---
title: "വർഷങ്ങൾക്കു ശേഷം വീണ്ടും ഒന്നിക്കുന്നു, സന്തോഷവാർത്ത പങ്കുവെച്ച്  താരം "
english_title: "Ann Augustine sharing the good news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14018/ann-augustine-sharing-the-good-news"
published_at: "2021-12-02T13:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a87f9fbd17f_aan.jpg"
keywords: []
---

# വർഷങ്ങൾക്കു ശേഷം വീണ്ടും ഒന്നിക്കുന്നു, സന്തോഷവാർത്ത പങ്കുവെച്ച്  താരം 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ആൻ അഗസ്റ്റിൻ. എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ലാൽജോസ് ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ആദ്യ സിനിമ തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ താരത്തിന് പിന്നീട് നിരവധി അവസരങ്ങൾ സിനിമയിൽ ലഭിച്ചു.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ആൻ അഗസ്റ്റിൻ. എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ലാൽജോസ് ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ആദ്യ സിനിമ തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ താരത്തിന് പിന്നീട് നിരവധി അവസരങ്ങൾ സിനിമയിൽ ലഭിച്ചു.

വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ താരം മലയാളത്തിലെ മുൻനിര യുവ നായികമാരിൽ ഒരാളായി മാറി. പിന്നീട് ആയിരുന്നു താരം വിവാഹിതയാകുന്നത്. ഛായാഗ്രഹകൻ ജോമോൻ ടി ജോൺ ആയിരുന്നു വരൻ. എന്നാൽ പിന്നീട് ഈ ബന്ധം വിവാഹമോചനത്തിൽ അവസാനിക്കുകയായിരുന്നു.

വിവാഹശേഷം താരം സിനിമയിൽ നിന്നും ചെറിയ ഒരു ബ്രേക്ക് എടുത്തു. ഇപ്പോൾ ശക്തമായ തിരിച്ചുവരവിന് വേണ്ടി ഒരുങ്ങുകയാണ് താരം. അതിനിടയിലാണ് ഒരു സന്തോഷവാർത്ത താരം പങ്കുവെച്ചത്. ഇൻസ്റ്റഗ്രാം വഴിയാണ് താരം ഈ വാർത്ത ആരാധകരുമായി പങ്കുവച്ചത്.

> “ഒരുപാട് വർഷങ്ങൾക്കു ശേഷം വീണ്ടും ക്യാമറയ്ക്കു മുൻപിൽ എത്തുകയാണ്. അതും എം ടി വാസുദേവൻ നായർ സാർ എഴുതിയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാൻ. വളരെ സന്തോഷമുണ്ട് ഇത് ആലോചിക്കുമ്പോൾ. രതീഷ് ഏട്ടനും ടീമും ആണ് ഒരുക്കുന്നത്. ഒരു നെറ്റ്ഫ്ലിക്സ് സീരിസ് ആണ് ഇത്.

വളരെ കംഫർട്ടബിൾ ആയിരുന്നു എല്ലാം തന്നെ. എല്ലാത്തിനുമുപരി എൻറെ പ്രിയപ്പെട്ട സുഹൃത്ത് ഇന്ദ്രൻ, എൻറെ ആദ്യ സിനിമയിലെ സ്റ്റാർ, നിങ്ങളോടും കടപ്പെട്ടിരിക്കുന്നു! ഓരോ നിമിഷവും ഞാൻ ആസ്വദിക്കുന്നു” – ഇതായിരുന്നു താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

നിരവധി ആളുകളാണ് താരത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്. നടി മീരാനന്ദൻ, അപർണ ബാല മുരളി എന്നിവർ ചിത്രത്തിന് താഴെ കമൻറ് ചെയ്തിട്ടുണ്ട്.

എന്തായാലും മികച്ച ഒരു തിരിച്ചുവരവ് തന്നെ ആയിരിക്കും ഇത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇനിയും ഇതുപോലെ മികച്ച അവസരങ്ങൾ താരത്തെ തേടിയെത്തട്ടെ എന്നാണ് മലയാളികൾ ആശംസിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/14018/ann-augustine-sharing-the-good-news)