---
title: "ആര്യയുടെ മുൻ കാമുകനും ഗോപികയുടെ നിലവിലെ കാമുകനുമായ ഷൈൻ യൂസഫ് ആര് ?"
english_title: "Who is Shine Yusuf, Arya's ex-boyfriend and Gopika's current boyfriend?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14042/who-is-shine-yusuf-aryas-ex-boyfriend-and-gopikas-current-boyfriend"
published_at: "2021-12-02T15:14:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a895f3b5a44_.jpg"
keywords: []
---

# ആര്യയുടെ മുൻ കാമുകനും ഗോപികയുടെ നിലവിലെ കാമുകനുമായ ഷൈൻ യൂസഫ് ആര് ?

> **Lead Summary:** ഇപ്പോൾ ഏറെ വിവാദമായി മാറിയ വിഷയമാണ് നടി ആര്യ കാമുകനുമായുള്ള വേർപിരിയലും. ആ വ്യക്തിയെ തന്നെ ആങ്കർ ആയ ഗോപിക ഗോപകുമാർ പ്രണയിക്കുന്നതും. ഇതിനെതിരെ ഗോപികയുടെ ഭർത്താവ് ബാലു പ്രതികരണവുമായി എത്തിയതും എല്ലാം.

## Article Content

ഇപ്പോൾ ഏറെ വിവാദമായി മാറിയ വിഷയമാണ് നടി ആര്യ കാമുകനുമായുള്ള വേർപിരിയലും. ആ വ്യക്തിയെ തന്നെ ആങ്കർ ആയ ഗോപിക ഗോപകുമാർ പ്രണയിക്കുന്നതും. ഇതിനെതിരെ ഗോപികയുടെ ഭർത്താവ് ബാലു പ്രതികരണവുമായി എത്തിയതും എല്ലാം.

എന്നിരുന്നാലും ഇവരെല്ലാവരുമായി കണക്ട് ചെയ്തിരിക്കുന്ന ഷാൻ എന്നറിയപ്പെടുന്ന ഷൈൻ യൂസഫ് ആരെന്ന് ആർക്കും തന്നെ അറിയാവുന്ന കാര്യമല്ല എന്നാൽ ഈ ഷൈൻ ആരെന്നുള്ളത് വെളിപ്പെടുത്തിയിരിക്കുകയാണ് ഗോപികയുടെ ഭർത്താവ് ബാലു.

ബാലു അന്ന് പറയുകയുണ്ടയി ആര്യയെ ഷൈൻ ഒഴിവാക്കാൻ കാരണം ഗോപികയുമായുള്ള അടുപ്പമാണെന്നും മറ്റും. ഇത് സ്ഥിരീ  കരിക്കുന്ന രീതിയിൽ ആര്യ നേരുത്തെ തന്നെ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂയിൽ പറയുകയും ഉണ്ടായി. പക്ഷെ ഇപ്പോൾ ഷൈനും ഗോപികയും പലതരത്തിൽ ബാലുവിനെ നേരിടുകയാണ്.

ഷൈൻ യൂസഫ് ഗോപികയുടെ സഹായത്താൽ ബാലുവിന്റെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്യുകയും. ബാലുവിന്റെ സ്ത്രീ സുഹൃത്തുക്കളിൽ നിന്നും ഒട്ടനവധി പണം ആവിശ്യപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ ബാലു സൈബർസെല്ലിൽ പരാതിപ്പെടുകയും ചെയ്തു.

പല സ്ഥലങ്ങളിൽ വെച്ച് ബാലുവിനെ അപായപ്പെടുത്താൻ നോക്കിയിട്ടുള്ളതായതും പറയുന്നു. തിരുവനന്തപുരം  കേന്ദ്രികരിച്ച് ബിസ്സ്നസ്സ് ഉള്ള ബാലുവിന്റെ വാഹനങ്ങളും മറ്റും പല സ്ഥലങ്ങളിൽ വെച്ച് ആക്രമിക്കപ്പെട്ടതായും  ബാലു പറയുന്നു. ബാലുവിനെയും ആര്യയെയും അപായപ്പെടുത്തും എന്ന തരത്തിലുള്ള വാട്ട്സാപ്പ് സ്റ്റാറ്റസുകൾ ഷൈൻ ഇടുകയും ചെയ്തു.

ഇരുവരുടെയും സുഹൃത്തുക്കളോട് ഇവരെ രണ്ടാളെയും അപായപ്പെടുത്തുമെന്ന് ഷൈൻ പറഞ്ഞതായി ബാലു പറയുന്നു. ബാലുവിനെ പൊതുസമൂഹത്തിന് മുൻപിൽ ആക്ഷേപിക്കാൻ നിരവധി വ്യാജ പരാതികൾ ഗോപികയെ മുൻനിർത്തി ഷൈൻ പോലീസിന് നൽകുകയും ചെയ്തു.

എന്നാൽ ഇപ്പോൾ ബാലു പറയുന്നു തന്നിൽ നിന്നും മകനെ അകറ്റാനായി ഗോപികയെകൊണ്ട് ബാലു അറിയാതെ മകന്റെ പാസ്സ്പോർട്ട് എടുപ്പിച്ചതിന്റെ പിന്നിലും ഷൈൻ ആണെന്ന്.

### Related Links & Sources
- [Original Story Source](https://moviemax.in/news/14042/who-is-shine-yusuf-aryas-ex-boyfriend-and-gopikas-current-boyfriend)