എ കെ സാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുലിമട' എന്ന ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജോജു ജോർജ്, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
ചിത്രത്തിന്റെ ടാഗ്‌ലൈൻ 'സെന്റ് ഓഫ് എ വുമൺ' എന്നതാണ്. അഭിനയിച്ച ചിത്രത്തിലെല്ലാം തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തിയാണ് ജോജു. ഈ ചിത്രത്തിലും ജോജു തന്റെ അഭിനയ മികവ് തെളിയിക്കുന്നത് ടീസറിലൂടെ കാണാൻ സാധിക്കുന്നുണ്ട്.
ചിത്രത്തിന്റെ ടീസറിന് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ചിട്ടുണ്ട്. 'ഉമ്മച്ചൻ സിംഗിൾ ആണോ?' എന്ന ഐശ്വര്യയുടെ ചോദ്യത്തിൽ സസ്‌പെൻഷൻ ഇട്ടുകൊണ്ടാണ് ടീസർ അവസാനിക്കുന്നത്.
ടീസർ ഏറെ ആകാംഷയുണ്ടാക്കുന്നു. 'പുലിമട'യിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢതകൾക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ലിജോമോൾ, ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പോളി വിൽസൺ, ഷിബില എന്നിവരും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
എ കെ സാജൻ തന്നെയാണ് ചിത്രം എഡിറ്റിംഗ് ചെയ്തത് എന്നതും പ്രത്യേകതയാണ്. ഐൻസ്‌റ്റീൻ മീഡിയ, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ ഐൻസ്റ്റീൻ സാക് പോൾ, രാജേഷ് ദാമോദരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.
പശ്ചാത്തല സംഗീതം - അനിൽ ജോൺസൻ, സംഗീതം - ഇഷാൻ ദേവ്, പ്രൊഡക്ഷൻ ഡിസൈനർ - വിനീഷ് ബംഗ്ലാൻ, എസ്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഷിജോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ-രാജീവ് പെരുമ്പാവൂർ, ആർട്ട് ഡയറക്ടർ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് ഷാജി-പുൽപ്പള്ളി, ഷമീർ ശ്യാം, കോസ്റ്റ്യൂം -സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈനിങ് & മിക്സിങ്-സിനോയ് ജോസഫ്.
ഗാനരചന-റഫീക്ക് അഹമ്മദ്, ഡോക്ടർ താര ജയശങ്കർ, ഫാദർ മൈക്കിൾ പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയാക്ടർ-ഹരീഷ് തെക്കേപ്പാട്ട്, ഡി. ഐ-ലിജു പ്രഭാകർ, vfx-പ്രോമിസ്, പി.ആർ. ഓ-മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ്-ഒബ്സ്ക്യുറ, സ്റ്റിൽ-അനൂപ് ചാക്കോ റിൻസൻ എം ബി, ഡിസൈൻ-ഓൾഡ്മോങ്ക്സ് വിതരണം- ആൻ മെഗാ മീഡിയ എന്നിവർ നിർവ്വഹിക്കുന്നു.
Content Highlight: #Joju #AishwaryaRajesh #Pulimada #Teaser #released

































