---
title: "മരക്കാർ : ശരാശരിക്ക് താഴെയെന്ന് പ്രേക്ഷകരുടെ വിലയിരുത്തൽ "
english_title: "Marakkar: Audience rating is below average"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14022/marakkar-audience-rating-is-below-average"
published_at: "2021-12-02T14:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a88697b6ee9_marakkr.jpg"
keywords: []
---

# മരക്കാർ : ശരാശരിക്ക് താഴെയെന്ന് പ്രേക്ഷകരുടെ വിലയിരുത്തൽ 

> **Lead Summary:** വലിയ പ്രതീക്ഷയോടെ സിനിമാ ലോകം വരവേറ്റ മോഹൻലാൽ - പ്രിയദർശൻ ചിത്രം മരക്കാർ അറബികടലിൻ്റെ സിംഹം എന്ന സിനിമ ശരാശരിയിലും താഴ്ന്ന് പോയെന്ന് പ്രേക്ഷക വിലയിരുത്തൽ.

## Article Content

വലിയ പ്രതീക്ഷയോടെ സിനിമാ ലോകം വരവേറ്റ മോഹൻലാൽ - പ്രിയദർശൻ ചിത്രം മരക്കാർ അറബികടലിൻ്റെ സിംഹം എന്ന സിനിമ ശരാശരിയിലും താഴ്ന്ന് പോയെന്ന് പ്രേക്ഷക വിലയിരുത്തൽ.

തീയറ്റർ : പെരിന്തൽമണ്ണ വിസ്മയ സിനിമാസ്

ഷോ ടൈം : അർധരാത്രി 12.01 മണി

സിനിമ

പ്രതീക്ഷകൾക്ക്‌ വിഘാതമായി ശരാശരിയിലും താഴെയുള്ള അനുഭവമാണ് ചിത്രം നൽകിയത്. കുഴപ്പമില്ലാത്ത ആദ്യപകുതിയും മോശം രണ്ടാം പകുതിയും ആണ് മരക്കാർ. എത്ര ഡയറക്ഷൻ മികവ്, മികച്ച ഫ്രെയിം, എന്നൊക്കെ പറഞ്ഞാലും content നന്നായില്ലെങ്കിൽ സിനിമ വീഴും എന്നതിന് ഉദാഹരണം.

സ്ലോ paced ഒക്കെ ആയിക്കോട്ടെ, പക്ഷേ സിനിമ കഴിയുമ്പോൾ ഓർത്തിരിക്കാൻ എന്നാൽ ഒരു ഇമോഷണൽ സീൻ എങ്കിലും വേണ്ടേ എന്നാൽ?

** പോസിറ്റീവ്സ് **

1. അർജുൻ (വിനീതിന്റെ ശബ്ദം പ്രത്യേക പരാമർശം അർഹിക്കുന്നു)

2. കപ്പൽ ചിത്രീകരണം

3. ആദ്യ പകുതി

4. ഹരീഷ് പേരാടി (ഇടക്ക് കൈത്തേരി സഹദേവൻ കേറി വന്നെങ്കിലും decent ആയി ചെയ്തു)

5. മോഹൻലാൽ : പ്രത്യേകിച്ച് സ്പെഷ്യൽ acting moment ഒന്നും കണ്ടില്ല. ഉള്ളത് വൃത്തിയായി ചെയ്തു എന്നേയുള്ളു.

**നെഗറ്റീവ്സ്**

1. കഥ

2. സംഭാഷണം

3. ബിജിഎം കട്ട ശോകം

4. രണ്ടാം പകുതി

5. കാസ്റ്റിംഗ് ശെരിക്ക് പാളിയിട്ടുണ്ട്.

6. No goosebump moments

7. ഒരു ഓർത്തിരിക്കാവുന്ന ഡയലോഗൊ സീനൊ പോലുമില്ല

8. ഓവർ ഡ്രാമ

9. Fight scenes ഒന്നും impact ഇല്ല

ആകെതുക ശരാശരിക്ക് താഴെ നിൽക്കുന്ന പീരിയഡ് ഡ്രാമ ആണ് മരക്കാർ - നാരായണൻ

#Ms_nambu #Marakkar

### Related Links & Sources
- [Original Story Source](https://moviemax.in/news/14022/marakkar-audience-rating-is-below-average)