---
title: "#abhiramisuresh  |  അമൃതയുടെ മകൾ മരിച്ചു ; ഇത് സഹിക്കാവുന്നതിലും അങ്ങേയറ്റം-അഭിരാമി സുരേഷ്"
english_title: "#Amritha's #daughter #died #Thisis #toomuch-Abhirami Suresh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/140415/amrithas-daughter-died-thisis-toomuch-abhirami-suresh"
published_at: "2023-08-20T09:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e195d826a52_abhirami_2.jpg"
keywords: []
---

# #abhiramisuresh  |  അമൃതയുടെ മകൾ മരിച്ചു ; ഇത് സഹിക്കാവുന്നതിലും അങ്ങേയറ്റം-അഭിരാമി സുരേഷ്

> **Lead Summary:** സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് ഗായിക അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി ചേച്ചിയെ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. അമൃതയ്ക്ക് ഏറ്റവുമധികം പിന്തുണ നൽകുന്നയാളും അഭിരാമിയാണ്. കടുത്ത സൈബർ ആക്രമണങ്ങളും ട്രോളുകളും വരുമ്പോൾ അമൃതയ്ക്ക് വേണ്ടി സംസാരിക്കാൻ എപ്പോഴും അഭിരാമിയെത്താറുണ്ട്. വിവാഹമോചനം ഉൾപ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ അമൃതയ്ക്ക് ഒപ്പം ശക്തമായ പിന്തുണയേകി ഒപ്പം നിന്നത് അഭിരാമിയാണ്.

## Article Content

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് ഗായിക അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി ചേച്ചിയെ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. അമൃതയ്ക്ക് ഏറ്റവുമധികം പിന്തുണ നൽകുന്നയാളും അഭിരാമിയാണ്. കടുത്ത സൈബർ ആക്രമണങ്ങളും ട്രോളുകളും വരുമ്പോൾ അമൃതയ്ക്ക് വേണ്ടി സംസാരിക്കാൻ എപ്പോഴും അഭിരാമിയെത്താറുണ്ട്. വിവാഹമോചനം ഉൾപ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ അമൃതയ്ക്ക് ഒപ്പം ശക്തമായ പിന്തുണയേകി ഒപ്പം നിന്നത് അഭിരാമിയാണ്.

അമൃതയുടെ മകൾ അവന്തിക എന്ന പാപ്പുവും അഭിരാമിക്ക് പ്രിയപ്പെട്ടയാളാണ്. പാപ്പുവിനൊപ്പമുള്ള അഭിരാമിയുടെ വീഡിയോകളൊക്കെ മുൻപ് വൈറലായിട്ടുണ്ട്. ഇപ്പോഴിതാ തെറ്റിദ്ധാരണാജനകമായ വാർത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്. അമൃതയുടെയും പാപ്പുവിന്റെയും ചിത്രം സഹിതം പ്രചരിച്ച വ്യാജവാർത്തയ്‌ക്കെതിരയാണ് ഇപ്പോൾ അഭിരാമിയുടെ പ്രതികരണം.

മറ്റൊരു ഭാഷയിലെ അമൃത എന്ന അഭിനേത്രിയുടെ മകൾ മരിച്ചെന്ന ഖേദകരമായ വാർത്തയാണ് പ്രസ്തുത യൂട്യൂബ് ചാനൽ നൽകിയെന്നും അതിന്റെ തമ്പ്നെയിലായി അമൃത സുരേഷിന്റെയും അമൃത എന്ന പേരുള്ള മറ്റു ചില പ്രശസ്തരുടെയും കരയുന്ന ചിത്രം നൽകി പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചെന്നും അഭിരാമി പറയുന്നു. വാർത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിന്റെ പേര് പരാമർശിക്കാതെയായിരുന്നു അഭിരാമിയുടെ പ്രതികരണം.

അതേ ചാനലിൽ ദേവിക മരിച്ചു എന്ന് പറഞ്ഞ് മുകേഷിന്റെ ചിത്രം നൽകികൊണ്ടുള്ള ഒരു വാർത്തയും കണ്ടുവെന്നും അതോടെ ഇതവരുടെ സ്ഥിരം പരിപാടിയാണെന്ന് മനസിലായെന്നും അഭിരാമി പറഞ്ഞു. ഇക്കാര്യത്തിൽ‌ നിയമനടപടി ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ ഇത്തരം പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും താരം വ്യക്തമാക്കി. 'ഇത്തരം പ്രചാരണങ്ങളോടൊന്നും അമൃത പ്രതികരിക്കാറില്ല. പക്ഷേ ഇത് സഹിക്കാവുന്നതിന്റെ അങ്ങേയറ്റമായി. അനുഭവിക്കുന്നവർക്കേ അതിന്റെ വേദന മനസ്സിലാകൂ. ആ അവസ്ഥ ചിലപ്പോൾ ആത്മഹത്യയിലേക്കു പോലും നയിച്ചേക്കാം അതുകൊണ്ട് അൽപം ദയ കാണിക്കണം', അഭിരാമി പറഞ്ഞു.

നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. നടന്‍ നാഗ ചൈതന്യക്കൊപ്പമുള്ള അമൃതയുടെ ഫോട്ടോയ്ക്ക് വന്ന ചില കമന്റുകളാണ് അഭിരാമിയെ കുപിതയാക്കിയത്. ഗോപി സുന്ദറിനെ ഉപേക്ഷിച്ച് നാഗചൈതന്യയുമായി ബന്ധം തുടങ്ങിയോ എന്നാണ് പോസ്റ്റിന് താഴെ വന്ന കമന്റ്. പിന്നാലെ ഇതിന് അഭിരാമി മറുപടിയുമായി എത്തുകയായിരുന്നു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമൃതയും ഗോപി സുന്ദറും അകന്നെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഇതിനിടയിലാണ് ഇത്തരമൊരു കമന്റ് വന്നത്. അതേസമയം വേർപിരിയൽ വാർത്തകളോടൊന്നും അമൃതയോ അഭിരാമിയോ ഗോപിസുന്ദറോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/140415/amrithas-daughter-died-thisis-toomuch-abhirami-suresh)