---
title: "ദളപതി വിജയ്‌  രാഷ്ട്രിയത്തിലേക്ക്.........വെളിപ്പെടുത്തലുമായി പിതാവ്  "
english_title: " "Vijay will make political announcements when the people want him to, but he will not join the BJP for any reason," Chandrasekhar said"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1403/vijay-will-make-political-announcements-when-the-people-want-him-to-but-he-will-not-join-the-bjp-for-any-reason-chandrasekhar-said"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://moviemax.in/image-uploads/5f902ac534576_vijay.jpg"
keywords: []
---

# ദളപതി വിജയ്‌  രാഷ്ട്രിയത്തിലേക്ക്.........വെളിപ്പെടുത്തലുമായി പിതാവ്  

> **Lead Summary:**  തമിഴിലും മലയാളത്തിലും ഒരുപാട് ആരാധകര്‍ ഉള്ള താരമാണ് വിജയ്‌ .തമിഴില്‍ ഏറ്റവും വലിയ ചർച്ചയായതാണ് നടൻ വിജയുടെ രാഷ്ട്രീയ പ്രവേശനം.ഇത് സംബന്ധിച്ച വാർത്തകൾ ശരിവച്ച് പിതാവും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖർ. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് എസ്.എ.ചന്ദ്രശേഖർ പറഞ്ഞു.ജനങ്ങൾ ആവശ്യപ്പെടുന്ന സമയത്ത് വിജയ് രാഷ്ട്രീയ പ്രഖ്യാപനം നടത്തും എന്നാൽ ഒരു കാരണവശാലും വിജയ് ബിജെപിയിൽ ചേരില്ലെന്നും ചന്ദ്രശേഖർ വ്യക്തമാക്കി.

## Article Content

 തമിഴിലും മലയാളത്തിലും ഒരുപാട് ആരാധകര്‍ ഉള്ള താരമാണ് വിജയ്‌ .തമിഴില്‍ ഏറ്റവും വലിയ ചർച്ചയായതാണ് നടൻ വിജയുടെ രാഷ്ട്രീയ പ്രവേശനം.ഇത് സംബന്ധിച്ച വാർത്തകൾ ശരിവച്ച് പിതാവും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖർ. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് എസ്.എ.ചന്ദ്രശേഖർ പറഞ്ഞു.ജനങ്ങൾ ആവശ്യപ്പെടുന്ന സമയത്ത് വിജയ് രാഷ്ട്രീയ പ്രഖ്യാപനം നടത്തും എന്നാൽ ഒരു കാരണവശാലും വിജയ് ബിജെപിയിൽ ചേരില്ലെന്നും ചന്ദ്രശേഖർ വ്യക്തമാക്കി.

ഏതെങ്കിലും ഒരു പാർട്ടിയിൽ ചേരുകയല്ല സ്വന്തമായി ഒരു പാർട്ടി രൂപീകരിച്ചായിരിക്കും വിജയുടെ രാഷ്ട്രീയ പ്രവേശനമെന്നും എസ്.എ.ചന്ദ്രശേഖർ വ്യക്തമാക്കി.മെർസൽ സിനിമയിൽ ജിഎസ്ടി നികുതി സംവിധാനത്തെ വിമർശിച്ചുള്ള പരാമർശം വന്നതു മുതൽ ബിജെപി വിജയിക്ക് നേരെ തുടർച്ചയായി വിമർശനം ഉന്നയിച്ചിരുന്നു. ബിഗിൽ സിനിമയുടെ ഷൂട്ടിംഗിനിടെ വിജയിയെ ആദായനികുതിവകുപ്പ് ചോദ്യം ചെയ്തതും പിന്നീട് വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയതും വലിയ വാർത്തയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/1403/vijay-will-make-political-announcements-when-the-people-want-him-to-but-he-will-not-join-the-bjp-for-any-reason-chandrasekhar-said)