---
title: "#GuinnessPakru | അച്ഛന്റെ മടിയിൽ ഇരുന്ന് മധുരും നുകരുന്ന ദ്വിജ കീർത്തി, ചിത്രങ്ങൾ പങ്കുവെച്ച് ​ഗിന്നസ് പക്രു"
english_title: "#GuinnessPakru #shared #details #her #daughter #annaprashanceremony #through #socialmedia #post."
publisher: "moviemax.in"
canonical_url: "https://moviemax.in/news/140275/guinnesspakru-shared-details-her-daughter-annaprashanceremony-through-socialmedia-post"
published_at: "2023-08-19T17:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0a926509b7_pakru.jpg"
keywords: []
---

# #GuinnessPakru | അച്ഛന്റെ മടിയിൽ ഇരുന്ന് മധുരും നുകരുന്ന ദ്വിജ കീർത്തി, ചിത്രങ്ങൾ പങ്കുവെച്ച് ​ഗിന്നസ് പക്രു

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു . ഇക്കഴിഞ്ഞ മാർച്ചിലാണ് നടൻ ​ഗിന്നസ് പക്രുവിന് വീണ്ടും പെൺകുഞ്ഞ് പിറന്നത്. മൂത്ത മകൾ ദീപ്ത കീർത്തിയ്ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ഗിന്നസ് പക്രു തന്നെയാണ് വീണ്ടും കുഞ്ഞ് പിറന്ന സന്തോഷം ആരാധകരെ അറിയിച്ചത്.

## Article Content

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു . ഇക്കഴിഞ്ഞ മാർച്ചിലാണ് നടൻ ​ഗിന്നസ് പക്രുവിന് വീണ്ടും പെൺകുഞ്ഞ് പിറന്നത്. മൂത്ത മകൾ ദീപ്ത കീർത്തിയ്ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ഗിന്നസ് പക്രു തന്നെയാണ് വീണ്ടും കുഞ്ഞ് പിറന്ന സന്തോഷം ആരാധകരെ അറിയിച്ചത്.

ശേഷം മകളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലെ വിശേഷങ്ങളും ചിത്രങ്ങളും ​ഗിന്നസ് പക്രു ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. 

മകളുടെ പേരിടൽ ചടങ്ങിന്റെ വിശേഷങ്ങൾ ​ഗിന്നസ് പക്രു പങ്കുവെച്ചത് വൈറലായിരുന്നു. ഇപ്പോഴിതാ മകളുടെ ചോറൂണിന്റെ വിശേഷങ്ങളാണ് പുതിയ സോഷ്യൽമീ‍ഡിയ പോസ്റ്റിലൂടെ ​ഗിന്നസ് പക്രു പങ്കുവെച്ചിരിക്കുന്നത്. ചോറ്റാനിക്കര ക്ഷേത്രത്തിൽ വെച്ചാണ് മകളുടെ ചോറൂണ് ​ഗിന്നസ് പക്രുവും കുടുംബവും നടത്തിയത്.

അച്ഛന്റെ മടിയിൽ ഇരുന്ന് മധുരും നുകരുന്ന ദ്വിജ കീർത്തിയുടെ ചിത്രങ്ങൾ വളരെ വേ​ഗത്തിൽ ശ്രദ്ധനേടി. ​നടന്റെ പുതിയ സോഷ്യൽമീഡിയ പോസ്റ്റ് ശ്രദ്ധനേടിയതോടെ നിരവധി പേർ ആശംസകൾ അറിയിച്ചും വിശേഷങ്ങൾ‌ തിരക്കിയുമെത്തി.

രണ്ടാമതും കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചപ്പോൾ ചേച്ചിയമ്മ എന്ന അടിക്കുറിപ്പണ് താരം നൽകിയത്. എറണാകുളം അമൃതാ ഹോസ്പിറ്റലിലാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി കുഞ്ഞിന് ജന്മം നൽകിയത്. 

പതിനേഴാം വിവാ​ഹ​ വാർഷികത്തിലാണ് വീണ്ടും ഒരു കുഞ്ഞ് കൂടി ​ഗിന്നസ് പക്രുവിനും ​ഗായത്രിക്കും ലഭിച്ചത്. മൂത്തമകൾ ദീപ്തയും രണ്ടാമത്തെ മകൾ ദ്വിജയും തമ്മിൽ പത്ത് വയസിൽ അധികം പ്രായവ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ ദ്വിജയ്ക്ക് ചേച്ചിയും അമ്മയുമാണ് ദീപ്ത കീർത്തി. 2006 മാർച്ചിലാണ് ഗായത്രി മോഹനെ ഗിന്നസ് പക്രു വിവാഹം ചെയ്തത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/140275/guinnesspakru-shared-details-her-daughter-annaprashanceremony-through-socialmedia-post)