉണ്ടായ നല്ല കാര്യം കുട്ടി ഉണ്ടായില്ല എന്നതാണ്; തുറന്ന് പറഞ്ഞ് നടി സാധിക

#sadhikavenugopal | എന്നെ സംബന്ധിച്ച് ഉണ്ടായ നല്ല കാര്യം കുട്ടി ഉണ്ടായില്ല എന്നതാണ്; തുറന്ന് പറഞ്ഞ് നടി സാധിക
2023-08-20T10:52:00 | By Kavya N

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സാധിക വേണുഗോപാല്‍. ഒരുപിടി സിനിമകളിലും സാധിക അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സാധിക ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സാധികയുടെ ചിത്രങ്ങൾ പലപ്പോഴും വൈറലായി മാറാറുമുണ്ട്. അതിനു വരുന്ന മോശം കമന്റുകൾക്ക് ചുട്ട മറുപടി നൽകാനും സാധിക മടിക്കാറില്ല.

മുപ്പത്തഞ്ചുകാരിയായ സാധിക വിവാഹമോചിതയാണ്. 2015 ൽ ആയിരുന്നു സാധികയുടെ വിവാഹം നടന്നത്. എന്നാൽ അധികം നാൾ ഈ ബന്ധം മുന്നോട്ട് പോയില്ല. ഇപ്പോഴിതാ തന്റെ വൈവാഹിക ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് മനസുതുറക്കുകയാണ് താരം. ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ വിഷമിച്ച സംഭവമായിരുന്നു ഡിവോഴ്സ് എന്നാണ് സാധിക പറയുന്നത്. സീരിയലിൽ ഒക്കെ സജീവമായ ശേഷം ഫാമിലി വേണോ കരിയർ വേണോ എന്നൊരു സംശയത്തിലേക്ക് എത്തിയിരുന്നു.

ആ പോയിന്റിലാണ് പ്രെപ്പോസൽ വരുന്നത്. അച്ഛൻ ഒറ്റ കാര്യമേ പറഞ്ഞുള്ളു, ഫാമിലി തിരഞ്ഞെടുക്കുകയാണെങ്കിൽ ഇൻഡസ്ട്രി വിടണമെന്ന്. ഭർത്താവ്, കുട്ടി അങ്ങനെ ഒരു കുടുംബം എന്നുള്ളത് ആണ് എനിക്കും ഇഷ്ടം. അങ്ങനെയാണ് ഞാൻ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത് എന്റെ പൂർണമായ തീരുമാനം തന്നെയായിരുന്നു വിവാഹം. അത് കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞാണ് ഡിവോഴ്‌സ് ആകുന്നത്.നമുക്ക് പറ്റാത്തൊരു ബന്ധത്തിൽ തുടരുന്നത് കൊണ്ട് കാര്യമില്ല.

എന്റെ മനഃസമാധാനത്തിന് ഞാൻ പ്രാധാന്യം നൽകി. എന്റെ അച്ഛനും അമ്മയുമൊന്നും അങ്ങനെ ആയിരുന്നില്ല. എന്റെ കൂടെയുള്ള ആളോട് നൂറ് ശതമാനം കമ്മിറ്റ്മെന്റ് കാണിക്കുന്ന ആളാണ് ഞാൻ. ഞാൻ തിരിച്ചും അത് പ്രതീക്ഷിക്കുന്നുണ്ട്. ഒരിക്കലും ബന്ധങ്ങൾ മുറിക്കുന്ന വ്യക്തി അല്ല ഞാൻ. ഒരിക്കലും നടക്കരുത് എന്ന് വിചാരിച്ചിരുന്ന സംഭവമാണ് പക്ഷേ ചില ഘട്ടങ്ങളിൽ നമ്മൾ ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടി വരും. അത് നമ്മൾ എടുത്തില്ലെങ്കിൽ വലിയ അപകടങ്ങളിലേക്ക് പോകാം.

എന്നെ സംബന്ധിച്ച് ഉണ്ടായ നല്ല കാര്യം കുട്ടി ഉണ്ടായിരുന്നില്ല എന്നതാണ്. കുട്ടി ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ ആ ബന്ധത്തിൽ തുടരാൻ നിർബന്ധിതയായേനെ. ലൈഫിൽ ഒരു സപ്പോർട്ട് വേണം എന്നുള്ള വ്യക്തി തന്നെയാണ് ഞാൻ. പക്ഷേ ഇനി ഒരാളെ തിരഞ്ഞെടുക്കുമ്പോൾ ജീവിതാവസാനം വരെ കൂടെയുണ്ടാകുന്ന ആളാകണം അത്. അങ്ങനെ ഒരാളെ തിരഞ്ഞെടുക്കാൻ എനിക്ക് ഇപ്പോൾ പേടിയാണ്. വിവാഹശേഷം അയാളെ ആയിരുന്നില്ല ഞാൻ കണ്ടത്. അതുകൊണ്ട് ഇപ്പോൾ വിവാഹം വേണ്ടെന്നാണ് സാധിക പറഞ്ഞു.

Content Highlight: #good #thing #happened #me #Ididnot #have #child #Actress #Sadhika #openup

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup