---
title: "#Weddingvideocontest | 'ഒരു കല്യാണ കഥ'; ഒരു മിനിറ്റ് ദൈർഘ്യമുള്ള കല്യാണ വീഡിയോ മത്സരം"
english_title: "#Weddingvideocontest #AWeddingStory #One #minute #wedding #video #contest"
publisher: "moviemax.in"
canonical_url: "https://moviemax.in/news/140213/weddingvideocontest-aweddingstory-one-minute-wedding-video-contest"
published_at: "2023-08-19T13:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0757d91b4d_wedding_story.jpg"
keywords: []
---

# #Weddingvideocontest | 'ഒരു കല്യാണ കഥ'; ഒരു മിനിറ്റ് ദൈർഘ്യമുള്ള കല്യാണ വീഡിയോ മത്സരം

> **Lead Summary:** ** ** 'ഒരു കല്യാണ കഥ'.... ഒരു മിനിറ്റ് ദൈർഘ്യമുള്ള കല്യാണ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു....

## Article Content

** ** 'ഒരു കല്യാണ കഥ'.... ഒരു മിനിറ്റ് ദൈർഘ്യമുള്ള കല്യാണ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു....

ലോക ഫോട്ടോഗ്രഫി ദിനത്തിൽ ഫോട്ടോഗ്രാഫർ മാരുടെ സംഘടനയാണ് (സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ് (COCA )) ദേശീയതലത്തിൽ ഒരു കല്യാണ കഥ എന്ന വിഷയത്തിൽ ഒരു മിനിറ്റ് ദൈർഘ്യമുള്ള കല്യാണ വീഡിയോ മത്സരം സംഘടിപ്പിക്കുന്നത്.

വീഡിയോഗ്രാഫർ,എഡിറ്റർ എന്നീ വിഭാഗങ്ങളിലാണ് മത്സരം. എന്നും പുതുമ നിറഞ്ഞ പ്രമേയവുമായി എത്തുന്ന സി. ഒ. സി. എ വീഡിയോഗ്രാഫർമാർക്കും എഡിറ്റർ മാർക്കുമാണ് പ്രാധാന്യം നൽകുന്നത്. മികച്ച എഡിറ്റർക്കും മികച്ച വീഡിയോഗ്രാഫർക്കും 15000 രൂപ വീതമാണ് അവാർഡ്. മികച്ച ദമ്പതികൾക്ക് പ്രത്യേക സമ്മാനവും ഉണ്ടായിരിക്കും.

ഒക്ടോബർ 31നകം വീഡിയോകൾ അയക്കണം. ഓരോ വീഡിയോഗ്രാഫും ചെയ്തു വച്ച കല്യാണ വീഡിയോയിലെ അസുലഭ നിമിഷങ്ങൾ ചേർത്ത് വച്ച് ഒരു മിനിറ്റിൽ മനോഹരമായി ഒരു കുഞ്ഞ് വീഡിയോ ഒരുക്കാൻ കഴിഞ്ഞാൽ നാഷണൽ തലത്തിലുള്ള അംഗീകാരമാകും ലഭിക്കുക.

മത്സരത്തിനായി വീഡിയോ ഒരു മിനിറ്റ് ദൈർഘ്യം ഉള്ളതായിരിക്കണം.

ഒരു കല്യാണ കഥ എന്നതാണ് വിഷയം.

ഒരു വീഡിയോ ഒരാൾക്ക് മാത്രമേ അയക്കാൻ സാധിക്കൂ.

വീഡിയോഗ്രാഫർ എഡിറ്റർ എന്ന വിഭാഗങ്ങളാണ് മത്സരം.

എല്ലാ വീഡിയോഗ്രാഫർമാർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

മൊബൈൽ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ പരിഗണിക്കില്ല.

അന്തിമഘട്ട വിധി നിർണയം ഈ മേഖലയിൽ പ്രാവീണ്യം തെളിയിച്ചവരായിരിക്കും.

**വിവരങ്ങൾക്ക്  98 95 98 91 98,  99 95 60 64 35 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.**

### Related Links & Sources
- [Original Story Source](https://moviemax.in/news/140213/weddingvideocontest-aweddingstory-one-minute-wedding-video-contest)