---
title: "#ashwin | നടൻ അശ്വിൻ വിവാഹിതനായി, ആശംസകളുമായി ആരാധകര്‍"
english_title: "#Actor #Ashwin #gets #married #fans #wish #him #well"
publisher: "moviemax.in"
canonical_url: "https://moviemax.in/news/140425/actor-ashwin-gets-married-fans-wish-him-well"
published_at: "2023-08-20T10:48:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1a22898e24_aswin.jpg"
keywords: []
---

# #ashwin | നടൻ അശ്വിൻ വിവാഹിതനായി, ആശംസകളുമായി ആരാധകര്‍

> **Lead Summary:** മിനിസ്‍ക്രീൻ പ്രേക്ഷകര്‍ 'മിഴിരണ്ടിലും' എന്ന സീരിയലിന്റെയും ആരാധകരായിരിക്കും. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന സീരീലില്‍ നിരവധി പുതുമുഖങ്ങളാണ് നിരവധിയാണ് അണിനിരന്നത്.

## Article Content

മിനിസ്‍ക്രീൻ പ്രേക്ഷകര്‍ 'മിഴിരണ്ടിലും' എന്ന സീരിയലിന്റെയും ആരാധകരായിരിക്കും. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന സീരീലില്‍ നിരവധി പുതുമുഖങ്ങളാണ് നിരവധിയാണ് അണിനിരന്നത്.

പരമ്പരയിൽ നായകൻ സൽമാനുളാണെങ്കിലും വില്ലൻ കഥാപാത്രമായി എത്തുന്നത് അശ്വിൻ ആണ്. വില്ലനാണെങ്കിലും 'നരേന്ദ്രന്' ഫാൻസ്‌ ഏറെയാണ്. പരമ്പര ആരംഭച്ചിട്ട് കുറച്ചു നാളായിട്ടുള്ളൂ എങ്കിലും മികച്ച പ്രേക്ഷക പ്രീതിയാണ് അശ്വിന് ലഭിക്കുന്നത്.

മേഘയാണ്' മിഴിരണ്ടിലിലും' നായികയായി എത്തുന്നത്. വലിയ ഒരു ഇടവേളയ്ക്ക് ശേഷം സീരിയലില്‍ മായ വിശ്വനാഥിന്റെ ശക്തമായ തിരിച്ചെത്തലിനും 'മിഴിരണ്ടിലും' സീരിയൽ സാക്ഷിയാണ്. 

ഇപ്പോള്‍ നടൻ അശ്വിന്റെ വിവാഹ വീഡിയോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത് ഇനിമുതൽ അശ്വിന് കൂട്ടായി ജിതയുമുണ്ടാകുമെന്നാണ് വീഡിയോയ്‍ക്ക് തലക്കെട്ട് നല്‍കിയിരിക്കുന്നത്.

വളരെ ലളിതമായിട്ടായിരുന്നു അശ്വിന്റേയും ജിതയുടെയും വിവാഹം നടന്നത്. വിവാഹ വേഷത്തിലുള്ള ചിത്രം അശ്വിൻ തന്നെ പങ്കുവെച്ചിരുന്നു. ഇവരുടെ സേവ് ദി ഡേറ്റ് ചിത്രങ്ങളും ശ്രദ്ധയാകര്‍ഷിച്ചിരുന്നു..

നിരവധി ആരാധകരാണ് സ്‌ക്രീനിലെ വില്ലന് ആശംസകൾ അറിയിക്കുന്നത്. സീരിയലിലെ നിരവധി താരങ്ങളും അശ്വിന് ആശംസകൾ നേർന്നുകൊണ്ട് എത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/140425/actor-ashwin-gets-married-fans-wish-him-well)